ഡിട്രോയിറ്റ്: മിഷിഗണിലെ മലയാളി ഫാർമസിസ്റ്റുകളുടെ കൂട്ടായ്മയായ മിഷിഗൺ മലയാളി ഫാർമസിസ്റ്റ് അസ്സോസിയേഷന്റെ ഫാമിലി നൈറ്റിൽ തന്റെ സ്വാഗത പ്രസംഗത്തിലാണ് സോജൻ ഇങ്ങനെ പറഞ്ഞത്‌. 2017 ജനുവരി 28 ശനിയാഴ്ച്ച, സെന്റ് മേരീസ് സീറോ മലബാർ ദേവാലയത്തിലെ സാന്തോം ഓഡിറ്റോറിയത്തിൽ വച്ചാണ് പരിപാടി നടത്തപ്പെട്ടത്. ബ്രൈസ് എബ്രഹാമിന്റെ ഈശ്വര പ്രാർത്ഥനയോടെ ആരംഭിച്ച പ്രസ്തുത മീറ്റിംഗിൽ, ജോർജ് ചിറക്കൽ (മിഷിഗൺ സ്റ്റേറ്റ് പോലീസ്‌), ജെഫ് തോമസ് (ഫാർമസിസ്റ്റ് ), വിനോദ് കൊണ്ടൂർ (ഫോമാ, ജോയിൻറ് സെക്രട്ടറി) എന്നിവർ, വിവിധ വിഷയങ്ങളെ കുറിച്ച് സംസാരിച്ചു. ഫാർമസി രംഗത്തെ പുതുപുത്തൻ നിയമങ്ങളും, ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ചും ജെഫ് വിവരിച്ചു. മിഷിഗണിലെ മലയാളികൾക്ക് സുപരിചിതനായ ജോർജ് ചിറയ്ക്കൽ സ്റ്റേറ്റ് പോലീസിന്റെ ഉയർന്ന ഉദ്യോഗസ്ഥനാണ്. മെഡിക്കൽ മാരിവാനായുടെ ഉപയോഗങ്ങളും, ആളുകൾ ലഹരിക്കായി ഉപയോഗിക്കുന്നത് തെറ്റാണെന്നും അദ്ദേഹം ഉത്ബോധിപ്പിച്ചു. കുട്ടികളുടെ ഇടയിൽ മാരിവാനാ കൊണ്ടുള്ള പ്രശ്നങ്ങൾ, തുടങ്ങി ഒട്ടവധി വിഷയങ്ങളെ കുറിച്ചു അദ്ദേഹം സംസാരിച്ചു. നമ്മുടെ തെറ്റുകളിലൂടെയല്ല, മറിച്ചു മറ്റുള്ളവരുടെ തെറ്റുകളിലൂടെ നമ്മൾ പഠിക്കണമെന്നും അദ്ദേഹം ഉപദേശിച്ചു. സംഘടനാ പ്രവർത്തനത്തിന്റെ ഉദ്ദേശ ശുദ്ധിയേ കുറിച്ചു വിനോദ് കൊണ്ടൂർ സംസാരിച്ചു. ട്രഷറാർ ബോബി എബ്രഹാം, കമ്മറ്റി അംഗങ്ങളായ സജി ജോസഫ്, ഷീനാ ജോസഫ്, ജൂഡി കോട്ടൂർ, ജോളി മണിമലേത്ത് തുടങ്ങിയവർ സന്നിഹിതരായിരുന്നു. കാവ്യ തോമസ്, ലൂക്ക് ജോസഫ് എന്നിവരായിരുന്നു എം.സി.യായി വേദിയിലുണ്ടായിരുന്നത്.സെക്രട്ടറി ബിജു ജോസഫിന്റെ കൃതജ്ഞയോട പരിപാടികൾക്ക് തീരശീല വീണു. 
George Chirackal Pharmacy Jeff Thomas MMPA 4a MMPA 5a MMPA 6a Vinod Pharmacy 1

LEAVE A REPLY

Please enter your comment!
Please enter your name here