വാഷിംഗ്ടണ്‍: രാഷ്ട്രത്തിന്റെ ഏറ്റവും ഉയര്‍ന്ന സിവിലിയന്‍ ബഹുമതിയായ പ്രസിഡന്‍ഷ്യല്‍ മെഡല്‍ ഓഫ് ഫ്രീഡം വൈസ് പ്രസിഡന്റ് ജൊ ബൈഡന് നല്‍കി ആദരിച്ചു. ജനുവരി 12 വ്യാഴാഴ്ച വൈറ്റ് ഹൗസില്‍ നടന്ന ചടങ്ങിലാണ് പ്രസിഡന്റ് ഒബാമ അപ്രതീക്ഷിതമായി ബഹുമതി സമ്മാനിച്ചത്. പ്രസിഡന്റ് എന്ന നിലയില്‍ ഞാന്‍ നല്‍കുന്ന അവസാന ബഹുമതിയാണിതെന്ന് വികാരസാന്ദ്രമായ അന്തരീക്ഷത്തില്‍ ഒബാമ പ്രഖ്യാപിച്ചപ്പോള്‍ ആനന്ദാതിരേകത്താല്‍ ബൈഡന്റെ കണ്ണു നിറഞ്ഞു. കൂടിയിരുന്നവരും സന്തോഷാശ്രുക്കള്‍ പൊഴിച്ചു.

രാജ്യത്തോടുള്ള സ്‌നേഹവും, അമേരിക്കന്‍ പൗരന്മാരോട് പ്രകടിപ്പിച്ച വിശ്വാസ്യതയും തലമുറകളായി ഓര്‍മ്മിപ്പിക്കപ്പെടുമെന്ന് മെഡല്‍ നല്‍കികൊണ്ട് ഒബാമ പറഞ്ഞു.
ദീര്‍ഘകാല സെനറ്റ് മെമ്പര്‍ എന്ന നിലയില്‍ പ്രകടിപ്പിച്ച കുലീനതയും, പക്വതയും, സൗമനസ്യവും ബൈഡനെ മറ്റുള്ളവരില്‍ നിന്നും തികച്ചും വ്യത്യസ്ഥനാക്കുന്നതായിരുന്നു.

2015 ല്‍ മുന്‍ ഡലവെയര്‍ അറ്റോര്‍ണി ജനറലായിരുന്ന മകന്‍, ബ്യൂ അപ്രതീക്ഷിതമായി മരണത്തിന് കീഴടങ്ങിയപ്പോള്‍ ബൈഡന്‍ പ്രകടിപ്പിച്ച മനോവീര്യവും, സൗമ്യതയും എല്ലാവരാലും മുക്തകണ്ഠം പ്രശംസിക്കപ്പെട്ടിരുന്നു. എല്ലാ തലങ്ങളിലും ഈ ബഹുമതിക്ക് അര്‍ഹനായ വ്യക്തിയാണ് ജൊ ബൈഡനെന്ന് എല്ലാവരും അംഗീകരിക്കുന്ന ഒരു യാഥാര്‍ത്ഥ്യമാണ്.

biden3 biden

LEAVE A REPLY

Please enter your comment!
Please enter your name here