മന്യയില്‍ നിന്നു ബിജു പുരസ്കരം ഏറ്റുവാങ്ങി

ന്യൂയോര്‍ക്ക്: അമേരിക്കയിലെ സമാന്തര സിനിമാ രംഗത്തെ പ്രവര്‍ത്തകരേയും, കേരളത്തില്‍ നിന്നുള്ള താര പ്രതിഭകളേയും ആദരിച്ച നോര്‍ത്ത് അമേരിക്കന്‍ ഫിലിം അവാര്‍ഡ് (കോണ്‍ഫിഡന്റ് ഗ്രൂപ്പ്/നാഫാ അവാര്‍ഡ്) നൈറ്റ്, മനംകവരുന്ന പ്രോഗ്രാമുകള്‍ കൊണ്ടും ഹൃദ്യമായി

മികച്ച നടനായി ദുര്‍ഖര്‍ സല്‍മാനും (ചാര്‍ലി), നടിയായി പാര്‍വ്വതിയും (ചാര്‍ലി, എന്നു നിന്റെ മൊയ്തീന്‍), സംവിധായനകനായി മാര്‍ട്ടിന്‍ പ്രക്കാട്ടും (ചാര്‍ലി) അവാര്‍ഡുകള്‍ ഏറ്റുവാങ്ങി.

വേദിയിലും പുറത്തും താരമായത് ദുല്‍ഖര്‍. സംഗീതത്തിന് അവാര്‍ഡ് നേടിയ വിജയ് യേശുദാസിനോടൊപ്പം ദുല്‍ഖര്‍ പാടി വേദി പങ്കിട്ടത് വ്യത്യസ്താനുഭവവുമായി. അമേരിക്കന്‍ പശ്ചാത്തലത്തിലുള്ള ‘എ.ബി.സി.ഡി’യില്‍ ‘ജോണി മോനേ…’ ചാര്‍ലിയില്‍ ‘സുന്ദരിപ്പെണ്ണേ.. എന്നീ പാട്ടുകള്‍ പാടിയ ദുല്‍ഖര്‍ ഗായകനെന്ന നിലയിലും താന്‍ മോശമല്ലെന്നു സ്‌റ്റേജിലും തെളിയിച്ചു. ദളപതിയിലെ ഗാനമാണു ഇരുവരും ആലപിച്ചത്. താന്‍ മമ്മൂട്ടിയുടെ വലിയ ഫാന്‍ ആണെന്നും മമ്മൂട്ടിയാണു ഇപ്പോഴും സിനിമയിലെ ട്രെന്‍ഡ് സെറ്ററും യുവജനതയുടെ റോള്‍ മോഡലും എന്നും വിജയ് യേശുദാസ് ചൂണ്ടിക്കാട്ടി.താന്‍ ഏറെ സ്‌നേഹിക്കുന്ന ന്യൂയോര്‍ക്കില്‍ നിന്നു ഇത്തരമൊരു അംഗീകാരം ലഭിച്ചതില്‍ വലിയ സന്തോഷമുണ്ട്. അമേരിക്കയിലെ കലാകാരന്മാരുടെ പ്രകടനം തന്നെ ഏറെ ആഹ്ലാദിപ്പിക്കുന്നു. മറ്റെവിടെയും ഉള്ളതിലും മികച്ച പ്രകടനങ്ങളാണ് അവര്‍ അവതരിപ്പിക്കുന്നത് ദുല്‍ഖര്‍ പറഞ്ഞു. എന്നു നിന്റെ മൊയ്തീന്‍ എന്ന ചിത്രത്തിന്റെ പ്രൊഡ്യൂസര്‍മാര്‍കൂടിയായ രാജി തോമസ്, ബിനോയ് ചന്ത്രത്ത് എന്നിവരില്‍ നിന്നുതന്നെ മികച്ച നടിക്കുള്ള അവാര്‍ഡ് വാങ്ങാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നു പാര്‍വ്വതി പറഞ്ഞു. ചിത്രത്തിലെ ഗാനം ‘ശാരദാംബരം….’ പാര്‍വതി ആലപിക്കുകയും ചെയ്തു. ഈ ഗാനം സിനിമയില്‍ പാടിയ അമേരിക്കന്‍ മലയാളിയായ ശില്‍പാ രാജിനെ ചടങ്ങില്‍ നേരത്തെ ആദരിച്ചിരുന്നു. ശില്പയും രാജു തോട്ടവും ചേര്‍ന്ന് ഈ ഗാനം പാടി.
എന്നു നിന്റെ മൊയ്തീന്‍ എന്ന ചിത്രത്തിന്റെ പ്രൊഡ്യൂസര്‍ സുരേഷ് രാജ്, രാജു ജോസഫ് (ഡോളര്‍ രാജു) എന്നിവര്‍ ചേര്‍ന്നാണ് മികച്ച സംഗീത സംവിധായകനുള്ള അവാര്‍ഡ് ഗോപി സുന്ദറിനു (ചാര്‍ലി, എന്നു നിന്റെ മൊയ്തീന്‍) നല്‍കിയത്.വിജയ് യേശുദാസിനു ഫിലിപ്പ് ചാമത്തില്‍ മികച്ച ഗായകനൂള്ള അവാര്‍ഡ് നല്‍കി.സഹനടിക്കുള്ള അവാര്‍ഡ് അന്തരിച്ച കല്പനയ്ക്കുവേണ്ടി (ചാര്‍ലി) അയല്‍ക്കാരനായ രമേഷ് പിഷാരടി നടി മന്യയില്‍ (ജോക്കര്‍, കുഞ്ഞിക്കൂനന്‍)നിന്ന് ഏറ്റുവാങ്ങിയത് വികാരനിര്‍ഭരമായിരുന്നു. സദസ് ഒന്നാകെ എഴുന്നേറ്റ് നിന്ന് കല്പനയുടെ ഓര്‍മ്മകള്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.

