ചിക്കാഗൊ: ഒബാമയുടെ ജന്മദിനമായ ഓഗസ്റ്റ് 4ന് ഇല്ലിനോയ്‌സ് സംസ്ഥാനത്തു പൊതു അവധി നല്‍കുന്നതിനുള്ള ബില്‍ ഇല്ലിനോയ്‌സ് ഹൗസിലും, സെനറ്റിലും അവതരിപ്പിച്ചു.

മൂന്ന് ബില്ലുകളാണ് ഇതു സംബന്ധിച്ചു ചര്‍ച്ചക്കെടുത്തത്.

സംസ്ഥാന ഓഫീസുകള്‍ക്കും, വിദ്യാലയങ്ങള്‍ക്കും, ആവശ്യമെങ്കില്‍ വ്യവസായ സ്ഥാപനങ്ങള്‍ക്കും അവധി നല്‍കുന്നതിനുള്ള നിയമമാണ് നിയമപരമായി അംഗീകരിക്കുക.

ജീവിച്ചിരിക്കുന്ന ഒരു പ്രസിഡന്റിന്റെ ജന്മദിനം പൊതുഅവധിയായി പ്രഖ്യാപിക്കുന്നത് ആദ്യമായാണ്. ഇല്ലിനോയ്‌സില്‍ 40 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പുതിയൊരു അവധിദിന പ്രഖ്യാപനം ഉണ്ടാകുക.

ഇല്ലിനോയ്‌സിന്റെ ചരിത്രത്തില്‍ നോബല്‍ സമ്മാനാര്‍ഹനായ പ്രസിഡന്റ് ഒബാമയുടെ ജന്മദിനം പൊതുഅവധിയാക്കുന്നതില്‍ തെറ്റില്ലെന്ന് ആഷ്‌ബേണില്‍ നിന്നുള്ള ഡമോക്രാറ്റ് പ്രതിനിധി ആഡ്രെ തപേഡി പറഞ്ഞു. ടെക്‌സസ്സില്‍ ലിന്‍ഡന്‍ പി.ജോണ്‍സന്റേയും, കാലിഫോര്‍ണിയായില്‍ റൊണാള്‍ഡ് റീഗനേയും ഇതുപോലെ ആദരിക്കുന്നുണ്ടെന്നും ഡമോക്രാറ്റിക്ക് പ്രതിനിധി സോണിയ ഹാര്‍പറാണ് ബില്‍ അവതരിപ്പിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here