ന്യൂജേഴ്‌സി: ചിരി മഴയും, സംഗീത നൃത്ത രാവുമായി മലയാളത്തിലെ കോമഡി രാജാക്കന്മാരായ “കൊച്ചിന്‍ ഗിന്നസ്സിന്റെ “ടൈം മെഷീന്‍ കോമഡി മെഗാഷോ” ന്യൂജേഴ്‌സിയിലെ സോമര്‍സെറ്റ് ഫ്രാങ്കഌന്‍ ഹൈസ്കൂള്‍ ആഡിറ്റോറിയത്തില്‍ ഏപ്രില്‍ 22 ശനിയാഴ്ച വൈകീട്ട് 5 ന് അരങ്ങേറുന്നു.

സോമര്‍സെറ്റിലെ സെന്‍റ് തോമസ് സിറോ മലബാര്‍ കാത്തലിക് ഫൊറോനാ ദേവാലയത്തിന്‍റെ ധന ശേഖരണാര്‍ത്ഥമാണ് ഈ ഷോ അരങ്ങേറുക.

ഷോയുടെ ആദ്യ ടിക്കറ്റ് വില്‍പ്പന സെന്‍റ് തോമസ് സിറോ മലബാര്‍ കാത്തലിക് ഫൊറോനാ ദേവാലയത്തില്‍ വച്ച് ഇടവക വികാരി റവ. ഫാ. ലഗോറി ജോണ്‍സണ്‍ ഫിലിപ്‌സ് ഇടവകാംഗം തോമസ് കരിമറ്റത്തിന് നല്‍കികൊണ്ട് നിര്‍വഹിച്ചു. തുടര്‍ന്ന് എഴുപതില്പരം ഇടവകാംഗങ്ങളും ടിക്കറ്റ് ഏറ്റു വാങ്ങുകയുണ്ടായി.

കോമഡിയും, മിമിക്‌സും പിന്നെ ഞാനും എന്ന ജനപ്രിയ പരിപാടിയുടെ വിജയ ശില്പിയും , കൊച്ചിന്‍ കലാഭവന്റെയും, കൊച്ചിന്‍ ഗിന്നസ്സിന്റേയും അമരക്കാരനുമായ കെ.എസ് പ്രസാദ് സംവിധാനം നിര്‍വഹിക്കുന്ന മുഴു നീള കോമഡിഷോയില്‍ കൊച്ചിന്‍ ഗിന്നസ്സിന്റെ മിന്നുന്ന മിമിക്രി താരങ്ങളായ വിനോദ് മനാസി, ഉണ്ണി കെ, മുരളി, രതീഷ് , അരുണ്‍ രാജ്, രവി അരുണ്‍, സഞ്ജീവ് എന്നിവര്‍ക്കൊപ്പം ടെലിവിഷന്‍ മിനി സ്ക്രീന്‍ താരം പ്രേമി വിശ്വനാഥും (കറുത്തമുത്ത്) ഒരുമിക്കുന്നു.

പ്രശസ്ത കൊറിയോഗ്രാഫറും ഡാന്‍സ് മാസ്റ്ററുമായ പ്രവീണ്‍ നയിക്കുന്ന ഫ്യൂഷന്‍ നൃത്ത നടന വിസ്മയങ്ങള്‍ക്കു പ്രമുഖ നര്‍ത്തകരായ സുധീഷ്, ജോസഫ് അരുണ്‍, ശ്രീരാജ്, ഷാരോണ്‍ ലൈസണ്‍, സ്വപ്ന ലൈസണ്‍ എന്നിവര്‍ ചുവടു വയ്ക്കുന്നു.

പ്രമുഖ ഗായകരായ നിഖില്‍ രാജ് (ഐഡിയ സ്റ്റാര്‍ സിംഗര്‍ വിജയി), നികിത രാജ് (ഇന്ത്യന്‍ വോയിസ് വിജയി) എന്നിവര്‍ ചേര്‍ന്നൊരുക്കുന്ന സംഗീത വിരുന്നും ഈ ഷോയുടെ മാറ്റ് കൂട്ടുന്നു. ഷോയുടെ ശബ്ദ വെളിച്ച നിയന്ത്രണം രാജേഷും, സഞ്ജീവനും ചേര്‍ന്ന് നിയന്ത്രിക്കുന്നു.

പ്രൊഫഷണലിസത്തിന്റെ മികവും, നൂതന സാങ്കേതികവിദ്യകളുടെ സമന്വയവും, അവതരണത്തിന്റെ വ്യത്യസ്തതയുംകൊണ്ട് ഒട്ടേറെ പുതുമകളാണ് കൊച്ചിന്‍ ഗിന്നസ്സിന്റെ “ടൈം മെഷീന്‍ കോമഡി മെഗാഷോ”യി ലൂടെ മലയാളീ പ്രേക്ഷകര്‍ക്ക് കാഴ്ചവെയ്ക്കുന്നത്.

സോമര്‍സെറ്റില്‍ പണിതീര്‍ത്ത പുതിയ ദേവാലയത്തിന്റെ ധനശേഖരണാര്‍ത്ഥം നടത്തപ്പടുന്ന ഈ ഷോയുടെ വിജയത്തിനായി എല്ലാവരുടെയും സഹകരണം പ്രതീക്ഷിക്കുന്നതായി വികാരി ഫാ. ലിഗോറി ജോണ്‍സന്‍ ഫിലിപ്‌സ് അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്കും, ടിക്കറ്റിനും ബന്ധപ്പെടുക : സെബാസ്റ്റ്യന്‍ ആന്റണി (732) 694 3934, ടോണി മംഗന്‍ (347) 721 8076, ടോം പെരുംപായില്‍ (646) 326 3708, തോമസ് പടവില്‍ (908) 9061709, മിനേഷ് ജോസഫ് (ട്രസ്റ്റി) (201) 9789828, മേരീദാസന്‍ തോമസ് (ട്രസ്റ്റി) (201) 9126451, ജസ്റ്റിന്‍ ജോസഫ് (ട്രസ്റ്റി) (732) 7626744, സാബിന്‍ മാത്യു (ട്രസ്റ്റി) (848) 3918461.

ADDRESS: Franklin High School Auditorium , 500 Elizabeth Avenue, Somerset NJ 08873

ടിക്കറ്റുകള്‍ ഓണ്‍ലൈനില്‍ ലഭിക്കുന്നതാണ്. www.megashownj.com

സെബാസ്റ്റ്യന്‍ ആന്റണി അറിയിച്ചതാണിത്.

chirimazhastageshow_pic2 chirimazhastageshow_pic1

LEAVE A REPLY

Please enter your comment!
Please enter your name here