ന്യൂയോര്‍ക്ക്: മലങ്കര ഓര്‍ത്തഡോക്‌സ് അമേരിക്കന്‍ ഭദ്രാസന ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫറന്‍സിന് ഇതു പുതു ചരിത്രം. കോണ്‍ഫറന്‍സ് ചരിത്രത്തില്‍ ആദ്യമായി രജിസ്‌ട്രേഷന്‍ ആരംഭിച്ച് 49 ദിവസങ്ങള്‍ക്കുള്ളില്‍ ലക്ഷ്യം കൈവരിക്കാനായി. ഇതേത്തുടര്‍ന്നു കോണ്‍ഫറന്‍സ് രജിസ്‌ട്രേഷന്‍ അവസാനിപ്പിച്ചതായി കോണ്‍ഫറന്‍സ് കോര്‍ഡിനേറ്റര്‍ റവ.ഡോ. വറുഗീസ് എം.ഡാനിയേല്‍, ജനറല്‍ സെക്രട്ടറി ജോര്‍ജ് തുമ്പയില്‍, ട്രഷറര്‍ ജീമോന്‍ വറുഗീസ് എന്നിവര്‍ അറിയിച്ചു. രജിസ്‌ട്രേഷന് ആരംഭം കുറിച്ച് വെറും 49 ദിവസങ്ങള്‍ക്കുള്ളിലാണ് അഭൂതപൂര്‍വ്വമായ ഈ നേട്ടം കൈവരിക്കാനായത്.ദൈവത്തിന്റെ മഹാകരുണയും ഭദ്രാസന അധ്യക്ഷന്‍ സഖറിയ മാര്‍ നിക്കോളോവോസ് മെത്രാപ്പോലീത്തയുടെ അകമഴിഞ്ഞ പിന്തുണയും വൈദികരുടെ സ്‌നേഹനിര്‍ഭരമായ പങ്കാളിത്തവും ഭദ്രാസന അസംബ്ലി അംഗങ്ങളുടെ സഹകരണവും ഭദ്രാസന ജനങ്ങളുടെ പ്രോത്സാഹനവും മൂലമാണ് ഉദ്ദേശിച്ചതിലും വേഗത്തില്‍ ലക്ഷ്യം ഭേദിക്കാനായത്.

