ടൊറന്റോ (കാനഡ):  മലങ്കര ഓര്‍ത്തഡോക്‌സ് സഭ നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി ആന്റ് യൂത്ത് കോണ്‍ഫറന്‍സിന്റെ സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് ഓഫ് ടൊറന്റോയിലെ രജിസ്‌ട്രേഷന്‍ കിക്കോഫ് ജനുവരി 15 ഞായറാഴ്ച വി.കുര്‍ബ്ബാനക്ക് ശേഷം നടന്ന യോഗത്തില്‍ നിര്‍വ്വഹിക്കപ്പെട്ടു. സുവനീര്‍ ചീഫ് എഡിറ്റര്‍ എബി കുര്യാക്കോസില്‍ നിന്ന് രജിസ്‌ട്രേഷന്‍ ഫോം സ്വീകരിച്ചു കൊണ്ട് വികാരി റവ.ഡോ.തോമസ് ജോര്‍ജ് ആണ് ഉദ്ഘാടനം നിര്‍വ്വഹിച്ചത്. അച്ചന്റെ ആമുഖ പ്രസംഗത്തിന് ശേഷം എബി കുര്യാക്കോസ് ജൂലൈ 12 മുതല്‍ 15 വരെ കലഹാരി റിസോര്‍ട്ടില്‍ നടക്കുന്ന കോണ്‍ഫറന്‍സിനെപ്പറ്റ പ്രതിപാദിച്ചു.

ഇടവക ട്രസ്റ്റി ഷാജി ജോര്‍ജ്, സെക്രട്ടറി കോശി എം. മാത്യു എന്നിവരില്‍ നിന്നുള്ള രജിസ്‌ട്രേഷന്‍ ഫീസ് എബി കുര്യാക്കോസ് ഏറ്റുവാങ്ങി. ഇടവക ഭരണസമിതി അംഗങ്ങളും അദ്ധ്യാത്മിക സംഘടനാ ഭാരവാഹികളുമായ സുജിത് ഏബ്രഹാം, ഷാജു ജോര്‍ജ്, ലിജു ഐസക്ക് ജേക്കബ്, അനിഘാ ജോണ്‍, അശ്വതി വറുഗീസ്, സുജ മേരി ഏബ്രഹാം എന്നിവര്‍ക്കൊപ്പം കോണ്‍ഫറന്‍സ് ടൊറന്റോ ഏരിയാ കോ-ഓര്‍ഡിനേറ്റര്‍ ജയിംസ് സാമുവേലും തദവസരത്തില്‍ സന്നിഹിതനായിരുന്നു.

കോണ്‍ഫറന്‍സില്‍ പ്രസിദ്ധീകരിക്കുന്ന സുവനീറിലേക്കുള്ള പരസ്യങ്ങളും കോംപ്ലിമെന്റുകളും നല്‍കുവാനും നിരവധി പേര്‍ മുന്നോട്ട് വന്നു.

കോണ്‍ഫറന്‍സിനെക്കുറിച്ചുള്ള വിവരങ്ങള്‍ക്ക്.
www.fyconf.org

LEAVE A REPLY

Please enter your comment!
Please enter your name here