അവാര്‍ഡ് പരിപാടികള്‍ക്കിടയില്‍ നടിമാരായ ഭാവന, രമ്യ എന്നിവരുടെ നേതൃത്വത്തില്‍ വിവിധ നൃത്തങ്ങള്‍ അവതരിപ്പിച്ചു. ബിന്ദ്യ പ്രസാദും സംഘവും അമേരിക്കയേയും പ്രതിനിധീകരിച്ചു.രമേഷ് പിഷാരടി, കലാഭവന്‍ പ്രജോദ്, അയ്യപ്പ ബൈജു എന്നിവര്‍ ഹാസ്യ പ്രകടനങ്ങള്‍ നടത്തിയത് കുറച്ചൊക്കെ ജനങ്ങളെ ചിരിപ്പിക്കുന്നതായിരുന്നു. സാക്‌സോഫോണില്‍ പഴയ പാട്ടുകള്‍ അവതരിപ്പിച്ചത് സദസും ഏറ്റുപാടി.

മികച്ച നടനായ ഏബ്രഹാം പുല്ലാപ്പള്ളിക്ക് (മിഴിയറിയാതെ) ടോം ജോര്‍ജ് കോലത്തും, ജോജോ കൊട്ടാരക്കരയും ചേര്‍ന്ന് അവാര്‍ഡ് സമ്മാനിച്ചു. മികച്ച നടി മിഷേല്‍ ആന് (ഐ ലവ് യു) ജയന്‍ നായര്‍ അവാര്‍ഡ് സമ്മാനിച്ചു.

ജനപ്രിയ താരങ്ങളായി തെരഞ്ഞെടുത്ത ജോസ് കുട്ടിക്ക് (അക്കരക്കാഴ്ച) തിരുവല്ല ബേബിയും, സജിനിക്ക് മന്യയും അവാര്‍ഡ് നല്‍കി.

മിഴിയറിയാതെയുടെ സംവിധായകന്‍ ഓര്‍ഫിയസ് ജോണിന് നവാഗത സംവിധായകനുള്ള അവാര്‍ഡ് പ്രവാസി ചാനല്‍ എം.ഡി സുനില്‍ ്രൈടസ്റ്റാര്‍ സമ്മാനിച്ചു.

ബെസ്റ്റ് ഡയറക്ടറായ ശബരീനാഥ് (ഐ ലവ് യു) രാജു ജോസഫില്‍ നിന്ന് സമ്മാനം ഏറ്റുവാങ്ങി. സംവിധായകനായ തന്റെ പിതാവ് മുകുന്ദന്‍ മുല്ലശേരി രാജു ജോസഫിന്റെ ചിത്രം ഡോളറുമായി സഹകരിച്ച് പ്രവര്‍ത്തിച്ചത് ശബരിനാഥ് അനുസ്മരിച്ചു.

മികച്ച രണ്ടാമത്തെ ചിത്രം ‘അന്നൊരുനാളി’ന് വേണ്ടി രേഖ നായര്‍, ഷാജി എഡ്വേര്‍ഡില്‍ നിന്നും പുരസ്കാരം സ്വീകരിച്ചു.

മിസ് ഫൊക്കന പ്രിയങ്ക നാരായണന്‍, മിസ് ഫോമ ഉഷസ് ജോയി എന്നിവരെ വേദിയില്‍ അവതരിപ്പിച്ചതും ശ്രദ്ധേയമായി. മലയാളി പാരമ്പര്യത്തില്‍ അഭിമാനം കൊള്ളുന്നുവെന്നു പറഞ്ഞ ഇരുവരും തങ്ങളുടെ നേട്ടം മറ്റു വനിതകള്‍ക്കും പ്രചോദനമാകട്ടെ എന്നു പറഞ്ഞു.

രമേഷ് പിഷാരടിയാണ് ഏറെ ശ്രദ്ധ പിടിച്ചുപറ്റിയത്. ‘ഒറിജിനലി ഫ്രം ആഫ്രിക്ക ടു മാനേജ് അമേരിക്ക’ എന്നു ഒബാമയെ വിശേഷിപ്പിച്ചത് ചിരിപടര്‍ത്തി. അമേരിക്കയില്‍ പ്രധാനമന്ത്രി ഇല്ലാത്തത് ഇന്ത്യന്‍ പ്രധാനമന്ത്രിമിക്കപ്പോഴുംഉള്ളതുകൊണ്ടാണെന്ന പരാമര്‍ശവും സദസ്യരെ ചിരിപ്പിച്ചു. അയ്യപ്പ ബൈജു തന്നെത്തന്നെ അനുകരിക്കുന്നത് അരോചകമായി തോന്നുകയും ചെയ്തു. ഇതൊന്നു മാത്രമെ സ്‌റ്റോക്കുള്ളോ?

രാത്രി 11 വരെ പരിപാടി നീണ്ടു. പിറ്റേന്നു ജോലി ഉള്ളതും വേദിദുരത്തിലായതും സദസിനെ ബാധിച്ചു.

bijithyyilchira_pic2 bijithyyilchira_pic3 bijithyyilchira_pic4

LEAVE A REPLY

Please enter your comment!
Please enter your name here