getPs44hoto.php

ചിക്കാഗോ: മാധ്യമരംഗത്തെ അനുഭവം തന്നെയായ ഇന്ത്യ പ്രസ്‌ക്ലബ്ബ്‌ ഓഫ്‌ നോര്‍ത്ത്‌ അമേരിക്കയുടെ ആറാമത്‌ കോണ്‍ഫറന്‍സ്‌ അരങ്ങേറുന്ന ചിക്കാഗോയിലെ ഗ്ലെന്‍വ്യൂവിലു ളള വിന്‍ധം ഹോട്ടല്‍ ആന്‍ഡ്‌ സ്യൂട്ട്‌സ്‌ അതിഥികള്‍ക്കൊരുക്കുന്നത്‌ മായാലോകം തന്നെ യാണ്‌. ഒഹയര്‍ ഇന്റര്‍ നാഷണല്‍ എയര്‍പോര്‍ട്ടിനും ഡൊണാള്‍ഡ്‌ സ്‌റ്റീഫന്‍സ്‌ കണ്‍വ ന്‍ഷന്‍ സെന്ററിനും ഓള്‍സ്‌റ്റേറ്റ്‌ അരീനക്കും സമീപത്തുളള വിന്‍ഡം ഹോട്ടല്‍ ചിക്കാഗോ യുടെ സബര്‍ബന്‍ സൗന്ദര്യം ആവാഹിക്കുന്ന ഗ്ലെന്‍വ്യൂവിന്‌ തിലകക്കുറിയാവുന്നു. ഇന്ത്യ പ്രസ്‌ക്ലബ്ബിന്റെ സംഘടിത പ്രൗഡിക്ക്‌ കുളിര്‍മയുളള സൗഹൃദവേദി തന്നെയാവും വിന്‍ധം സ്യൂട്ട്‌സ്‌ എന്നാണ്‌ ആതിഥേയരായ ചിക്കാഗോ ചാപ്‌റ്റര്‍ ഭാരവാഹികള്‍ പറയുന്നത്‌.


പന്തീരായിരം സ്‌ക്വയര്‍ ഫീറ്റില്‍ പരന്നു കിടക്കുന്നതാണ്‌ വിന്‍ധമിലെ സമ്മേളന വേദി. ചെറുതും വലുതുമായ സമ്മേളനങ്ങള്‍ക്ക്‌ അനുസൃതമായി രൂപം മാറ്റിയെടുക്കാവുന്ന സ മ്മേളന സ്‌ഥലത്ത്‌ നാനൂറിലേറെ സീറ്റുകള്‍ ഇടാനുളള സൗകര്യമുണ്ട്‌. പ്രധാന ബാള്‍റൂമാ യ ഗ്ലെന്‍ബ്രൂക്ക്‌ ബാള്‍റൂം 5184 സ്‌ക്വയര്‍ ഫീറ്റ്‌ ഉള്‍ക്കൊളളുന്നു. വമ്പന്‍ സല്‍ക്കാരങ്ങള്‍ ഒ രുക്കുന്നത്‌ സാധാരണ ഇവിടെയാണ്‌. കോര്‍പ്പറേറ്റ്‌ വിരുന്നുകള്‍ ഗാര്‍ഡന്‍ ഏട്രിയത്തിലാ ണ്‌ നടക്കുക. പൂന്തോട്ടത്തിന്റെ പ്രതീതിയുണര്‍ത്തുന്ന ഏട്രിയം ഏഴായിരം സ്‌ക്വയര്‍ ഫീറ്റ്‌ സ്‌ഥലം ഉള്‍ക്കൊളളുന്നു. ഇതിനു പുറമെ 25 മുതല്‍ 50 വരെ പേര്‍ക്കുളള കോണ്‍ഫറന്‍സ്‌ ഹാളും 15 പേര്‍ക്കുളള രണ്ട്‌ ബെഡ്‌റൂം കോണ്‍ഫറന്‍സ്‌ സ്യൂട്ടും എട്ടുപേര്‍ക്കുളള ഒരു ബെ ഡ്‌റൂം കോണ്‍ഫറന്‍സ്‌ സ്യൂട്ടും വിന്‍ധമിലുണ്ട്‌.

