ന്യൂയോര്‍ക്ക്: നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫറന്‍സിന്റെ രജിസ്‌ട്രേഷന്‍ കിക്കോഫ് ഫെബ്രുവരി 12 ഞായറാഴ്ച സെന്റ് സ്റ്റീഫന്‍സ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് ഓഫ് ലോംഗ് ഐലന്‍ഡിലും സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് ഓഫ് വെസ്റ്റ് സേവിലിലും വിജയകരമായി നടത്തി. ജൂലൈ 12 മുതല്‍ 15 വരെ പെന്‍സില്‍വേനിയയിലെ പോക്കണോസ് കലഹാരി റിസോര്‍ട്ട്‌സ് ആന്‍ഡ് കണ്‍വന്‍ഷന്‍ സെന്ററിലാണ് കോണ്‍ഫറന്‍സ് നടക്കുന്നത്.
സെന്റ് സ്റ്റീഫന്‍സ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് ഓഫ് ലോംഗ് ഐലന്‍ഡില്‍ വിശുദ്ധ കുര്‍ബ്ബാനയ്ക്കുശേഷം ചേര്‍ന്ന രജിസ്‌ട്രേഷന്‍ കിക്കോഫ് സമ്മേളനത്തില്‍ ഇടവക വികാരി റവ. ഡോ. സി. കെ. രാജന്‍ അധ്യക്ഷത വഹിച്ചു. കോണ്‍ഫറന്‍സ് ട്രഷറര്‍ ജീമോന്‍ വര്‍ഗീസ്, ഓണ്‍സൈറ്റ് കോ ഓര്‍ഡിനേറ്ററും സുവനിയര്‍ ഫൈനാന്‍സ് കമ്മറ്റി അംഗവുമായ സജി എം. പോത്തന്‍, കമ്മിറ്റി അംഗങ്ങളായ മാത്യു വര്‍ഗീസ്, ഫിലിപ്പോസ് സാമുവേല്‍, കുര്യാക്കോസ് തര്യന്‍ എന്നിവരടങ്ങുന്ന ഭാരവാഹികളെ വികാരി സ്വാഗതം ചെയ്തു.
കോണ്‍ഫറന്‍സ് ട്രഷറര്‍ ജീമോന്‍ വര്‍ഗീസ് കലഹാരി റിസോര്‍ട്ട്‌സിന്റെയും കണ്‍വന്‍ഷന്‍ സെന്ററിന്റെയും സവിശേഷതകളെക്കുറിച്ചും രജിസ്‌ട്രേഷന്‍ പുരോഗതിയെക്കുറിച്ചും വിശദീകരിച്ചു. കോണ്‍ഫറന്‍സിന്റെ ഭാഗമായി പ്രസിദ്ധീകരിക്കുന്ന സുവനിയറിനു സാമ്പത്തികസഹായവും ഒപ്പം ലേഖനങ്ങളും മറ്റും നല്‍കി ഭാഗമാകുവാനും സുവനിയര്‍ കമ്മറ്റിയെ പ്രതിനിധീകരിച്ച് സജി എം. പോത്തനും മാത്യു വര്‍ഗീസും ഇടവകാംഗങ്ങളോട് അഭ്യര്‍ത്ഥിച്ചു. തോമസ് മാത്യു, ജേക്കബ് ഈപ്പന്‍ എന്നിവരില്‍ നിന്ന് രജിസ്‌ട്രേഷന്‍ സ്വീകരിച്ചുകൊണ്ട് ഇടവക വികാരി റവ. ഡോ. സി. കെ. രാജന്‍ രജിസ്‌ട്രേഷന്‍ കിക്കോഫ് ഉദ്ഘാടനം ചെയ്തു. സുവനിയര്‍ കോംപ്ലിമെന്റ് ജോസ് യോഹന്നാനില്‍ നിന്നും സ്വീകരിച്ച് ഫിലിപ്പോസ് സാമുവേലിനു കൈമാറി ഉദ്ഘാടനം നിര്‍വഹിച്ചു. ഇടവക സെക്രട്ടറി ജോണ്‍ സാമുവേല്‍, ട്രസ്റ്റി ബിനു അലക്‌സാണ്ടര്‍ എന്നിവരും സന്നിഹിതരായിരുന്നു.
സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് വെസ്റ്റ് സേവില്‍ ലോംഗ് ഐലന്‍ഡില്‍ നടന്ന കിക്കോഫ് സമ്മേളനത്തില്‍ സുവനിയര്‍ ബിസിനസ് മാനേജര്‍ ഡോ ഫിലിപ്പ് ജോര്‍ജ് സന്നിഹിതനായിരുന്നു. വിശുദ്ധ കുര്‍ബ്ബാനയക്കു ശേഷം ചേര്‍ന്ന കിക്കോഫ് യോഗത്തില്‍വച്ച് ഇടവക ട്രസ്റ്റി സന്തോഷ് കോരയില്‍നിന്ന് ആദ്യ രജിസ്‌ട്രേഷന്‍ സ്വീകരിച്ചുകൊണ്ട് ഇടവക വികാരി വെരി.റവ. പൗലോസ് ആദായി കോര്‍ എപ്പിസ്‌ക്കോപ്പാ രജിസ്‌ട്രേഷന്‍ കിക്കോഫ് ഉദ്ഘാടനം ചെയ്തു. കോണ്‍ഫറന്‍സിനെക്കുറിച്ചുള്ള വിശദാംശങ്ങള്‍ ഡോ. ഫിലിപ്പ് ജോര്‍ജ്ജ് പങ്കുവച്ചു. ഇടവക സെക്രട്ടറി ജോസഫ് സഖറിയയും സന്നിഹിതനായിരുന്നു.

For registration – https://northeastamericandiocese.formstack.com/forms/fycregistration2017
Family conference website – http://www.fyconf.org/
Conference Site – https://www.kalahariresorts.com/Pennsylvania

StStephens West Sayville St Marys

LEAVE A REPLY

Please enter your comment!
Please enter your name here