ചിക്കാഗോ മലയാളീ അസ്സോസിയേഷൻന്റെ വനിതാ വിഭാഗമായ ചിക്കാഗോ മലയാളീ അസോസിയേഷൻ വിമൻസ് ഫോറം യോഗം ഈ ജൂൺ മാസം 25 (ഞായറാഴ്ച ) വൈകുന്നേരം 5  മണി  മുതൽ  മൗണ്ട്   പ്രോസ്‌പെക്ട് ലുള്ള   സി എം എ ഹാളിൽ (836 E Rand Rd, Suite 13, Mount Prospect, IL 60056) ) വെച്ച് നടത്തുമെന്നു കോർഡിനേറ്റർ സിബിൾ ഫിലിപ്പ് അറിയിച്ചു . വളരെ ജനോപകാരപ്രദമായ കർമ്മ പരിപാടികൾ  നടത്തിക്കൊണ്ടിരിക്കുന്ന ചിക്കാഗോ മലയാളീ അസോസിയേഷനെ കൂടുതൽ ശക്തിപ്പെടുത്തുവാനും , വിമൻസ് ഫോറത്തിന്റെ തുടർന്നുള്ള പരിപാടികളുടെ ഒരു രൂപ രേഖ  തയാറാക്കുവാനും  ചിക്കാഗോ മലയാളീ അസോസിയേഷൻ അംഗങ്ങൾ ആയ എല്ലാ വനിതകളെയും അംഗങ്ങളാകാൻ  ആഗ്രഹിക്കുന്ന എല്ലാ മലയാളീ വനിതകളെയും  ഈ യോഗത്തിലേക്ക് ക്ഷണിക്കുന്നുവെന്നു സിബിൾ ഫിലിപ്പ് അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്  സിബിൾ  ഫിലിപ്പ്  (630 697 2241) ആയോ ചിക്കഗോമലയാളീ അസോസിയേഷന്റെ ഏതെങ്കിലും ഭാരവാഹികളുമായോ ബന്ധപെടുക

 FullSizeRender(1)

 

LEAVE A REPLY

Please enter your comment!
Please enter your name here