അതിഥികള്‍ക്ക്‌ അനുഭൂതി പകരുന്ന താമസത്തിനായി 253 സ്യൂട്ട്‌ മുറികളാണ്‌ വിന്‍ധമി ലുളളത്‌. സ്യൂട്ടിനുളളില്‍ തന്നെ പ്രത്യേകമായി ബെഡ്‌റൂമും ലിവിംഗ്‌ റൂമൂം ഒരുക്കിയിരി ക്കുന്നു. സോഫ ബെഡ്‌, മിനി റഫ്രിജറേറ്റര്‍, 32 ഇഞ്ച്‌ ഫ്‌ളാറ്റ്‌ സ്‌ക്രീന്‍ ടെലിവിഷന്‍, മൈ ക്രോവേവ്‌ അവ്‌ന്‍ എന്നിവയും സ്യൂട്ടിലുണ്ട്‌.

ഇന്ത്യ പ്രസ്‌ക്ലബ്ബ്‌ സമ്മേളനത്തിനായി തിരഞ്ഞെടുത്തിരിക്കുന്ന ഹാളില്‍ തന്നെ ആഹാ രത്തിനുളള ക്രമീകരണങ്ങള്‍ ഒരുക്കാനുളള സൗകര്യവുമുണ്ട്‌. അതിനാല്‍ സമ്മേളന വേ ദിക്ക്‌ പുറത്തേക്ക്‌ ഒരു കാര്യത്തിനായും പോകേണ്ടതില്ല.

ഒഹയര്‍ എയര്‍പോര്‍ട്ടിന്‌ സമീപത്തായതിനാല്‍ പുറം സംസ്‌ഥാനങ്ങളില്‍ നിന്നുളള അ തിഥികള്‍ക്ക്‌ വിന്‍ധം സ്യൂട്ടിലെത്തുക എളുപ്പമാണ്‌. പ്രധാന ഹൈവേകളുടെ സമീപത്താ യതിനാല്‍ ചിക്കാഗോയില്‍ എവിടെ താമസിക്കുന്നവര്‍ക്കും ബുദ്‌ധിമുട്ട്‌ കൂടാതെ എത്താ നാകും.

ഇന്ത്യ പ്രസ്‌ക്ലബ്ബ്‌ കോണ്‍ഫറന്‍സിനെത്തുന്നവര്‍ക്ക്‌ ഡിസ്‌കൗണ്ട്‌ നിരക്കില്‍ മുറികള്‍ നല്‍കാന്‍ വിന്‍ധം ഹോട്ടല്‍ അധികൃതര്‍ തയാറായിട്ടുണ്ട്‌. ഒക്‌ടോബര്‍ 31 ന്‌ മുമ്പ്‌ ബുക്ക്‌ ചെയ്‌താല്‍ 99 ഡോളറാണ്‌ നിരക്ക്‌. ഇതില്‍ ബ്രേക്ക്‌ഫാസ്‌റ്റും ഉള്‍പ്പെടുന്നു. ഒരു മുറിക്ക്‌ രണ്ട്‌ ബ്രേക്ക്‌ഫാസ്‌റ്റ്‌ എന്ന സൗകര്യവും നല്‍കുന്നുണ്ടെന്ന്‌ വിന്‍ധം അധികൃതര്‍ അറിയി ച്ചു. ബുക്കിംഗിനായി 847 803 9800 എന്ന നമ്പര്‍ ഉപയോഗിക്കാം. ഡിസ്‌കൗണ്ട്‌ നിരക്ക്‌ ലഭിക്കാന്‍ ഇന്ത്യ പ്രസ്‌ക്ലബ്ബ്‌ എന്ന ഗ്രൂപ്പ്‌ നെയിം ഉപയോഗിക്കുക. ഓണ്‍ലൈന്‍ റിസര്‍വേ ഷനും നടത്താം.

പൊതുജനങ്ങള്‍ക്ക്‌ പ്രവേശനം സൗജന്യമായ കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്ന ആര്‍ ക്കും താമസത്തിനായി ഈ ഡിസ്‌കൗണ്ട്‌ നിരക്ക്‌ ഉപയോഗപ്പെടുത്താം. ഈ ആനുകൂല്യം പ്ര യോജനപ്പെടുത്തി കഴിയുന്നവരെല്ലാം കോണ്‍ഫറന്‍സില്‍ പങ്കെടുക്കണമെന്ന്‌ ഇന്ത്യ പ്രസ്‌ ക്ലബ്ബ്‌ ഭാരവാഹികള്‍ അഭ്യര്‍ത്ഥിച്ചു.

