ഷിക്കാഗോ: ഇന്ത്യന്‍ നേഴ്‌സസ് അസോസിയേഷന്‍ ഓഫ് ഇല്ലിനോയി 2017-ലെ നഴസസ് ഡേയോട് അനുബന്ധിച്ച് നഴ്‌സിംഗിന്റെ വിവിധ രംഗങ്ങളില്‍ മികവു പുലര്‍ത്തിയവരെ പ്രത്യേകം ആദരിച്ചു. ക്ലിനിക്കല്‍ നഴ്‌സ്, അഡ്വാന്‍സ്ഡ് പ്രാക്ടീസ്, നഴ്‌സ് ലീഡര്‍, എക്‌സ്പീരിയന്‍സ്, സ്റ്റുഡന്റ് നഴ്‌സ് എന്നീ വിഭാഗങ്ങളിലായിരുന്നു അവാര്‍ഡുകള്‍.

ഇല്ലിനോയിലുള്ള എല്ലാ ഇന്ത്യന്‍ നഴ്‌സുമാരില്‍ നിന്നും നോമിനേഷനുകള്‍ നല്‍കുവാനായി നല്‍കിയ ഒരുമാസകാലയളവിനുശേഷം മൂന്നുപേര്‍ അടങ്ങുന്ന പാനലാണ് അവാര്‍ഡ് ജേതാക്കളെ തീരുമാനിച്ചത്. എല്‍സമ്മ ലൂക്കോസ് (ക്ലിനിക്കല്‍ നഴ്‌സ്), ഡോ. മഞ്ജു ഡാനിയേല്‍ (അഡ്വാന്‍സ് പ്രാക്ടീസ്), ആലീസ് വട്ടക്കാട്ട് (എക്‌സ്പീരിയന്‍സ്), ജൂനി ജയിംസ് (സ്റ്റുഡന്റ് നഴ്‌സ്)എന്നീ അവാര്‍ഡ് ജേതാക്കളെ ഷിക്കാഗോയിലെ നഴ്‌സിംഗ് രംഗത്തെ ദീര്‍ഘകാല, സജീവ സാന്നിധ്യമായ മറിയാമ്മ പിള്ള സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കി ആദരിച്ചു.

നഴ്‌സ് ലീഡര്‍ അവാര്‍ഡിന് സൂസന്‍ മാത്യു അര്‍ഹയായി. ആനി അബ്രഹാം, ഷിജി അലക്‌സ്, മേഴ്‌സി കുര്യാക്കോസ്, സിമി ജസ്റ്റോ ജോസഫ്, സൂസന്‍ ഇടമല എന്നിവരായിരുന്നു മറ്റു നോമിനികള്‍.എല്ലാവരേയും മുഖ്യാതിഥിയായിരുന്ന ഡോ. കാതറിന്‍ സെര്‍ബിന്‍ ആദരിച്ചു. എക്‌സി. വൈസ് പ്രസിഡന്റ് റജീന സേവ്യര്‍, വൈസ് പ്രസിഡന്റ് റാണി കാപ്പന്‍ എന്നിവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി. പ്രസിഡന്റ് ബീന വള്ളിക്കളം ഏവരേയും അഭിനന്ദിച്ചു. വിവിധതലങ്ങളില്‍ അംഗീകാരങ്ങളും, വിദ്യാഭ്യാസ യോഗ്യതകളും നേടുന്നവരെ പ്രത്യേകമായി ആദരിക്കുവാന്‍ വെബ്‌സൈറ്റില്‍ ക്രമീകരണങ്ങള്‍ നടത്തിയതായി വെബ്‌സൈറ്റ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സുനു തോമസ് അറിയിച്ചു. ഇമെയില്‍: www.inaiusa.com, website: inaiusa.com

INAI_award_pic5 INAI_award_pic4 INAI_award_pic2 INAI_award_pic1

LEAVE A REPLY

Please enter your comment!
Please enter your name here