ഹ്യൂസ്റ്റണ്‍: ബീമോണ്ട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹാര്‍ബര്‍ ഹെല്‍ത്ത് കെയര്‍ വിവിധ ഹോസ്പിസ് സെന്ററുകളില്‍ എഫ്.ബി.ഐ, ടെക്‌സസ് സ്റ്റേറ്റ് ട്രൂപ്പേഴ്‌സ് എന്നിവര്‍ ഒരേ സമയം മിന്നല്‍ പരിശോധന നടത്തി.

ഹാര്‍ബര്‍ ഹോസ്പിസ് സെന്ററുകളില്‍ നിന്നും ഡസന്‍ കണക്കിന് മെഡിക്കല്‍ റിക്കാര്‍ഡ്‌സ് സൂക്ഷിച്ചിരുന്ന ബോക്‌സുകളാണ് പുറത്തെടുത്ത് പരിശോധനയ്ക്കായി കൊണ്ടുപോയത്. തുടര്‍ച്ചയായ അന്വേഷണത്തിന്റെ ഭാഗമായാണ് പരിശോധനയെന്ന് എഫ്.ബി.ഐ ഏജന്റ്‌സ് പറഞ്ഞു.

കമ്പനിയുടെ ആസ്ഥാനത്തും, കമ്പനി സി.ഇ.ഒ ഡോ.ക്വമര്‍ അര്‍ഫീന്‍സിന്റെ മെഡിക്കല്‍ പ്രാക്ടീസ് വിഭാഗത്തിലും പരിശോധന നടത്തി. 1995 മുതല്‍ ടെക്‌സസ്സില്‍ പള്‍മനോളജിസ്റ്റായി പ്രാക്ടീസ് ചെയ്യുന്ന ഡോ. അര്‍ഫിന്‍ 12 വര്‍ഷം മുമ്പാണ് ഈ സ്ഥാപനത്തിന് തുടക്കമിട്ടത്.

ഹോസ്പിസ് സെന്ററുകളില്‍ നിന്നും വളരെ നല്ല ചികിത്സയും, പെരുമാറ്റവുമാണ് ലഭിക്കുന്നതെന്നും, എന്താണ് ഇവിടെ നടക്കുന്നതെന്ന് അറിയില്ലെന്നുമാണ് ഇവിടെ ചികിത്സയില്‍ കഴിയുന്ന രോഗിയുടെ ബന്ധുക്കള്‍ പറയുന്നത്.

ഗവണ്മെണ്ടിന്റെ അന്വേഷണത്തില്‍ പൂര്‍ണ്ണമായും സഹകരിക്കുമെന്നും, സ്ഥാപനത്തിന്റെ തുടക്കം മുതല്‍ ഇവിടെ ചികിത്സക്കായി എത്തുന്ന രോഗികള്‍ക്ക് ഏറ്റവും നല്ല പരിചരണമാണ് നല്‍കുന്നതെന്നും, പ്രശ്‌നങ്ങള്‍ എത്രയും വേഗം പരിഹരിക്കപ്പെടും എന്നാണ് കരുതുന്നതെന്നും സ്ഥാപനത്തിന്റെ ഉടമയുടെ പ്രസ്താവനയില്‍ പറയുന്നു.

raid

LEAVE A REPLY

Please enter your comment!
Please enter your name here