ഹൂസ്റ്റണ്‍: ടെക്‌സസ്സിലെ 1151 സ്‌കൂളുകളില്‍ നിന്നും 8 മുതല്‍ 15 വയസ്സുവരെയുള്ള കുട്ടികളില്‍ നിന്നും ഫൈനല്‍ റൗണ്ടില്‍ പ്രവേശിച്ച 29 പെണ്‍ കുട്ടികളും 27 ആണ്‍കുട്ടികളും പങ്കെടുത്ത ഹൂസ്റ്റണ്‍ പബ്ലിക് മീഡിയ സ്‌പെല്ലിംഗ് ബീയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളായ ഷൗരവ് ദസറി, രാഖീഷ് കോട്ട എന്നിവര്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ കരസ്ഥമാക്കി.

ഈ രണ്ട് വിദ്യാര്‍ത്ഥികളും വാഷിംഗ്ടണ്‍ ഡി സിയില്‍ മെയ് 28 ജൂണ്‍ 2 വരെ നടക്കുന്ന സ്‌ക്രിപ്‌സ് നാഷണല്‍ സ്‌പെല്ലിംഗ് ബീ മത്സരങ്ങളില്‍ പങ്കെടുക്കും.

ടെക്‌സസ്സിലെ 42 കൗണ്ടികളിലെ വിദ്യാലയങ്ങളില്‍ നിന്നും പങ്കെടുത്ത വിദ്യാര്‍ത്ഥികളെ പിന്തള്ളി ഒന്നാം സ്ഥാനം നേടിയ ഷൗരവ് 2016 ല്‍ നടന്ന സ്‌ക്രിപ്‌സ് സ്‌പെല്ലിംഗ് ബീയില്‍ 11-ാം സ്ഥാനം നേടിയിരുന്നു. 8-ാം ഗ്രേഡ് മെക്‌ളൊ ജൂനിയര്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥി കോണ്‍റൊ ഇന്‍ഡിപെഡന്റ് സ്‌കൂള്‍ ഡിസ്ട്രിക്റ്റിനെയാണ് പ്രതിനിധാനം ചെയ്തത്.

നാല് മണിക്കൂര്‍ നീണ്ടു നിന്ന ഒമ്പത് റൗണ്ടുള്ള മത്സരത്തില്‍ ഫൈനലില്‍ എത്തിയ മൂന്ന് പേരില്‍ പതിമൂന്ന് വയസ്സുള്ള രാഖീഷ് കോട്ട 2013 ല്‍ ഹൂസ്റ്റണ്‍ പബ്ലിക്ക് മീഡിയ സ്‌പെല്ലിംഗ് ബീയില്‍ മൂന്നാമതായാണ് വിജയിച്ചത്.

വാഷിംഗ്ടണില്‍ നടക്കുന്ന 90-ാ മത് സ്‌പെല്ലിംഗ് ബീ മത്സരത്തില്‍ ദേശീയാടിസ്ഥാനത്തില്‍ 280 പേരായിരിക്കും പങ്കെടുക്കുക. ഇവരില്‍ ഒരാളാകാന്‍ കഴിഞ്ഞതില്‍ രാഖീഷ് കോട്ട അതീവ സന്തുഷ്ടനാണ്.

hou sbchamps Media

LEAVE A REPLY

Please enter your comment!
Please enter your name here