1050 രജിസ്‌ട്രേഷനുകളാണ് ഇതുവരെ ലഭിച്ചിരിക്കുന്നത്. ജൂലൈ 12 മുതല്‍ 15 വരെ പെന്‍സില്‍വേനിയയിലെ പോക്കണോസ് കലഹാരി റിസോര്‍ട്ടിലാണ് കോണ്‍ഫറന്‍സ് നടക്കുന്നത്. 1200 പേരെ വരെ ഉള്‍ക്കൊള്ളാന്‍ പറ്റുന്ന മുറികള്‍ കലഹാരി റിസോര്‍ട്ടില്‍ ഉണ്ടെങ്കിലും ഡൈനിങ്ങിനും മീറ്റിങ്ങുകള്‍ക്കും കാര്യമായ തിരക്ക് ഉണ്ടാകാതിരിക്കാനുള്ള മുന്നൊരുക്കത്തെ തുടര്‍ന്നാണ് ഇപ്പോള്‍ രജിസ്‌ട്രേഷന്‍ അവസാനിപ്പിക്കാന്‍ നിര്‍ബന്ധിതരായത്. കോണ്‍ഫറസില്‍ തുടര്‍ന്നും രജിസ്റ്റര്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നവരെ വെയിറ്റിങ് ലിസ്റ്റിലാണ് ഉള്‍പ്പെടുത്തുക. ഇപ്പോഴുള്ള രജിസ്‌ട്രേഷനില്‍ ക്യാന്‍സലേഷന്‍ വരുന്നതിന് ആശ്രയിച്ചായിരിക്കും വെയ്റ്റിങ് ലിസ്റ്റില്‍ ഉള്ളവര്‍ക്ക് മുന്‍ഗണന അടിസ്ഥാനത്തില്‍ പ്രവേശനം ലഭിക്കുക. നിത്യേനയുള്ള സന്ദര്‍ശകര്‍ക്ക് കോണ്‍ഫറന്‍സില്‍ പ്രവേശനം ഉണ്ടായിരിക്കുന്നതല്ല. ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്തവരെല്ലാം ഏപ്രില്‍ 30-നു മുന്‍പായി മുഴുവന്‍ പണവുമടച്ച് രജിസ്‌ട്രേഷന്‍ ഉറപ്പാക്കണം. ജനുവരി 30-വരെ രജിസ്റ്റര്‍ ചെയ്തവരുടെ താമസസൗകര്യം ഫേസ് ഒന്ന് ഹോട്ടല്‍ സമുച്ചയത്തില്‍ ഉറപ്പാക്കിയിട്ടുണ്ട്. തുടര്‍ന്നു രജിസ്റ്റര്‍ ചെയ്തവര്‍ക്കും വെയ്റ്റിങ് ലിസ്റ്റില്‍ ഇനി വരാനുള്ളവര്‍ക്കും ഫേസ് രണ്ടിലാണ് താമസസൗകര്യം ഏര്‍പ്പാടാക്കുന്നത്. കണ്‍വന്‍ഷന്‍ സെന്റിനോടു ചേര്‍ന്നുള്ള രണ്ട് യൂണിറ്റുകളില്‍ ആദ്യത്തെ കെട്ടിടമായ ഫേസ് വണ്‍ കണ്‍വന്‍ഷന്‍ സെന്ററിനോട് ചേര്‍ന്നാണുള്ളത്. ഫേസ് വണ്‍ കണ്‍വന്‍ഷന്‍ സെന്ററില്‍ നിന്നും ഏഴു മിനിറ്റ് നടപ്പുദൂരത്തിലുള്ള അകലത്തിലാണ് സ്ഥിതി ചെയ്യുന്നത്.

ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞവര്‍ ഏപ്രില്‍ 30-ന് മുന്‍പ് ക്യാന്‍സല്‍ ചെയ്യേണ്ട ആവശ്യം വരികയാണെങ്കില്‍ മുഴുവന്‍ പണവും തിരികെ ലഭിക്കും. ശേഷം മെയ് 30-നുള്ളില്‍ ക്യാന്‍സല്‍ ചെയ്യുന്നവര്‍ക്ക് പകുതി പണമേ തിരികെ ലഭിക്കൂ. ജൂണ്‍ ഒന്നിനു ശേഷം ക്യാന്‍സല്‍ ചെയ്താല്‍ പണം തിരികെ ലഭിക്കുന്നതല്ല. കലഹാരി റിസോര്‍ട്ടില്‍ പണം അടച്ചു കഴിഞ്ഞാല്‍ പണം തിരികെ ലഭിക്കാന്‍ അനുമതിയില്ലാത്തതിനാല്‍ ക്യാന്‍സലേഷന്‍ സാധ്യതയുള്ളവര്‍ ശ്രദ്ധിക്കണമെന്ന് ഭാരവാഹികള്‍ അറിയിച്ചു. രജിസ്‌ട്രേഷന്‍ ഒരു കാരണവശാലും മറ്റൊരാളുടെ പേരിലേക്ക് മാറ്റാനാവില്ല. രജിസ്‌ട്രേഷന്‍ ലഭിച്ചവര്‍ കോണ്‍ഫറന്‍സ് നിബന്ധനകള്‍ പൂര്‍ണ്ണമായും അനുസരിക്കാന്‍ ബാധ്യതയുണ്ടായിരിക്കുമെന്ന് എക്‌സിക്യൂട്ടീവ് കമ്മിറ്റിക്ക് വേണ്ടി ഭാരവാഹികള്‍ അറിയിച്ചു. ഇക്കാര്യം രജിസ്‌ട്രേഷന്‍ ഫോമിലും മറുപടിയായി ലഭിക്കുന്ന കണ്‍ഫര്‍മേഷന്‍ ഇ-മെയ്‌ലിലും വ്യക്തമാക്കിയിട്ടുണ്ട്. ജൂലൈ 13 വ്യാഴാഴ്ച ഉച്ച കഴിഞ്ഞും 15 ശനിയാഴ്ച രാവിലെ പത്തു മണിക്ക് ശേഷവും മാത്രമേ വാട്ടര്‍ തീം പാര്‍ക്ക് സന്ദര്‍ശിക്കാനുള്ള അനുമതിയുള്ളു.

