ചിക്കാഗോ: ക്നാനായ റീജിയന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന പ്രഥമ ഫാമിലി കോൺഫ്രൻസിൽ കുടുംബ നവീകരണ സെമിനാർ നയിക്കുവാൻ ഫാ. ജോസഫ് പുത്തെൻപുരയിലും എത്തുന്നു. ജൂൺ 30 മുതൽ ജൂലൈ 2 വരെ ചിക്കാഗോയിൽ വച്ച് നടത്തപ്പെടുന്ന ഫാമിലി കോൺഫ്രൻസിൽ സെമിനാർ നയിക്കുവാൻ എത്തുന്ന ഫാ. ജോസഫ് പാംപ്ലാനിക്ക് പുറമെയാണ് പ്രശസ്ത വചന പ്രഘോഷകനും ലോകമെമ്പാടും നിരവധി ധ്യാനങ്ങളും സെമിനാറുകളും നർമ്മത്തിൽ ചാലിച്ച് നടത്തിക്കൊണ്ടു പേരെടുത്ത കപ്പൂച്ചിൻ വൈദീകനായ ഫാ. ജോസഫ് പുത്തെൻപുരയിൽ എത്തുന്നത്. ചിക്കാഗോ സെന്റ് മേരീസ് ദൈവാലയത്തിലും ചിക്കാഗോ സേക്രട്ട് ഹാർട്ട് ദൈവാലയത്തിലുമായി നടത്തപെടുന്ന ഫാമിലി കോൺഫ്രൻസിൽ മുതിർന്നവർക്കും യുവജനങ്ങൾക്കുമായി നിരവധി പരിപാടികളാണ് ക്രമീകരിച്ചുകൊണ്ടിരിക്കുന്നത്. എല്ലാ ദിവസവും രാവിലെ 9 മണിക്ക് വി. കുർബ്ബാനയോടെ ആരംഭിച്ച്, ഉച്ച വരെ കുടുംബ നവീകരണ പ്രഭാഷണങ്ങളും, ഉച്ച കഴിഞ്ഞു കുടുംബ ജീവിതവും യുവജനങ്ങളുടെയും കുട്ടികളുടെയും പരിശീലനവും ആസ്പദമാക്കി സെമിനാറുകളും, വൈകുന്നേരങ്ങളിൽ ഇടവകളുടെയും മിഷനുകളുടെയും നേതൃത്വത്തിൽ ബൈബിൾ അധിഷ്ഠിതവും, ക്നാനായ പാരമ്പര്യങ്ങളിൽ അധിഷ്ഠിതവുമായ കലാ പരിപാടികളുമായി രാത്രി 9 മണിയോടെ സമാപിക്കുന്ന രീതിയിലാണ് പരിപാടികൾ ക്രമീകരിച്ചിരിക്കുന്നത്. ക്നാനായ സമുദായത്തെ സംബന്ധിച്ചും, സഭാത്മകമായ കുടുംബ നവീകരണത്തെ സംബന്ധിച്ചും, യുവജന വർഷവുമായി ബന്ധപ്പെട്ടതുമായ  വിഷയങ്ങളെ ആസ്പദമാക്കിയാണ് സെമിനാറുകൾ സംഘടിപ്പിക്കുന്നത്.  സാമൂഹിക മാധ്യമങ്ങളുടെ ആധുനിക യുഗത്തിൽ, കുടുംബങ്ങളിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന മൂല്യച്യുതിയും സഭയെപ്പറ്റിയുള്ള വികലമായ കാഴ്ചപ്പാടുകളും തിരുത്തികൊണ്ടു, പുതിയ ഒരു തലമുറയെ വാർത്തെടുക്കുവാനും, സുറിയാനി കത്തോലിക്കാ സഭയുടെ വളർച്ചയിൽ നിർണ്ണായക പങ്കു വഹിച്ച ക്നാനായ സമുദായത്തിന്റെ പാരമ്പര്യങ്ങളെ കൂടുതൽ ആഴത്തിൽ മനസ്സിലാക്കിക്കൊണ്ട്, വരും തലമുറകളിലേക്ക് അവയെ പകർന്നു നൽകുവാനും റീജിയണിലെ അംഗങ്ങളെ പ്രാപ്തരാക്കുക എന്നുള്ള ലക്ഷ്യമാണ് ക്നാനായ റീജിയന്റെ ഫാമിലി കോൺഫ്രൻസ് കൊണ്ട് ഉദ്ദേശിക്കുന്നത്.
ഫാമിലി കോൺഫ്രൻസ് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾക്കായി ബന്ധപ്പെടുക 
ഫാ. തോമസ് മുളവനാൽ : 310 709 5111
ഫാ. എബ്രഹാം മുത്തോലത്ത് :773 412 6254
ഫാ. ബോബൻ വട്ടംപുറത്ത് :773 934 1644
ടോണി പുല്ലാപ്പള്ളി: 630 205 5078
famconf

LEAVE A REPLY

Please enter your comment!
Please enter your name here