യൂജേഴ്‌സി: എക്യൂമെനിക്കല്‍ ക്രിസ്ത്യന്‍ ഫെലോഷിപ്പ് ഓഫ് ന്യുജേഴ്‌സിയുടെ 2017  2018 വര്‍ഷങ്ങളിലേക്കുള്ള പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു.

ഫെബ്രുവരി 4  ന് സെന്റ് ജോര്‍ജ് സിറോ മലബാര്‍ കത്തോലിക്കാ ദേവാലയത്തില്‍ കൂടിയ ആനുവല്‍  ജനറല്‍ ബോഡിയാണ് പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചത്. ഫാദര്‍ ജേക്കബ് ക്രിസ്റ്റിയുടെ പ്രാര്‍ത്ഥനയോടെ ആരംഭിച്ച ചടങ്ങില്‍ ഫെലോഷിപ്പ് പ്രസിഡന്റ് റവ : ഫാദര്‍ സണ്ണി ജോസഫ് അധ്യക്ഷത വഹിച്ചു,ജനറല്‍  സെക്രട്ടറി ഡോക്ടര്‍ സോഫി വില്‍സണ്‍ കഴിഞ്ഞ രണ്ടു വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ട് ജനറല്‍ ബോഡിക്കു മുന്‍പില്‍ അവതരിപ്പിച്ചു, സിറോ മലബാര്‍ കത്തോലിക്കാ സഭാ, മലങ്കര സിറിയന്‍ ഓര്‍ത്തഡോക്‌സ് സഭ, മാര്‍ത്തോമാ സഭ, സീറോ മലങ്കര കത്തോലിക്കാ സഭ, ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യ, ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് സഭ തുടങ്ങി എല്ലാ സഭകളുടെയും നേതൃത്വങ്ങളുടെ സഹകരണത്തോടെ  വളരെ നല്ല രീതിയില്‍ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു കൊണ്ട് പോകുവാന്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ സാധിച്ചു എന്ന്  സെക്രട്ടറി സോഫി വില്‍സണ്‍ അനുസ്മരിച്ചു,

ജനുവരി ആദ്യ വാരം നടന്ന ക്രിസ്മസ്  പുതുവത്സര ആഘോഷങ്ങള്‍ അതിന് ഉദാഹരണമായിരുന്നുവെന്നും  അതിനു ആതിഥേയത്വം വഹിച്ച സെന്റ് ജോര്‍ജ് സിറോ മലബാര്‍ കത്തോലിക്കാ ദേവാലയ ഭാരവാഹികളെയും  വികാരി ജേക്കബ് ക്രിസ്റ്റിയെയും പ്രസിഡന്റ് റവ : ഫാദര്‍ സണ്ണി ജോസഫ്  അനുമോദിക്കുകയുണ്ടായി, സംഘടനയുടെ ജീവകാരുണ്യ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ഭാരതത്തിലെ രണ്ട് അനാഥമന്ദിരങ്ങള്‍ക്ക് സാമ്പത്തിക സഹായവും നല്‍കുവാന്‍ തീരുമാനിച്ചതും ഒരു നേട്ടമായി അദ്ദേഹം എടുത്തു പറഞ്ഞു,

 ശേഷം ട്രഷറര്‍ ഷൈജ  ജോര്‍ജ് കഴിഞ്ഞ രണ്ടു വര്‍ഷത്തെ  വരവ് ചിലവ് കണക്കുകള്‍ അവതരിപ്പിച്ചു, ശേഷം  വരും വര്‍ഷത്തെ ഭാരവാഹികളെ നിശ്ചയിക്കുന്ന തിരഞ്ഞെടുപ്പില്‍ അംഗങ്ങള്‍ നിര്‍ദേശിച്ച പേരുകള്‍ ജനറല്‍ ബോഡി എതിരില്ലാതെ അംഗീകരിച്ചു,

പുതിയ ഭാരവാഹികളുടെ പേരുകള്‍ ഇപ്രകാരം, ചെയര്‍മാന്‍  റവ: ഡോക്ടര്‍ ജേക്കബ് ഡേവിഡ്, പ്രസിഡന്റ് റവ: ഫാദര്‍ ജേക്കബ് ക്രിസ്റ്റി, ക്ലര്‍ജി വൈസ് പ്രസിഡന്റ് റവ : ഫാദര്‍ ആകാശ് പോള്‍, ലേ വൈസ് പ്രസിഡന്റ് ജേക്കബ് ജോസഫ്, ജനറല്‍ സെക്രട്ടറി മാത്യു എബ്രഹാം, ജോയിന്റ് സെക്രട്ടറി ഷൈജ ജോര്‍ജ് , ട്രഷറര്‍ ഫ്രാന്‍സിസ് പള്ളുപ്പേട്ട , ജോയിന്റ് ട്രഷറര്‍ എം സി മത്തായി, പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ജൈജോ പൗലോസ് , ജോയിന്റ് പ്രോഗ്രാം കോര്‍ഡിനേറ്റര്‍ മരിയ തോട്ടു കടവില്‍, വിമന്‍സ് കോര്‍ഡിനേറ്റര്‍ സ്മിത പോള്‍,ജോയിന്റ്  വിമന്‍സ് കോര്‍ഡിനേറ്റര്‍ ഡോക്ടര്‍  സോഫി വില്‍സണ്‍ ,  ക്വയര്‍ ഡയറക്ടര്‍ റവ : ഡോക്ടര്‍ ജേക്കബ് ഡേവിഡ്, ക്വയര്‍ കോര്‍ഡിനേറ്റര്‍  നീതു ജോണ്‍സ്, ക്ലര്‍ജി കോര്‍ഡിനേറ്റര്‍ റവ:  ഫാദര്‍ സണ്ണി ജോസഫ്, യൂത്ത് കോര്‍ഡിനേറ്റര്‍ സാറാ പോള്‍, ഓഡിറ്റര്‍ മേഴ്‌സി ഡേവിഡ്, മീഡിയ കോര്‍ഡിനേറ്റര്‍ ജോസഫ് ഇടിക്കുള.

ശേഷം നടന്ന പൊതു ചര്‍ച്ചയില്‍ വരും വര്‍ഷത്തെ പ്രധാന പരിപാടികളില്‍ ചിലതായ വേള്‍ഡ് ഡേ പ്രയര്‍ , ക്രിസ്മസ്  പുതുവത്സര ആഘോഷങ്ങള്‍ തുടങ്ങിയവയുടെ  തീയതികളും മറ്റും  തീരുമാനിക്കപ്പെട്ടു, വിവിധ ഇടവകകളിനിന്നും അനേകം പ്രതിനിധികള്‍ ചടങ്ങില്‍ പങ്കെടുത്തു,
ട്രഷറര്‍ ഷൈജ ജോര്‍ജ് ജനറല്‍ ബോഡിയില്‍ പങ്കെടുത്ത  എല്ലാവര്‍ക്കും നന്ദി അര്‍പ്പിച്ചു, ശേഷം ഇടവകയില്‍ ഒരുക്കിയിരുന്ന ചായ സത്കാരത്തോടു കൂടി പരിപാടിക്ക് സമാപനമായി.

വാര്‍ത്ത : ജോസഫ് ഇടിക്കുള

LEAVE A REPLY

Please enter your comment!
Please enter your name here