വിന്‍ധം ഹോട്ടലുമായുളള കോണ്‍ട്രാക്‌ട്‌ ഇന്ത്യ പ്രസ്‌ക്ലബ്ബ്‌ ഒപ്പിട്ടിട്ടുണ്ട്‌. കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ ജോസ്‌ കണിയാലിയുടെ നേതൃത്വത്തില്‍ നടന്ന കരാര്‍ ഒപ്പുവയ്‌ക്കല്‍ ചടങ്ങി ല്‍ ചിക്കാഗോ ചാപ്‌റ്റര്‍ ഭാരവാഹികളായ ശിവന്‍ മുഹമ്മ, ബിജു സഖറിയ, പ്രസന്നന്‍ പി ളള, വര്‍ഗീസ്‌ പാലമലയില്‍ എന്നിവര്‍ പങ്കെടുത്തു.

വിന്‍ധം ഹോട്ടല്‍ ചുമതലക്കാരില്‍ ഒരു മലയാളിയുമുണ്ട്‌. മാനേജരായ ബെറ്റി. ഒപ്പുവയ്‌ ക്കല്‍ ചടങ്ങില്‍ ബെറ്റിയും പങ്കെടുത്തിരുന്നു.

അമേരിക്കയിലെ മലയാള മാധ്യമ രംഗത്തിന്‌ അതിരുകളില്ലാത്ത സംഘ ബോധം പകര്‍ ന്ന ഇന്ത്യ പ്രസ്‌ക്ലബ്ബ്‌ ഓഫ്‌ നോര്‍ത്ത്‌ അമേരിക്കയുടെ ആറാമത്‌ ദേശീയ കോണ്‍ഫറന്‍സ്‌ നവംബര്‍ 19, 20, 21 തീയതികളിലാണ്‌ ചിക്കാഗോയില്‍ നടക്കുക. പ്രവാസ മലയാള ജീവി തത്തിന്റെ നടുമുറ്റമെന്ന്‌ വിശേഷിപ്പിക്കാവുന്ന ചിക്കാഗോയിലെ ഗ്ലെന്‍വ്യൂവിലുളള വിന്‍ധം ഹോട്ടലിലാണ്‌ മാധ്യമ മുന്നേറ്റത്തിന്‌ ആറാം തട്ടകമൊരുക്കുന്ന കോണ്‍ഫറന്‍സ്‌.

ഗവണ്‍മെന്റ്‌ചീഫ്‌വിപ്പും ഇരിങ്ങാലക്കുട എം.എല്‍.എയുമായ തോമസ്‌ ഉണ്ണിയാടന്‍, റാ ന്നിയുടെ ജനപ്രതിനിധിയും ഇടതുപക്ഷത്തിന്റെ കരുത്തനായ വക്‌താവും പത്രപ്രവര്‍ത്ത കനുമായിരുന്ന രാജു എബ്രഹാം എന്നിവര്‍ മുഖ്യാതിഥികളായി പങ്കെടുക്കുന്ന കോണ്‍ഫ റന്‍സ്‌ മാധ്യമ രംഗത്തെ പുകള്‍പെറ്റവരാണ്‌ നയിക്കുക.

നിരന്തരമെത്തുന്ന വാര്‍ത്തകളുടെ നിരീക്ഷണ നേര്‍ക്കണ്ണാടിയായ കൈരളി ടി.വി മാനേ ജിംഗ്‌ ഡയറക്‌ടര്‍ ജോണ്‍ ബ്രിട്ടാസ്‌, നിമിഷനേര വാര്‍ത്തകളുടെ ഡിജിറ്റല്‍ രൂപമായ മനോ രമ ഓണ്‍ലൈന്‍ കണ്ടന്റ്‌കോഓര്‍ഡിനേറ്റര്‍ സന്തോഷ്‌ ജോര്‍ജ്‌ ജേക്കബ്‌, കേരള പ്രസ്‌ അ ക്കാഡമി ചെയര്‍മാനും പത്ര സംസ്‌കാരത്തിന്റെ അടിസ്‌ഥാന ലിപിയെഴുതിയ ദീപികയുടെ ലീഡര്‍ റൈറ്ററുമായ സേര്‍ജി ആന്റണി എന്നിവരാണ്‌ കോണ്‍ഫറന്‍സിലെ സെമിനാറുകള്‍ നയിക്കുന്ന മാധ്യമ പ്രതിഭകള്‍.

LEAVE A REPLY

Please enter your comment!
Please enter your name here