ഫിലഡല്‍ഫിയ: നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫറന്‍സിന്റെ രജിസ്‌ട്രേഷന്‍ കിക്കോഫിനായി ഫിലഡല്‍ഫിയ സെന്റ് മേരീസ് ദേവാലയത്തില്‍ എത്തിയ ഭാരവാഹികള്‍ക്ക് ഹൃദ്യമായ സ്വീകരണം. ജൂലൈ 12 മുതല്‍ 15 വരെ പെന്‍സില്‍വേനിയയിലെ പോക്കണോസ് കലഹാരി റിസോര്‍ട്ടില്‍ നടക്കുന്ന കോണ്‍ഫറന്‍സിനെക്കുറിച്ച് വിശദീകരിക്കാന്‍ ഓണ്‍ സൈറ്റ് ഉത്തരവാദിത്വം വഹിക്കുന്ന സജി എം. പോത്തന്‍, ഫൈനാന്‍സ് കമ്മറ്റിയംഗമായ ഫിലിപ്പോസ് സാമുവേല്‍, എന്റര്‍ടെയിന്‍മെന്റ് കോ ഓര്‍ഡിനേറ്റര്‍ ഫിലിപ്പ് മാത്യു എന്നിവരാണ് എത്തിയത്. ഫെബ്രുവരി 5 ഞായറാഴ്ചയായിരുന്നു കോണ്‍ഫറന്‍സ് പ്രതിനിധി സംഘത്തിന് ഹൃദ്യമായ സ്വീകരണം ഒരുക്കിയത്. വിശുദ്ധ കുര്‍ബ്ബാനക്കുശേഷം നടന്ന രജിസ്‌ട്രേഷന്‍ കിക്കോഫ് ചടങ്ങില്‍ ഇടവക വികാരി റവ. ഡോ. സാമുവേല്‍ കെ. മാത്യു അധ്യക്ഷത വഹിച്ചു. ബിജു മാത്യുവില്‍ നിന്നും ആദ്യത്തെ രജിസ്‌ട്രേഷനും ഇടവക ട്രസ്റ്റി എബിന്‍ ബാബുവില്‍നിന്നും ആദ്യത്തെ സുവനീര്‍ കോംപ്‌ളിമെന്റും സ്വീകരിച്ചുകൊണ്ട് റവ. ഡോ. സാമുവേല്‍ കെ. മാത്യു രജിസ്‌ട്രേഷന്‍ കിക്കോഫ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. ഇടവക സെക്രട്ടറി തോമസ് ഏബ്രഹാം, മലങ്കര അസോസിയേഷന്‍ പ്രതിനിധി ജോയി കുര്യന്‍, അലക്‌സ് ജോര്‍ജ് (സെന്റ് തോമസ് ചര്‍ച്ച് ലോംഗ് ഐലന്‍ഡ്) എന്നിവരും സന്നിഹിതരായിരുന്നു.

For registration – https://northeastamericandiocese.formstack.com/forms/fycregistration2017
Family conference website – http://www.fyconf.org/
Conference Site – https://www.kalahariresorts.com/Pennsylvania

StMarys3 StMarys2

LEAVE A REPLY

Please enter your comment!
Please enter your name here