ഉത്തര കൊറിയയുടെ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലുകളുടെ പരീക്ഷണപ്പറക്കല്‍ നിരീക്ഷിക്കാന്‍ അത്യാധുനിക റഡാറുമായി യുഎസ് കപ്പല്‍ ഹവായിയില്‍ നിന്നു യാത്രതിരിച്ചു. തീരത്തുനിന്നു 3218 കിലോമീറ്റര്‍ വടക്കുപടിഞ്ഞാറായി സമുദ്രത്തില്‍ തന്നെ സ്ഥാനമുറപ്പിച്ചു റഡാര്‍ കപ്പല്‍ കൊറിയന്‍ മിസൈലുകളുടെ സഞ്ചാരം നിരീക്ഷിക്കുന്നതിനാണ്.

ഉത്തര കൊറിയയുടെ മിസൈലുകള്‍ മറ്റു രാജ്യങ്ങള്‍ക്കു ഭീഷണി ഉയര്‍ത്തുന്നതാണെങ്കില്‍ മാത്രമേ തടയുകയുള്ളൂവെന്നും പരീക്ഷണ വിക്ഷേപണങ്ങളാണെങ്കില്‍ നിരീക്ഷിക്കുക മാത്രമേ ചെയ്യുകയുള്ളൂവെന്നും യുഎസ് പ്രതിരോധ സെക്രട്ടറി ആഷ്‌കാര്‍ട്ടര്‍ അറിയിച്ചു. സീ ബെയ്‌സ്ഡ് എക്‌സ്-ബാന്‍ഡ് റഡാര്‍ (എസ്ബിഎക്‌സ്) എന്നറിയപ്പെടുന്ന ഈ റഡാര്‍ ഏറ്റവും പുതിയതും സങ്കീര്‍ണമായ സാങ്കേതിക ക്രമീകരണങ്ങള്‍ ഉള്ളതുമാണ്.

ഉത്തര കൊറിയയുടെ ഭൂഖണ്ഡാന്തര മിസൈല്‍ പദ്ധതിക്കെതിരെ ശക്തമായ നിലപാടു കൈക്കൊള്ളുമെന്നു യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഈമാസം രണ്ടിനു ട്വിറ്റര്‍ സന്ദേശത്തില്‍ വ്യക്തമാക്കിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here