റിസോര്‍ട്ടിലെ എല്ലാമുറിയിലും മിനി ഫ്രിഡ്ജ്, മൈക്രോവേവ് അവ്ന്‍, കോഫി പോട്ട്, അയണ്‍ ബോക്‌സ്, ഡ്രസ്സര്‍, പുള്ളൗട്ട് സോഫ, ഹെയര്‍ ഡ്രയര്‍ എന്നിവ സജ്ജീകരിച്ചിട്ടുണ്ട്. കോണ്‍ഫറന്‍സിന്റെ വിജയകരമായ നടത്തിപ്പിന് ഭദ്രാസനത്തിലെ വിവിധ പള്ളികളില്‍ നിന്നുള്ള 100 അംഗ കമ്മിറ്റി സജീവമായി പ്രവര്‍ത്തിച്ചു വരുന്നു. കുറഞ്ഞ നിരക്കിലുള്ള രജിസ്‌ട്രേഷന്‍ ഇപ്പോള്‍ സാധ്യമായിരിക്കുന്നത് സുവനിയറിന്റെ പ്രസിദ്ധീകരണത്തില്‍ നിന്നു ലഭിക്കുന്ന വരുമാനത്തില്‍ നിന്നുമാണ്. സുവനിയര്‍ ബിസിനസ്സ് മാനേജര്‍ ഡോ. ഫിലിപ്പ് ജോര്‍ജ്, ചീഫ് എഡിറ്റര്‍ എബി കുര്യാക്കോസ് എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയംഗങ്ങളുടെയും ഏരിയ കോര്‍ഡിനേറ്റേഴ്‌സിന്റെയും നേതൃത്വത്തില്‍ സുവനിയറിന്റെ പ്രമോഷന്റെ ഭാഗമായി ഇടവക സന്ദര്‍ശനങ്ങള്‍ വളരെ സജീവമായി നടന്നുവരുന്നു. പരമാവധി എല്ലാ ഇടവകകളും ഇക്കാര്യത്തിനായി സന്ദര്‍ശിക്കണമെന്നാണ് കമ്മിറ്റിയുടെ ആഗ്രഹം.

സൂപ്പര്‍ സെഷനുകളില്‍ അവതരിപ്പിക്കേണ്ട വിഷയങ്ങളെക്കുറിച്ചുള്ള ശുപാര്‍ശകളും നിര്‍ദ്ദേശങ്ങളും ളമാശഹ്യമിറ്യീൗവേരീിളലൃലിരല@ഴാമശഹ.രീാ എന്ന ഇ-മെയിലില്‍ മാര്‍ച്ച് 15-നു മുന്‍പ് അറിയിക്കണം. കോണ്‍ഫറന്‍സിന്റെ ഇതുവരെയുള്ള പ്രവര്‍ത്തനങ്ങളില്‍ ഭദ്രാസന അധ്യക്ഷന്‍ സംതൃപ്തി രേഖപ്പെടുത്തി.

Family conference website – http://www.fyconf.org
Conference Site – https://www.kalahariresorts.com/Pennsylvania

collage-2017-02-24 getNewsImages (1)

LEAVE A REPLY

Please enter your comment!
Please enter your name here