getNewsI888mages.php

ഷിക്കാഗോ: 2001 ജൂലൈ ഒന്നിന്‌ ഔദ്യോഗികമായ ഉദ്‌ഘാടനം ചെയ്യപ്പെട്ട ഷിക്കാഗോ സീറോ മലബാര്‍ രൂപതയുടെ സ്ഥാപന ദിനവും, രൂപതാധ്യക്ഷന്‍ മാര്‍ ജേക്കബ്‌ അങ്ങാടിയത്ത്‌ പിതാവിന്റെ പതിന്നാലാം മെത്രാഭിഷേക വാര്‍ഷികവും മാര്‍ത്തോമാ ശ്ശീഹാ കത്തീഡ്രലില്‍ വെച്ച്‌ സമുചിതമായി ആഘോഷിച്ചു. ജൂലൈ ഒന്നാം തീയതി ബുധനാഴ്‌ച വൈകുന്നേരം കത്തീഡ്രല്‍ ദേവാലയത്തില്‍ അങ്ങാടിയത്ത്‌ പിതാവിന്റെ നേതൃത്വത്തില്‍ നടന്ന കൃതജ്ഞതാബലിയില്‍ രൂപതാ സഹായ മെത്രാന്‍ മാര്‍ ജോയ്‌ ആലപ്പാട്ട്‌ പിതാവിനു പുറമെ വൈദീകരും സന്യസ്‌തരും ആത്മായ സഹോദരങ്ങളും ഉള്‍പ്പടെ നൂറുകണക്കിന്‌ ആളുകള്‍ പങ്കെടുത്തു. പതിന്നാല്‌ വര്‍ഷം കൊണ്ട്‌ രൂപതയ്‌ക്ക്‌ ദൈവം നല്‍കിയ അനുഗ്രഹങ്ങള്‍ നിരവധിയാണ്‌. സ്ഥാപനവര്‍ഷത്തില്‍ വെറും രണ്ട്‌ ഇടവകകളും ആറു മിഷനുകളുമായി തുടങ്ങിയ രൂപതയ്‌ക്ക്‌ ഇന്ന്‌ അമേരിക്കയുടെ വിവിധ ഭാഗങ്ങളിലായി 36 ഇടവകകളും, 35 മിഷനുകളുമുണ്ട്‌. അഭിവന്ദ്യ മാര്‍ ജേക്കബ്‌ അങ്ങാടിയത്ത്‌ പിതാവിന്റെ നേതൃത്വത്തില്‍ രൂപത നേടിയ അത്ഭുതകരമായ വളര്‍ച്ചയെ മാര്‍ ജോയി ആലപ്പാട്ട്‌ പിതാവ്‌ നന്ദിയോടെ സ്‌മരിച്ചു. ഷിക്കാഗോ സീറോ മലബാര്‍ രൂപതയുടെ ഏറ്റവും വലിയ സ്വത്ത്‌ ആശുപത്രിയോ, സ്‌കൂള്‍-കോളജ്‌ പോലുള്ള സ്ഥാപനങ്ങളോ അല്ലെന്നും, മറിച്ച്‌ കുടുംബങ്ങളും, ഇടവകകളും മിഷനുകളുമാണെന്ന്‌ മാര്‍ ജോയി പിതാവ്‌ തന്റെ ആശംസാ സന്ദേശത്തില്‍ എടുത്തുപറഞ്ഞു. കത്തീഡ്രല്‍ ഇടവകയെ പ്രതിനിധീകരിച്ച്‌ പോള്‍ പുളിക്കന്‍ അഭിവന്ദ്യ ജേക്കബ്‌ പിതാവിന്‌ ബൊക്കെ സമ്മാനിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here