കാന്‍സസ: ഫെബ്രുവരി 22ന് കാന്‍സസില്‍ ഉണ്ടായ വെടിവെപ്പില്‍ ഇന്ത്യന്‍ എന്‍ജീനിയര്‍ മരിക്കുകയും, മറ്റൊരു ഇന്ത്യക്കാരന് പരിക്കേല്‍ക്കുകയും ചെയ്ത സംഭവം വംശീയ അക്രമണമായി പരിഗണിച്ചു, എഫ് ബി.ഐ. അന്വേഷണം നടത്തുമെന്ന് വൈറ്റ്ഹൗസ് വൃത്തങ്ങള്‍ വെളിപ്പെടുത്തി.
ഈ അക്രമണത്തെ വൈറ്റ്ഹൗസ് ശക്തമായി അപലപിക്കുകയും ചെയ്തു. ഫെബ്രുവരി 28 നാണ് എഫ്.ബി.ഐ. അന്വേഷണത്തിന് ഉത്തരവിട്ടത്.

കുച്ചിബോട്‌ല (32) യാണ് സംഭവത്തില്‍ കൊല്ലപ്പെട്ടത്. മദബാനി (32), ഇയാന്‍ ഗ്രില്ലറ്റ (24) എന്നിവര്‍ക്കും വെടിയേറ്റിരുന്നു.

വെടിവെപ്പിന് ഉത്തരവാദിയെന്ന് സംശയിക്കുന്ന പ്രതി പുരിന്‍ടനെ(51) അറസ്റ്റു ചെയ്ത് കോടതിയില്‍ ഹാജരാക്കി. രണ്ടു മില്യണ്‍ ഡോളറിന്റെ ജാമ്യം അനുവദിച്ചിട്ടുണ്ട്. മാര്‍ച്ച് 9നാണ് കേസ്സ് വീണ്ടും കോടതിയില്‍ വിചാരണക്കെത്തുക.

പ്രാരംഭ അന്വേഷണത്തില്‍ എഫ്.ബി.ഐ. യും, യു.എസ്.അറ്റോര്‍ണി ഓഫീസും, ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ജസ്റ്റീസ് സിവില്‍ റൈറ്റ്‌സ് ഡിവിഷനും ഈ സംഭവം വംശീയ അക്രമണമായാണ് കരുതുന്നതും തുടര്‍ നടപടികള്‍ സ്വീകരിച്ചിരിക്കുന്നതും.

മുന്‍ സെക്രട്ടറി ഹില്ലരി ക്ലിന്റന്‍ ഇത്തരം വംശീയ അക്രമണങ്ങള്‍ വര്‍ദ്ധിച്ചു വരുന്നതില്‍ ഉല്‍കണ്ഠ രേഖപ്പെടുത്തി.

parents

LEAVE A REPLY

Please enter your comment!
Please enter your name here