മിസിസ്സാഗാ: ഏപ്രില്‍ 22-നു ശനിയാഴ്ച വൈകിട്ട് കനേഡിയന്‍ മലയാളി നഴ്‌സസ് അസോസിയേഷന്റെ (സി.എം.എന്‍.എ) ആനുവല്‍ ഡിന്നര്‍ ആന്‍ഡ് റെക്കഗ്നേഷന്‍ നൈറ്റ് മിസിസ്സാഗയിലെ നാഷണല്‍ ബാങ്ക്വറ്റ് ഹാളില്‍ വച്ചു നടത്തപ്പെട്ടു. സമൂഹത്തിന്റെ വിവിധ മേഖലകളില്‍പ്പെട്ടവര്‍ ഡിന്നര്‍ നൈറ്റില്‍ സംബന്ധിച്ചു. ബഹുമാന്യ എം.പി റൂബി സഹോട്ട മുഖ്യാതിഥിയായിരുന്നു.

ദീര്‍ഘകാലം കനേഡിയയിലെ ഹെല്‍ത്ത് കെയര്‍ മേഖലയില്‍ സേവനം അനുഷ്ഠിച്ച സൂസമ്മ തോമസ്, അന്നമ്മ ഡാനിയേല്‍, പൊന്നമ്മ തോമസ്, അന്നമ്മ സാമുവേല്‍ എന്നിവരെ ലോംഗ് സര്‍വീസ് അവാര്‍ഡുകള്‍ നല്‍കി ആദരിച്ചു. ബഹുമാന്യ എം.പി റൂബി സഹോട്ട ആദരിക്കപ്പെട്ടവര്‍ക്ക് കനേഡിയന്‍ ഗവണ്‍മെന്റിന്റെ അവാര്‍ഡുകള്‍ സമ്മാനിച്ചു. തുടര്‍ന്ന് വെരി റവ. പി.സി. സ്റ്റീഫന്‍ കോര്‍എപ്പിസ്‌കോപ്പ മെമ്മോറിയല്‍ ബെനിഫാക്ഷന്‍ സി.എം.എന്‍.എ ഭാരവാഹികള്‍ സമ്മാനിച്ചു.

ഈവര്‍ഷത്തെ ഡിന്നര്‍ ആന്‍ഡ് റെക്കഗ്‌നേഷന്‍ നൈറ്റില്‍ സാധാരണക്കാര്‍ക്ക് പ്രയോജനപ്പെടുന്നതിനായി ഡോ. സജീവ് അമ്പാടി നടത്തിയ ഇന്‍ഫര്‍മേഷന്‍ സെഷന്‍ ഓണ്‍ സി.പി.ആര്‍ പ്രത്യേകം ശ്രദ്ധേയമായി.

നഴ്‌സസ് അസോസിയേഷനിലൂടെ പ്രൊഫഷണല്‍ അറിവുകള്‍ പൊതുജനങ്ങള്‍ക്ക് കൈമാറുന്നതിനുള്ള ഉത്തമോദാഹരണങ്ങളായി സി.എം.എന്‍.എയുടെ പ്രവര്‍ത്തനങ്ങള്‍ ജനശ്രദ്ധ നേടി.

നിരവധി കലാപരിപാടികള്‍ ഡിന്നറിനു മാറ്റുകൂട്ടി. സിനി തോമസ്. ഷിജി ബോബി, റോജിന്‍ ജേക്കബ് തുടങ്ങിയവര്‍ എന്റര്‍ടൈന്‍മെന്റ് കോര്‍ഡിനേറ്റര്‍മാരായി പ്രവര്‍ത്തിച്ചു. റവ.ഫാ. ഡാനിയേല്‍ പുല്ലേലില്‍, റവ.ഡോ. തോമസ് ജോര്‍ജ് തുടങ്ങിയവര്‍ സംഘടനയുടെ പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ച് സംസാരിച്ചു.

