മിസ്സിസാഗ (കാനഡ) : മലങ്കര ഓര്‍ത്തഡോക്‌സ് സഭ നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി ആന്റ് യൂത്ത് കോണ്‍ഫറന്‍സിന്റെ റജിസ്‌ട്രേഷന്‍ കിക്കോഫ് സെന്റ് ഗ്രിഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ഇടവകയില്‍ നടന്നു. ജനുവരി 15 ഞായറാഴ്ച വി. കുര്‍ബാനയ്ക്കുശേഷം നടന്ന ചടങ്ങില്‍ വികാരി ഫാ. ബ്ലെസന്‍ വര്‍ഗീസ് അധ്യക്ഷനായിരുന്നു.

കോണ്‍ഫറന്‍സ് ജനറല്‍ സെക്രട്ടറി ജോര്‍ജ് തുമ്പയില്‍ ജൂലൈ 12 മുതല്‍ 15 വരെ പോക്കോണോസിലെ കലഹാരി റിസോര്‍ട്ടില്‍ നടക്കുന്ന കോണ്‍ഫറന്‍ സിനെ സംബന്ധിക്കുന്ന വിവരങ്ങള്‍ നല്‍കി. കോണ്‍ഫറന്‍സില്‍ പ്രസിദ്ധീകരി ക്കുന്ന സുവനീറിന്റെ വിശദാംശങ്ങള്‍ സുവനീര്‍ ബിസിനസ് മാനേജര്‍ ഡോ. ഫിലിപ്പ് ജോര്‍ജ് നല്‍കി. രജിസ്‌ട്രേഷന്‍ ഫോം ഏറ്റുവാങ്ങി ഫാ. ബ്ലെസന്‍ വര്‍ഗീസ് രജിസ്‌ട്രേഷന്‍ കിക്കോഫ് ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ സ്ഥാന മൊഴിയുന്നവരും സ്ഥാനമേല്ക്കുന്നവരുമായ ഇടവക ഭരണ സമിതി അംഗങ്ങളായ ഏബ്രഹാം കളത്തില്‍ (പുതിയ ട്രസ്റ്റി), മാത്യൂസ് ജോണ്‍(പുതിയ സെക്രട്ടറി), ജേക്കബ് തോമസ്, ജോജി ഡാനിയേല്‍, അബു തോമസ്, സ്റ്റാന്‍ലി പാപ്പച്ചന്‍, ബീനാ ജോണ്‍, സജിനി, ജൂബിന്‍ സാമുവല്‍, നിഷി ജേക്കബ്, ഷിറിന്‍ റിപ്പി, വിനയ് ജേക്കബ് ജോണ്‍ മലങ്കര അസോസിയേഷന്‍ അംഗം മാറ്റ് മാത്യൂസ് ഭദ്രാസന അസംബ്ലി അംഗം ഏബ്രഹാം തോമസ്, വിവിധ ആദ്ധ്യാത്മിക സംഘടന ഭാരവാഹികള്‍ എന്നിവരും പങ്കെടുത്തു.

ഡിസ്‌ക്കൗണ്ട് നിരക്കിലുള്ള റജിസ്‌ട്രേഷന്‍ ജനുവരി 31 ന് അവസാനിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. 

SGOCMC_2017_005[1] SGOCMC_2017_002[1]

LEAVE A REPLY

Please enter your comment!
Please enter your name here