ഷിക്കാഗോ: ലാറ്റിന്‍ കാത്തലിക് കമ്യൂണിറ്റിയില്‍ അഞ്ചു വര്‍ഷത്തെ സ്തുത്യര്‍ഹമായ സേവനത്തിനുശേഷം നാട്ടിലേക്കു മടങ്ങുന്ന ഫാ. ജോസ് ലാഡ് കോയില്‍പറമ്പിലിനു, മേരി ക്യൂന്‍ ഓഫ് ഹെവന്‍ കാത്തലിക് ചര്‍ച്ചില്‍ വച്ചു ലാറ്റിന്‍ കാത്തലിക് കമ്യൂണിറ്റി സ്‌നേഹനിര്‍ഭരമായ യാത്രയയപ്പ് നല്‍കി.

ഫാ. ജോസ് ലാഡ് കോയില്‍പറമ്പിലിന്റെ മുഖ്യകാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാനയുടെ സഹകാര്‍മികനായി ഫാ. അനീഷ് പള്ളിയില്‍ പങ്കെടുത്തു. ജോര്‍ജ് പണിക്കര്‍, റെജീന പണിക്കത്തറ, സൂസന്‍ ഗബ്രിയേല്‍ എന്നിവര്‍ ആലപിച്ച ഗാനങ്ങള്‍ ദിവ്യബലിയെ ഭക്തിസാന്ദ്രമാക്കി.

തുടര്‍ന്നു ദേവാലയ ഓഡിറ്റോറിയത്തില്‍ റെജീസ, സൂസന്‍ എന്നിവര്‍ ആലപിച്ച ഭക്തിഗാനത്തോടുകൂടി പരിപാടികള്‍ക്കു തുടക്കംകുറിച്ചു.

ഷിക്കാഗോ ലാറ്റിന്‍ കാത്തലിക് കമ്യൂണിറ്റി പ്രസിഡന്റ് ഹെറാള്‍ഡ് ഫിഗരെദോ അധ്യക്ഷത വഹിച്ചു. ഫാ. ജോസ് ലാഡ് നല്‍കിയ സേവനങ്ങളെ അധ്യക്ഷന്‍ സ്മരിക്കുകയും, എല്ലാ തിരക്കുകളും മാറ്റിവെച്ച് ഇവിടെ എത്തിച്ചേര്‍ന്ന എല്ലാവര്‍ക്കും പ്രത്യേകം നന്ദി അറിയിക്കുകയും ചെയ്തു.

ഫാ. അനീഷ് പള്ളിയില്‍, ബിജി ഫിലിപ്പ് ഇടാട്ട്, ജോര്‍ജ് പണിക്കര്‍, ഫ്രാന്‍സീസ് അലക്‌സാണ്ടര്‍, ബിന്‍ഫേറിയ, ഓസ്റ്റിന്‍ ഡിസൂസ, അഗസ്റ്റിന്‍ കരിംകുറ്റി, ജേക്കബ് ജോണ്‍ കൈപ്പശേരി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

ഷിക്കാഗോ ലാറ്റിന്‍ കാത്തലിക് കമ്യൂണിറ്റി പ്രസിഡന്റ് ഹെറാള്‍ഡ് ഫിഗരെദോ, ഷാജി ജോസഫ് എന്നിവര്‍ അച്ചന് ഉപഹാരങ്ങള്‍ നല്‍കി.

ഫാ. ജോസ് ലാഡ് കോയില്‍പറമ്പില്‍ തന്റെ മറുപടി പ്രസംഗത്തില്‍ കഴിഞ്ഞ അഞ്ചുവര്‍ഷം ഇവിടെ നിന്നു ലഭിച്ച സ്‌നേഹ കൂട്ടായ്മകളെ അനുസ്മരിക്കുകയും, ഇവിടുത്തെ സേവനം ജീവതത്തില്‍ ഒരു മുതല്‍ക്കൂട്ടാണെന്നും, മനസ്സില്‍ മായാതെ നില്‍ക്കുമെന്നും വികാര നിര്‍ഭരമായ പ്രസംഗത്തില്‍ അച്ചന്‍ എടുത്തുപറഞ്ഞു.

ജോമോന്‍ പണിക്കത്തറ, ബിനു അലക്‌സ്, ജോ ജോസഫ്, സുഭാഷ് ജോര്‍ജ്, യേശുദാസ് തോബിയാസ്, വിജയന്‍ വിന്‍സെന്റ്, ആന്‍സല്‍ ജോസഫ്, സേവ്യര്‍ മംഗലത്ത്, ജ്യൂലറി യേശുദാസ്, ലളിത ഹെഗ്ഗിന്‍സ്, നെപ്പോളിയന്‍ ക്രിസോസ്റ്റം, തോമസ് വിന്‍സെന്റ് എന്നിവര്‍ സ്‌നേഹവിരുന്നിനും പരിപാടികള്‍ക്കും നേതൃത്വം നല്‍കി. ഷാജു ജോസഫ് നന്ദി പറഞ്ഞു.

KLCC_news_pic2 KLCC_news_pic3 KLCC_news_pic5 KLCC_news_pic4

LEAVE A REPLY

Please enter your comment!
Please enter your name here