ന്യൂയോർക്ക്: വെസ്റ്റ്ചെസ്റ്റർ അയ്യപ്പ ക്ഷേത്രത്തിലെ  ശിവരാത്രി ആഘോഷം ഈ വെള്ളിയാഴിച്ച(02/24)  വൈകിട്ട് 7 മണി മുതൽ 12 മണിവരെ നടത്തുന്നതാണ്. ലോകൈക നാഥനായ പരമശിവനുവേണ്ടി പാര്‍വതീദേവി ഉറക്കമിളച്ചുപ്രാര്‍ഥിച്ച രാത്രിയാണ്  ശിവരാത്രി എന്നാണ് വിശ്വസം. ശിവരാത്രിവ്രതം നോക്കിയാൽ ജന്മാന്തരപാപങ്ങളൊഴിഞ്ഞ് കര്‍മ്മരംഗം തെളിയുന്നതിനും മോക്ഷപ്രാപ്തി നേടുകയും, സര്‍വ്വപാപങ്ങളും തീര്‍ക്കുന്നതാണ് ശിവരാത്രിവ്രതാചരണം എന്നാണ് വിശ്വസം.ശിവപ്രീതിക്ക് ഏറ്റവും നല്ലദിവസവും ഇതുതന്നെ.

വെള്ളിയാഴ്ച വൈകുന്നേരം 7.00 മുതല്‍ ശ്രീ ശിവ സഹസ്രനാമം, ശ്രീ ശിവ പഞ്ചാക്ഷരി മന്ത്ര ,ശിവാഭിഷേകം ,തുടന്ന്‌ മന്ത്രപുഷ്‌പ ധ്യാനവും പുഷ്‌പാഭിഷേകവും അതിനുശേഷം നമസ്‌കാര മന്ത്രവും മംഗള ആരതിയും നടത്തും  , ശ്രുതി മനോഹരമായ ഭജനയും ഉണ്ടായിരിക്കുന്നതാണ്.

ദേവാസുരന്‍മാര്‍ പാലാഴികടഞ്ഞപ്പോള്‍ നിര്‍മ്മിതമായ  വിഷം പ്രപഞ്ചരക്ഷയ്ക്കായി പരമശിവന്‍ പാനംചെയ്ത രാത്രിയാണ് ശിവരാത്രി എന്നും വിശ്വസിക്കപ്പെടുന്നു. ഭഗവാനെ ആ വിഷംബാധിക്കാതിരിക്കാന്‍ സദ്ജനങ്ങള്‍ ഉറങ്ങാതെ വ്രതമനുഷ്ഠിച്ച് പ്രാര്‍ത്ഥിച്ചു. അതിന്റെ സ്മരണ ഉള്‍ക്കൊണ്ടാണ് ശിവരാത്രി ആഘോഷിക്കുന്നതെന്നും വിശ്വസിക്കപ്പെടുന്നുണ്ട്.

സര്‍വ്വ ശക്തനായ ഭഗവാന്റെ  കര്‍ത്തവ്യം ലോകത്ത് ഉള്ള എല്ലാവർക്കും  എപ്പോഴും സുഖവും, നന്മയും, മംഗളവും മുണ്ടാക്കുക എന്നതാണ്. ജീവനുള്ളവയും, ഇല്ലാത്തവയുമായ സമസ്‌തത്തിനും ഉദ്‌ഭവസ്‌ഥാനവും, ലയസ്‌ഥാനവും ആയിരിക്കുന്ന, സത്യമായ ചൈതന്യമാണ്‌ ഈശ്വരൻ.  ആ  ശക്തിതന്നെയാണ്‌ ജീവികളിൽ  ഞാൻ  എന്നബോധത്തോടെ പ്രകാശിക്കുന്ന ആത്മാവ്‌ എന്നുമുള്ളതാണ്‌ .. ഈ ചൈതന്യം തന്നെയാണ്‌ പ്രപഞ്ച രൂപത്തില്‌ എങ്ങും പ്രകടമായിരിക്കുന്നതും. 

മാനവ സേവ മാധവ സേവ എന്ന വിശ്വാസത്തോടെ സനാതന ധര്‌മ്മവും ഭാരതീയ പൈതൃകവും പ്രചരിപ്പിക്കുക എന്ന ഒറ്റ ലക്ഷ്യത്തോടെ പ്രവര്‌ത്തിക്കുന്ന വെസ്റ്റ്ചെസ്റ്റർ അയ്യപ്പ ക്ഷേത്രത്തിൽ ഹൈന്ദവ സമൂഹത്തിന്റെ വരുംകാല പ്രവര്‍ത്തങ്ങളില്‍ ഭാഗമാകുവാന്‍ നിങ്ങളെ ഓരോരുത്തരെയും ഹൃദയത്തിന്റെ ഭാഷയില്‍ ക്ഷണിക്കുന്നു.

ഈപുണ്യവൃതാനുഷ്ഠാനങ്ങളില്‍ പ ങ്കെടുക്കുവാനും , ഈ സനാതന സത്യം പൂര്‍ണമായ അര്‍ത്ഥത്തില്‍ മനസിലാക്കി ജീവിക്കുവാന്‍ ജഗദീശേ്വരന്‍ നമ്മെ അനുഗ്രഹിക്കട്ടെ. ജന്മാന്തരപാപങ്ങളൊഴിഞ്ഞ് കര്‍മ്മരംഗം തെളിയുന്നതിനും മോക്ഷപ്രാപ്തി നേടുന്നതിനും , സര്‍വ്വപാപങ്ങളും തീര്‍ക്കുന്ന ശിവരാത്രിആഘോഷത്തിലേക്ക് 

വെസ്റ്റ്ചെസ്റ്റർ അയ്യപ്പ ക്ഷേത്രം നിങ്ങളെ  സ്വാഗതം ചെയുന്നു.

MAHASHIVARATHRI POSTER

LEAVE A REPLY

Please enter your comment!
Please enter your name here