getNewsI2mages.php
വാഷിംഗ്ടണ്‍ ഡി.സി: കുറഞ്ഞ വാര്‍ഷീക വരുമാനമുള്ള 275,000 വീടുകളില്‍ സൗജന്യ ഹൈ-സ്പീഡ് ഇന്റര്‍നെറ്റ്, ബ്രോഡ്ബ്രാന്റ് കണക്ഷനുകല്‍ നല്‍കുന്നതിനുള്ള പദ്ധതി വൈറ്റ് ഹൗസ്  പ്രഖ്യാപിച്ചു. പ്രസിഡന്റ് കൗണ്‍സില്‍ ഓഫ് എക്കണോമിക് അഡ്‌ലൈസേഴ്‌സ് ഇന്നാണ് പദ്ധതിയെ കുറിച്ചുള്ള റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്.
കണക്റ്റ് ഹോം എന്നാണ് ഈ പദ്ധതി അറിയപ്പെടുക.
ഇരുപത്തിയേഴ് സിറ്റികളില്‍ നടപ്പാക്കുന്ന ഈ പദ്ധതി 200, 000 വിദ്യാര്‍ത്ഥികള്‍ക്ക് പ്രയോജനപ്പെടും.
കുറഞ്ഞ വരുമാനക്കാരില്‍ മൂന്നില്‍ രണ്ടു ഭാഗത്തിന് കംപ്യൂട്ടര്‍ ഉണ്ടെങ്കിലും വീടുകളില്‍ ഇന്റര്‍നെറ്റ് സൗകര്യം ഇല്ല.
വിദ്യാര്‍ത്ഥികള്‍ക്ക് ഹോംവര്‍ക്ക് ചെയ്യുന്നതിനോ, റിസര്‍ച്ച് നടത്തുന്നതിനോ ഇന്റര്‍നെറ്റിന്റെ അഭാവം മൂലം കഴിയുന്നില്ല.
എടിംഎന്‍ടി, ബെസറ്റ്‌ബൈ, ഗൂഗിള്‍ തുടങ്ങിയ എട്ട് സ്വകാര്യ പൊതുമേഖലാ സ്ഥാപനങ്ങളുമായി സഹകരിച്ചാണ് ഈ സൗകര്യം ക്രമീകരിക്കുക എന്ന് വൈറ്റ് ഹൗസ് വൃത്തങ്ങള്‍ വെളിപ്പെടുത്തി.
ഓണ്‍ലൈന്‍ ടെക്‌നിക്കല്‍ ട്രെയ്‌നിങ്ങ്, സാക്ഷരതാ പ്രോഗ്രാം എന്നിവയും ഈ പദ്ധതിയുടെ ഭാഗമായി ലഭ്യമാക്കും.
ഒബാമ ഭരണകൂടം പ്രഖ്യാപിച്ച കണക്റ്റിക്കട് ഹോം പദ്ധതി 2013 ജൂണില്‍ നടപ്പാക്കിയ കണക്ക്റ്റ് ഇഡിയുടെ തുടര്‍ച്ചയാണ്.

 

LEAVE A REPLY

Please enter your comment!
Please enter your name here