ഹൂസ്റ്റണ്‍: മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ സൗത്ത് വെസ്റ്റ് ഭദ്രാസനത്തിന്റെ മെത്രാസന ഇടവക പൊതുയോഗവും വൈദിക സംഘത്തിന്റെ പൊതുയോഗവും ഫെബ്രുവരി 2മുതല്‍ 4 വരെ ഭദ്രാസന ആസ്ഥാനമായ ഊര്‍ശലേം അരമന ചാപ്പലില്‍ നടക്കും. ഫെബ്രുവരി 2 ന് വൈകിട്ട് വൈദിക സംഘത്തിന്റെ സമ്മേളനവും 3 ന് വെള്ളിയാഴ്ച മെത്രാസന ഇടവക പൊതുയോഗവും 4 ശനിയാഴ്ച മലങ്കര സഭാ മാനേജിങ് കമ്മിറ്റിയിലേക്ക് ഒരു വൈദിക പ്രതിനിധിയേയും രണ്ട് ആത്മായ പ്രതിനിധികളെയും മലങ്കര അസോസിയേഷന്‍ അംഗങ്ങള്‍ തിരഞ്ഞെടുക്കുന്നു. തുടര്‍ന്ന് നടക്കുന്ന ഭദ്രാസന അസംബ്ലി അംഗങ്ങളുടെ യോഗത്തില്‍ ഭദ്രാസന സെക്രട്ടറിയെയും 2 വൈദിക പ്രതിനിധികളെയും നാല് ആത്മായ പ്രതിനിധികളെയും ഭദ്രാസന കൗണ്‍സിലിലേക്ക് തിരഞ്ഞെടുക്കുമെന്നു ഭദ്രാസന മെത്രാപ്പോലീത്താ അഭിവന്ദ്യ അലക്‌സിയോസ് മാര്‍ യൗസേബിയോസ് അറിയിച്ചു.

ഭദ്രാസനത്തിലെ ഇടവക വികാരിമാരും പള്ളി പ്രതിപുരുഷന്മാരും അസോസിയേഷന്‍ അംഗങ്ങളുള്‍പ്പെടെ ഏകദേശം 200 പ്രതിനിധികള്‍ പങ്കെടുക്കുന്ന ഭദ്രാസന ഇടവക പൊതുയോഗത്തിന്റെ വിജയത്തിനായി റോയി സി. മാത്യു ജനറല്‍ കണ്‍വീനറും ഫാ. മാമ്മന്‍ മാത്യു ചെയര്‍മാനും ഫാ. രാജേഷ് കെ. ജോണ്‍(അക്കമഡേഷന്‍) ഫാ. ജോയല്‍ മാത്യു (ട്രാന്‍സ്‌പോര്‍ട്ടേഷന്‍) ഫാ. ജേയ്ക്ക് കുര്യന്‍(റജിസ്‌ട്രേഷന്‍ ആന്‍ഡ് ഇലക്ഷന്‍) ഫാ. ഡോ. വി.ഒ.വര്‍ഗീസ്(ഫുഡ്) ഫാ. ഐസക് പ്രകാശ് (റിസപ്ഷന്‍) ഫാ. പി. എം. ചെറിയാന്‍(ലിറ്റര്‍ജി) എന്നിവര്‍ കണ്‍വീനര്‍മാരായി വിവിധ സബ് കമ്മറ്റികളും പ്രവര്‍ത്തിച്ചു വരുന്നു. പ്രസ്തുത സമ്മേളനത്തിന്റെ ഒരുക്കങ്ങള്‍ ഊര്‍ജ്ജസ്വലമായി പുരോഗമിക്കുന്നുവെന്ന് ഭദ്രാസന മാനേജര്‍ ഫാ. വര്‍ഗീസ് തോമസും പിആര്‍ഒ എല്‍ദോ പീറ്ററും സംയുക്തമായി അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here