കാനഡയിലെ പൊതു സമൂഹത്തിനുവേണ്ടി ഡയബെറ്റിക് ഇന്‍ഫര്‍മേഷന്‍ സെഷന്‍സ്, ട്രില്യന്‍ ഗിഫ്റ്റ് ഓഫ് ലൈഫുമായി സഹകരിച്ച് ഓര്‍ഗന്‍ ഡോണര്‍ ഇന്‍ഫര്‍മേഷന്‍ സെഷന്‍സ്, കനേഡിയന്‍ ബ്ലഡ് സര്‍വീസുമായി സഹകരിച്ച് ബ്ലഡ് ഡോണര്‍ ക്ലിനിക്കുകള്‍ തുടങ്ങിയവ സംഘടിപ്പിക്കുക സി.എം.എന്‍.എയുടെ പ്രവര്‍ത്തനങ്ങളില്‍ ചിലതുമാത്രമാണ്. സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമായി കനേഡിയന്‍ ഗവണ്‍മെന്റിന്റെ അഭിമാനപത്രം മുഖ്യാതിഥി അസോസിയേഷന്‍ പ്രസിഡന്റ് ആനി സ്റ്റീഫന് കൈമാറി. മാംഗളൂര്‍ യൂണിവേഴ്‌സിറ്റി അസോസിയേറ്റ് പ്രൊഫസര്‍ സ്വപ്ന ഡെന്നീസ് സി.എം.എന്‍.എകൊണ്ട് തനിക്കുണ്ടായ പ്രയോജനങ്ങള്‍ സദസുമായി പങ്കുവെച്ചു.

ഉദ്യോഗാര്‍ത്ഥികള്‍ക്കുവേണ്ടി ടിപ്‌സ് ഫോര്‍ സകസസ് ഇന്‍ ഇന്റര്‍വ്യൂസ്, ഹോംലൈഫ് മിറക്കിള്‍ റിയാലിറ്റി ലിമിറ്റഡുമായി സഹകരിച്ച് ഫസ്റ്റ് ഹോം ബയേഴ്‌സിനുവേണ്ടി Earn (50%) Fifty Percent of the Realestate Agents Commission Back to the Purches to Furnish the New Home എന്ന പരിപാടി നഴ്‌സുമാര്‍ക്കും സാധാരണ ജനങ്ങള്‍ക്കും ഒരുപോലെ പ്രയോജനപ്പെട്ടുകൊണ്ടിരിക്കുന്നു.

നോര്‍ത്ത് വുഡ് മോര്‍ട്ട്‌ഗേജുമായി സഹകരിച്ച് കുറഞ്ഞ പലിശ നിരക്കില്‍ ആദ്യമായി വീടു വാങ്ങുന്നവര്‍ക്കുവേണ്ടി കുറഞ്ഞ പലിശ നിരക്കില്‍ ലോണ്‍ സംഘടിപ്പിക്കുക, എറിക വേള്‍ഡ് ഇമിഗ്രേഷന്‍ സര്‍വീസുമായി സഹകരിച്ച് സുതാര്യമായും കുറഞ്ഞ നിരക്കിലും സ്റ്റുഡന്റ് വിസ, പി.ആര്‍ അപേക്ഷ തയാറാക്കല്‍, വിസിറ്റിംഗ് വിസകള്‍ എന്നിവ തയാറാക്കുകയും സി.എം.എന്‍.എ നടത്തിവരുന്നു.

ഓഗസ്റ്റ് 26-നു വൈകിട്ട് 5 മണിക്ക് നടത്തപ്പെടുന്ന ഓണാഘോഷ പരിപാടികളോടനുബന്ധിച്ച് ഏര്‍ളി ഡിറ്റക്ഷന്‍ ആന്‍ഡ് ട്രീറ്റ്‌മെന്റ് ഓഫ് സ്‌ട്രോക്ക് എന്നീ വിഷയത്തെപ്പറ്റി ഇന്‍ഫര്‍മേഷന്‍ സെഷന്‍ നടത്തുവാന്‍ തീരുമാനിച്ചു. സി.എം.എന്‍.എ വൈസ് പ്രസിഡന്റ് ഷീല ജോണ് സ്വാഗതം ആശംസിച്ചു. ജനറല്‍ സെക്രട്ടറി സൂസന്‍ ഡീന്‍ കണ്ണമ്പുഴയുടെ നന്ദി പ്രകടനത്തിനും ഡിന്നറിനും ശേഷം 2017-ലെ ഡിന്നര്‍നൈറ്റിനു തിരശീല വീണു.

CMNA_pic3 CMNA_pic4 CMNA_pic1 CMNA_pic2

LEAVE A REPLY

Please enter your comment!
Please enter your name here