വാഷിംഗ്ടണ്‍: ലിബിയായില്‍ യുനൈറ്റഡ് നാഷന്‍സ് സ്‌പെഷല്‍ പ്രതിനിധിയായി പാലസ്ത്യന്‍ മുന്‍ പ്രധാനമന്ത്രി സലാം ഫയദിനെ നിയമിക്കുന്നതിനുള്ള തീരുമാനം യു.എസ്. ട്രമ്പ് ഭരണകൂടം തല്‍ക്കാലം അംഗീകരിക്കുന്നില്ലെന്ന് യു.എസ്. പ്രതിനിധി നിക്കി ഹെയ്‌ലി പറഞ്ഞു.

ഫെബ്രുവരി 10 വെള്ളിയാഴ്ചയായിരുന്നു യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയൊ, ഗുറ്റാര്‍സ് സെക്യൂരിറ്റി കൗണ്‍സില്‍ സലാമിന്റെ നിയമനത്തെ കുറിച്ചു പ്രഖ്യാപനം നടത്തിയത്.
ഈ പ്രഖ്യാപനം യു.എസ്. ഗവണ്‍മെന്റിനെ നിരാശപ്പെടുത്തിയെന്ന് നിക്കി ഹെയ്‌ലി അഭിപ്രായപ്പെട്ടു.

അയാഥാര്‍ത്ഥ്യമായ രാജ്യത്തിന്റെ പ്രതിനിധിയെയല്ല യഥാര്‍ത്ഥ രാജ്യങ്ങളുടെ പ്രതിനിധിയെയാണ് യു.എന്‍. പ്രതിനിധിയായി മറ്റു രാജ്യങ്ങളില്‍ നിയമിക്കേണ്ടത്. പാലസ്ത്യന്‍ അധികാരികള്‍ക്ക് അനുകൂല നിലപാട് സ്വീകരിക്കുന്നു യു.എന്‍, അമേരിക്കയുടെ അടുത്ത സുഹൃദ് രാജ്യമായ ഇസ്രായേലിന്റെ പരമാധികാരത്തെ ചോദ്യം ചെയ്യുകയാണെന്നും നിക്കി ചൂണ്ടികാട്ടി.
അമേരിക്കയുടെ നടപടിയെ യിസ്രായേല്‍ അംബാസിഡര്‍ ഡാനി ഡാനന്‍(Dannyd Dannon) സ്വാഗതം ചെയ്തു.

2011 ല്‍ പി.എല്‍.ഒ. ഔദ്യോഗീക പദവിക്കും, മുഹമ്മദ് അബ്ബാനിനു എതിരായി പ്രവര്‍ത്തിച്ചിരുന്ന വ്യക്തിയാണ് സലാം  ഫയദെന്ന് ഡാനി ഡാനന്‍ പറഞ്ഞു. യു.എസ്സിന്റെ ശക്തമായ നിലപാട് യു.എന്നില്‍ പുതിയൊരു യുഗത്തിന്റെ പിറവിയാണ് സൂചിപ്പിക്കുന്നതെന്ന് ഡാനി അഭിപ്രായപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here