getNew2sImages.php
ടൊറോന്റോ:  ഗ്രേറ്റര്‍ ടൊറോന്റോ ഏരിയായിലുള്ള  15 പള്ളികള്‍ അംഗങ്ങളായുള്ള   കേരള ക്രിസ്ത്യന്‍ എക്യുമെനിക്കല്‍ ഫെല്ലോഷിപ്പ്  ഈ വര്‍ഷവും പൂര്‍വ്വാധികം ഭംഗിയായി  സെന്റ് തോമസ്  ദിനം ആഘോഷിക്കുന്നു.
ജൂലൈ 18  ശനിയാഴ്ച  വൈകുന്നേരം  6 മണിമുതല്‍  മിസ്സിസ്സാഗായിലുള്ള  ഫാദര്‍  മൈക്കില്‍  ഗയ് റ്റ് സ്  (330 സെന്‍ട്രല്‍ പാര്‍ക്ക് വേ ) സ്‌കൂള്‍   ആഡിറ്റോറിയത്തില്‍ വച്ചാണ്  ആഘോഷങ്ങള്‍  നടക്കുക.
ഇവന്റ്  കോര്‍ഡിനേറ്റര്‍മാരായ മാത്യു  കുതിരവട്ടവും  സോണി തോമസും  ചേര്‍ന്നാണ്  പരിപാടികളുടെ  എല്ലാ  ക്രമീകരണങ്ങളും നിര്‍വ്വഹിക്കുന്നത് .
ഭക്തി നിര്‍ഭരമായ ദുക് റാനാ തിരുന്നാള്‍ ആഘോഷത്തിന്റെ  ഭാഗമായി വിശ്വാസോദ്ദീപങ്ങളായ  കലാപരിപാടികള്‍  ഒരുക്കിയിട്ടുണ്ട്.
St. Thomas Syro-Malabar  Catholic Church, CSI Christ Church  Toronto, St. Thomas Orthodox Church, Canadian Marthoma Church, Toronto, CSI Church, Toronto, St. Mathew’s Marthoma Church,St. Ignatius Knanaya Syrian Orthodox Church, St. Mary’s Malankara Catholic Church,St. Gregorios Indian Orthodox Church, St. George Syriac Orthodox Church, Jerusalem Martha Mariam SyriacOrthodox Church, St. Mary’s Syrian Orthodox Church, St. Peter’s Syriac Orthodox Church, St. Gregorios Orthodox Church, St. Mary’s Orthodox Church  എന്നീ അംഗങ്ങളായിട്ടുള്ള  15 പള്ളികളും  ചേര്‍ന്നാണ്  പ്രോഗ്രാമുകള്‍  നടത്തുന്നത് .
ആഘോഷങ്ങളില്‍ പങ്കെടുത്ത്  അനുഗ്രഹം പ്രാപിക്കാന്‍  ടോറോന്റൊയിലുള്ള എല്ലാ ക്രൈസ്തവ
 വിശ്വാസികളെയും  ക്ഷണിക്കുന്നതായി  എക്യുമെനിക്കല്‍ ഫെല്ലോഷിപ്പ്   പ്രസിഡണ്ട്  ഫാ.ജോസ് കല്ലുവേലില്‍ , സെക്രട്ടറി  തോമസ് കെ തോമസ്, ട്രഷാറാര്‍  മാറ്റ്  മാത്യൂസ്  എന്നിവര്‍  സംയുക്തമായി  അറിയിച്ചു.
ആഘോഷങ്ങളുടെ  ഭാഗമായി സ്‌നേഹ വിരുന്നും ഒരുക്കിയിട്ടുണ്ട്.  പ്രവേശനം  സൌജന്യമാണ് . സൗജന്യ പാര്‍ക്കിംഗ്  സൌകര്യവും  ഒരുക്കിയിട്ടുണ്ട്.
കൂടുതല്‍ വിവരങ്ങള്‍ക്ക് www. keralachristianecumenicalfellowship.com സന്ദര്‍ശിക്കുക .അല്ലെങ്കില്‍ ഫാ.ജോസ് കല്ലുവേലില്‍ (647.787.6790) , തോമസ് കെ തോമസ് (416.845.8225),  മാറ്റ്  മാത്യൂസ്  (289.439.0152), മാത്യു  കുതിരവട്ടം(647.449.2333),  സോണി തോമസ്  (416.831.9876 ) എന്നിവരുമായി  ബന്ധപ്പെടുക.
റിപ്പോര്‍ട്ട് : ജൈസണ്‍  മാത്യു

LEAVE A REPLY

Please enter your comment!
Please enter your name here