ലോസ്ആഞ്ചലസ്: സാന്‍ബര്‍ണാഡിനോ കൗണ്ടിയിലുള്ള ഗ്രാന്റ് ടെറസിലെ ക്രൈസ്റ്റ് ദി റെഡീമര്‍ കാത്തലിക് ദേവാലയത്തില്‍ പ്രഥമ ദിവ്യബലി ആര്‍പ്പിച്ചുകൊണ്ട് സെന്റ് ജൂഡ് സീറോ മലബാര്‍ കാത്തലിക് മിഷന്‍ ഉദ്ഘാടനം ചെയ്തു.

ഷിക്കാഗോ സെന്റ് തോമസ് സീറോ മലബാര്‍ കാത്തലിക് രൂപതയുടെ കീഴിലുള്ള നാല്‍പ്പതാമത്തെ മിഷനാണിത്.

എസ്.വി.ഡി സഭയുടെ അമേരിക്കയിലെ വെസ്റ്റേണ്‍ റീജിയന്‍ പ്രൊവിന്‍ഷ്യാള്‍ റവ.ഫാ. സോണി സെബാസ്റ്റ്യന്‍ എസ്.വി.ഡി ആണ് മിഷന്‍ ഡയറക്ടര്‍.

ഫാ. ബിജു മണ്ഡപം എസ്.വി.ഡി, ഫാ. ജേക്കബ്ബ് വെട്ടത്ത് എം.എസ്.സി എന്നീ വൈദീകരും സോണി അച്ചനോടൊപ്പം പ്രവര്‍ത്തിക്കും.

ഫാ. സോണി സെബാസ്റ്റ്യന്‍ മുഖ്യകാര്‍മികത്വം വഹിച്ച ദിവ്യബലിയില്‍ സാന്റാ അന്നാ സെന്റ് തോമസ് ഫൊറോനാ വികാരി ഫാ. ജയിംസ് നിരപ്പേല്‍, ഫാ. ജേക്കബ് വെട്ടത്ത് എന്നിവര്‍ സഹകാര്‍മികരായിരുന്നു.

ദിവ്യബലിക്കുശേഷമുള്ള അനുമോദന സന്ദേശത്തില്‍ ഷിക്കാഗോ സെന്റ് തോമസ് രൂപതാധ്യക്ഷന്‍ മാര്‍ ജേക്കബ് അങ്ങാടിയത്തിനും, സഹായ മെത്രാന്‍ മാര്‍ ജോയി ആലപ്പാട്ടിനും, സാന്‍ബര്‍ണാഡിനോ രൂപതാധ്യക്ഷന്‍ ബിഷപ്പ് ജെറാള്‍ഡ് ബാന്‍സിനും സോണിയച്ചന്‍ നന്ദി പറഞ്ഞു. മിഷന്‍ രൂപീകരണത്തില്‍ ഫാ. ജയിംസ് നിരപ്പേല്‍ നല്‍കിയ മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ അഭിനന്ദനാര്‍ഹമാണെന്നും സോണിയച്ചന്‍ അറിയിച്ചു.

സാന്‍ബര്‍ണാഡിനോ കൗണ്ടിയിലും സമീപ പ്രദേശങ്ങളിലും താമസിക്കുന്ന കുടുംബാംഗങ്ങളുടെ പ്രാര്‍ത്ഥനാഫലമായി രൂപംകൊണ്ട സെന്റ് ജൂഡ് മിഷന് ആശംസകള്‍ അര്‍പ്പിക്കുകയും മിഷന്‍ രൂപീകൃതമാകാനുള്ള സാഹചര്യങ്ങള്‍ ജയിംസച്ചന്‍ പങ്കുവെയ്ക്കുകയും ചെയ്തു.

കൈക്കാരന്‍ ബെന്നി മറ്റപ്പള്ളി നന്ദി പറഞ്ഞു. സ്‌നേഹവിരുന്ന് നല്‍കിയത് ജോയിസ് കേറ്ററിംഗാണ്.

കൈക്കാരന്മാരായ ബെന്നി മറ്റപ്പള്ളി, ബൈജു വിതയത്തില്‍ എന്നിവരോടൊപ്പം സജി കപ്പാട്ടില്‍, ബിനു ജോസഫ്, സുനില്‍ ജോസഫ്, മിനി ബൈജു, റീത്ത ബിനു, ലാലി ബെന്നി, രശ്മി സജി എന്നിവര്‍ മിഷന്‍ ഉദ്ഘാടനത്തിന്റെ വിജയത്തിനായി പ്രവര്‍ത്തിച്ചു.

ജോര്‍ജുകുട്ടി പുല്ലാപ്പള്ളില്‍ അറിയിച്ചതാണിത്.

stjudemission_pic1 stjudemission_pic2 stjudemission_pic3 stjudemission_pic4 stjudemission_pic5

LEAVE A REPLY

Please enter your comment!
Please enter your name here