ന്യുയോർക്ക്∙ ന്യുയോർക്കിലെ മലയാളികളുടെ മനസ്സറിയുന്ന പ്രമുഖ സാംസ്കാരിക സംഘടനയായ യോങ്കേഴ്സ് മലയാളി അസോസിയേഷൻ ഈ വർഷത്തെ വിഷു – ഈസ്റ്റർ ആഘോഷങ്ങൾ 2017 ഏപ്രിൽ 21 വൈകിട്ട് 6 മണിക്ക് മുംബൈ സ്പൈസ് റസ്റ്റോറന്റ് യോങ്കേഴ്സിൽ വച്ച് നടത്താൻ തീരുമാനി ച്ചിരിക്കുന്നു.

ഇതോടൊപ്പം അസോസിയേഷന്റെ സുവനീർ കിക്കോഫും വിവിധ കലാപരിപാടികളും നടത്തുന്നതാണെന്ന് അസോസിയേഷൻ സെക്രട്ടറി സഞ്ജു കളത്തിൽപറമ്പിൽ അറിയിച്ചു.

യോങ്കേഴ്സ് മലയാളി അസോസിയേഷനുവേണ്ടി വിഷു സന്ദേശം നൽകാനെത്തുന്നത് ഗുരുസ്വാമി പാർത്ഥ സാരഥിപിള്ളയാണ്.(വെസ്റ്റ് ചെസ്റ്റർ അയ്യപ്പസ്വാമി ടെമ്പിൾ).ഈസ്റ്റർ സന്ദേശം നൽകുന്നത് ഫാ. റോയ് ചെറ്റാനിയാണ് അസോസിയേഷന്റെ ഈസ്റ്റർ – വിഷു ആഘോഷവും സുവനീർ കിക്കോഫും വൻ വിജയമാക്കുവാൻ എല്ലാ മലയാളികളുടെയും സഹകരണം അഭ്യർത്ഥിക്കുന്നതായി സെക്രട്ടറി സഞ്ജു കളത്തിൽ പറമ്പിൽ അറിയിച്ചു.

IMG-20170406-WA0029

LEAVE A REPLY

Please enter your comment!
Please enter your name here