ന്യൂജേഴ്‌സി: സോമര്‍ സെറ്റ് സെന്‍റ് തോമസ് സീറോ മലബാര്‍ കാത്തലിക് ഫൊറോനാ ദേവാലയത്തില്‍ വിശുദ്ധ യൗസേപ്പിതാവിന്റെ മരണ തിരുനാള്‍ മാര്‍ച്ച് 19 ന് (ഞായറാഴ്ച ) ഭക്ത്യാദരപൂര്‍വ്വം കൊണ്ടാടുന്നതാണെന്ന് വികാരി ഫാ. ലിഗോറി ജോണ്‍സണ്‍ ഫിലിപ്‌സ് അറിയിച്ചു. മുന്‍ വര്‍ഷങ്ങളിലേപ്പോലെ ഇടവകയിലെ വിശുദ്ധ യൗസേപ്പിതാവിന്റെ നാമഥേയം സ്വീകരിച്ചിട്ടുള്ളരുള്‍പ്പെടെ 50 ഓളം കുടുംബങ്ങള്‍ ഒന്നിച്ചുചേര്‍ന്നാണ് വിശുദ്ധന്റെ തിരുനാള്‍ ആഘോഷിക്കുന്നതെന്ന് തിരുനാളിന്റെ കോര്‍ഡിനേറ്റര്‍ ആന്റണി ജോസഫ് പറഞ്ഞു. ഞായറാഴ്ച രാവിലെ 11.15 ന് ആഘോഷമായ വിശുദ്ധ ദിവ്യബലിക്ക് ഇടവക വികാരി ഫാ. ലിഗോറി ജോണ്‍സണ്‍ ഫിലിപ്‌സ് മുഖ്യകാര്‍മികനായിരിക്കും. തുടര്‍ന്നു ആഘോഷമായ ലദീഞ്ഞ്, പ്രദക്ഷിണം, നേര്‍ച്ച കാഴ്ച സമര്‍പ്പണം, നേര്‍ച്ച സദ്യ എന്നിവ നടക്കും.

വിശുദ്ധന്റെ തിരുനാള്‍ ഇടവക സമൂഹം ഒന്നായി ആഘോഷിക്കുമ്പോള്‍ , ആത്മീയ നിറവിലും, വിശ്വാസത്തിലും കൂടുതല്‍ തീക്ഷണതയുള്ളവരാകുവാന്‍ തിരുനാള്‍ ദിവസങ്ങളിലെ തിരുക്കര്‍മ്മങ്ങളില്‍ ഭക്ത്യാദരവുകളോടെ പങ്കെടുത്ത് വിശുദ്ധന്റെ മധ്യസ്ഥം വഴി ധാരാളം ദൈവാനുഗ്രഹങ്ങള്‍ പ്രാപിക്കാന്‍ ഇടവക വികാരി ഫാ. ലിഗോറി ജോണ്‍സണ്‍ ഫിലിപ്‌സ്, ട്രസ്റ്റിമാരായ മിനേഷ് ജോസഫ്,മേരീദാസന്‍ തോമസ്, ജസ്റ്റിന്‍ ജോസഫ്, സാബിന്‍ മാത്യു എന്നിവര്‍ എല്ലാവരേയും ഹാര്‍ദ്ദവമായി സ്വാഗതം ചെയ്യുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ആന്റണി ജോസഫ് (കോര്‍ഡിനേറ്റര്‍) (908) 3311250, മിനേഷ് ജോസഫ് (ട്രസ്റ്റി) (201) 9789828, മേരീദാസന്‍ തോമസ്(ട്രസ്റ്റി) (201) 9126451, ജസ്റ്റിന്‍ ജോസഫ് (ട്രസ്റ്റി) (732) 7626744, സാബിന്‍ മാത്യു (ട്രസ്റ്റി) (848) 3918461
വെബ്: www.stthomassyronj.org

സെബാസ്റ്റ്യന്‍ ആന്റണി അറിയിച്ചതാണിത്.

somerset_thirunal_pic

LEAVE A REPLY

Please enter your comment!
Please enter your name here