അലബാമ : 4000 വിശ്യാസികള്‍ അംഗങ്ങളായുള്ള ബ്രയര്‍ വുഡ് പ്രിസ് ബിറ്റീരിയന്‍ ചര്‍ച്ചിന്റെ സംരക്ഷണത്തിന് സ്വന്തമായി പോലീസ് സേന രൂപീകരിക്കുവാന്‍ അലബാമ സെനറ്റ് പ്രത്യേക അനുമതി നല്‍കി.

പള്ളികള്‍ക്ക് നേരെ വര്‍ദ്ധിച്ചുവരുന്ന അക്രമങ്ങളെ ചെറുക്കുന്നതിനും, വിശ്വാസികളുടെ സംരക്ഷണത്തിനുമാണ് അനുമതി നല്‍കിയിരിക്കുന്നതെന്ന് ഈ ബില്‍ സെനറ്റില്‍ അവതരിപ്പിച്ച് പാസ്സാക്കാന്‍ നേതൃത്വം നല്‍കിയ അറ്റോര്‍ണി എറിക്ക് ജോണ്‍സ്റ്റണ്‍ പറഞ്ഞു.

ബ്രയര്‍വുഡ് ചര്‍ച്ചില്‍ വര്‍ഷത്തില്‍ 30000 ത്തിനുമേല്‍ വിവിധ പരിപാടികളാണ് രാത്രിയും പകലുമായി സംഘടിപ്പിക്കുന്നത്. ഓരോ തവണയും സംരക്ഷണ ചുമതല വഹിക്കുന്നതിന് പോലീസിനെ പുറമെ നിന്നും കൊണ്ടുവരുന്നതിനുള്ള ചിലവ് ഭാരിച്ചതാണ്. സ്വന്തമായി പോലീസ് സേന രൂപീകരിക്കുന്നതോടെ ചിലവ് കുറക്കാനാകുമെന്ന ജോണ്‍സ്റ്റണ്‍ പറഞ്ഞു.

അലഭാമയില്‍ സ്വകാര്യ യൂണിവേഴ്‌സിറ്റികള്‍ക്ക് പോലീസ് ഫോഴ്‌സ് രൂപീകരിക്കുവാന്‍ അനുമതി നല്‍കിയിട്ടുണ്ടെങ്കിലും ംരു ചര്‍ച്ചിന് ഇത് ആദ്യമായിച്ചാണ് സെനറ്റില്‍ അവതരിപ്പിച്ച ബില്ല് നാലിനെതിരെ 24 വോട്ട്കള്‍ക്കാണ് പാസ്സാക്കിയത്. പള്ളികളില്‍ നടക്കുന്ന പീഡനങ്ങള്‍ പൊതുജനങ്ങളില്‍ നിന്നും മറച്ചുവെക്കുന്നതിനാണ് സ്വന്തം പോലീസിനെ നിയമിക്കുന്നതെന്ന് ബില്ലിനെ എതിര്‍ക്കുന്നവര്‍ ഉന്നയിക്കുന്ന വാദഗതി.

For the third consecutive year, the Alabama Legislature is considering a bill that would let the Briarwood Presbyterian Church congregation, one of the largest in the state, create its own law enforcement department with sworn police officers.

LEAVE A REPLY

Please enter your comment!
Please enter your name here