മയാമി: സെന്റ് ജൂഡ് ക്‌നാനായ കത്തോലിക്കാ പള്ളിയില്‍ മാര്‍ച്ച് 18, 19 (ശനി, ഞായര്‍) ദിവസങ്ങളില്‍ നോമ്പുകാല ധ്യാനം നടത്തപ്പെടുന്നു. വചന പ്രഘോഷകരായ ഫാ. സുനി പടിഞ്ഞാറേക്കര, ബ്ര. ടോമി മണിമലേത്ത്, ബ്ര. ബിബി തെക്കനാട്ട് എന്നിവര്‍ അടങ്ങിയ ടീമാണ് ധ്യാനം നയിക്കുന്നത്.

വി. കുര്‍ബാന, ആരാധന, സ്തുതി ആരാധന എന്നിവയോടുകൂടിയ ധ്യാനത്തില്‍ കുമ്പസാരത്തിനും കൗണ്‍സിലിംഗിനും ഉള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്.

മാര്‍ച്ച് 18-നു ശനിയാഴ്ച രാവിലെ 9.30 മുതല്‍ വൈകുന്നേരം 5.30 വരേയും, മാര്‍ച്ച് 19-നു ഞായറാഴ്ച രാവിലെ 9.30 മുതല്‍ വൈകുന്നേരം 5.30 വരേയുമാണ് ധ്യാനം ക്രമീകരിച്ചിരിക്കുന്നത്. ഞായറാഴ്ച യുവജനങ്ങള്‍ക്കും കുട്ടികള്‍ക്കും പ്രത്യേക ധ്യാനവും ഉണ്ടായിരിക്കും.

ഈ നോമ്പൂകാല ധ്യാനത്തില്‍ പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കുന്നതിനായി ഇടവക വികാരി ഫാ. സുനി പടിഞ്ഞാറേക്കര ഏവരേയും സ്വാഗതം ചെയ്യുന്നു. എബി തെക്കനാട്ട് (പി.ആര്‍.ഒ) അറിയിച്ചതാണിത്.

LEAVE A REPLY

Please enter your comment!
Please enter your name here