ഫിലാഡല്‍ഫിയ: ചിക്കാഗൊ സെ. തോമസ് സീറോമലബാര്‍ കത്തോലിക്കാ രൂപത 2017 യുവജനവര്‍ഷമായി ആചരിക്കുന്നതിനോടനുബന്ധിച്ച് ഫിലാഡല്‍ഫിയ സെന്‍റ് തോമസ് സീറോമലബാര്‍ ഫൊറോനാ ദേവാലയത്തിലെ മതബോധനസ്കൂള്‍ കുട്ടികളുടെ ഒരു വര്‍ഷം നീണ്ടുനിന്ന വിശ്വാസപരിശീലനത്തിന്‍റെ പരിസമാപ്തി കുറിച്ചുകൊണ്ട് സ്കൂള്‍ വാര്‍ഷികം നിറപ്പകിട്ടാര്‍ന്ന പരിപാടികളോടെ ആഘോഷിക്കപ്പെട്ടു. 2016-2017 സ്കൂള്‍ വര്‍ഷത്തിലെ അവസാനത്തെ അധ്യയനദിവസമായ ജൂണ്‍ 11 ഞായറാഴ്ച്ച 10 മണിക്കുള്ള വിശുദ്ധ കുര്‍ബാനയെതുടര്‍ന്നാണു വാര്‍ഷികാഘോഷ പരിപാടികള്‍ ആരംഭിച്ചത്.
ആഘോഷപരിപാടികള്‍ ഇടവക വികാരി റവ. ഫാ. വിനോദ് മഠത്തിപറമ്പില്‍ മതബോധനസ്കൂള്‍ പ്രിന്‍സിപ്പാള്‍ ജേക്കബ് ചാക്കോ, വൈസ് പ്രിന്‍സിപ്പാള്‍ ജോസ് മാളേയ്ക്കല്‍, ട്രസ്റ്റിമാരായ മോഡി ജേക്കബ്, ഷാജി മിറ്റത്താനി, ജോസ് തോമസ്, റോഷിന്‍ പ്ലാമൂട്ടില്‍, പാരീഷ് സെക്രട്ടറി ടോം പാറ്റാനിയില്‍, പി. റ്റി. എ. പ്രസിഡന്‍റ് ജോജി ചെറുവേലില്‍, ആനിവേഴ്സറി കോര്‍ഡിനേറ്റര്‍ ജയിന്‍ സന്തോഷ് എന്നിവരുടെ സാന്നിധ്യത്തില്‍ ഭദ്രദീപം കൊളുത്തി ഉത്ഘാടനം ചെയ്തു.
കിന്‍റര്‍ഗാര്‍ട്ടന്‍ കുട്ടികളുടെ ആക്ഷന്‍ സോംഗ്, ഒന്നാം ക്ലാസുകാര്‍ അവതരിപ്പിച്ച څഹു ഈസ് ദി കിംഗ് ഓഫ് ദി ജങ്കിള്‍چ, രണ്ടാം ക്ലാസുകാര്‍ അവതരിപ്പിച്ച സ്കിറ്റ്, മൂന്നാം ക്ലാസ് കുട്ടികളുടെ ആക്ഷന്‍ സോംഗ്, അഞ്ചാം ക്ലാസുകാര്‍ അവതരിപ്പിച്ച സംഗീതനൃത്തം എന്നിവ ദൃശ്യമനോഹരങ്ങളായിരുന്നു. സെ. മാക്സ്മില്യന്‍ കോള്‍ബെയുടെ ജീവിതകഥ സ്കിറ്റിലൂടെ സ്റ്റേജിലവതരിപ്പിച്ച ആറാം ക്ലാസിലെ കുട്ടികളും, പത്തു കല്പനകളുടെ ദൃശ്യാവിഷ്കരണവുമായി സ്റ്റേജു കയ്യടക്കിയ ഏഴാം ക്ലാസുകാരും, മള്‍ട്ടിമീഡിയാ സാങ്കേതികവിദ്യ ഉപയോഗിച്ച് സ്കിറ്റവതരിപ്പിച്ച പതിനൊന്നാം ക്ലാസിലെ ജെറിയും കൂട്ടരും പ്രേക്ഷകരുടെ മുക്തകണ്ഠമായ പ്രശംസപിടിച്ചുപറ്റി. സീനിയര്‍ ക്ലാസിലെ സാറു സന്തോഷ്, ലിസ ചെമ്പ്ളായില്‍ എന്നിവരുടെ ലഘുപ്രസംഗം വിജ്ഞാനത്തോടൊപ്പം വിനോദവും നല്‍കി.
പ്രീ കെ മുതല്‍ പന്ത്രണ്ടു വരെയുള്ള ക്ലാസുകളില്‍നിന്നും ബെസ്റ്റ് സ്റ്റുഡന്‍റ് ആയി തെരഞ്ഞെടുക്കപ്പെട്ടവര്‍ക്കു് പ്രത്യേക സര്‍ട്ടിഫിക്കറ്റുകള്‍ വികാരി ഫാ. വിനോദ് മഠത്തിപറമ്പില്‍ നല്‍കി ആദരിച്ചു. കൂടാതെ മാര്‍ച്ച് മാസത്തില്‍ നടത്തിയ ഫെയ്ത്ത് ഫെസ്റ്റ് വിജയികള്‍ക്കുള്ള സമ്മാനങ്ങളും, ബൈബിള്‍ ജപ്പടി വിജയികള്‍ക്കുള്ള കാഷ് അവാര്‍ഡുകളും, സര്‍ട്ടിഫിക്കറ്റുകളും, തദവസത്തില്‍ നല്‍കുകയുണ്ടായി. ബൈബിള്‍ ജപ്പടി കാഷ് അവാര്‍ഡുകള്‍ ബിനു പോള്‍ സ്പോണ്‍സര്‍ ചെയ്തു.
മതാധ്യാപിക ജയിന്‍ സന്തോഷ് ജനറല്‍ കോര്‍ഡിനേറ്ററായി അധ്യാപകരായ ലീനാജോസഫ്, ആനി ആനിത്തോട്ടം, മോളി ജേക്കബ്, മറിയാമ്മ ഫിലിപ്, ആനി മാത്യു, അനു ജയിംസ്, റോസ്മേരി ജോര്‍ജ്, ജാസ്മിന്‍ ചാക്കോ, ജെന്നി ജെയിംസ്, ജാന്‍സി ജോസഫ്, ക്രിസ്റ്റല്‍ തോമസ്, കാരളിന്‍ ജോര്‍ജ്, ഡോ. ബ്ലെസി മെതിക്കളം, ഡോ. ബിന്ദു മെതിക്കളം, ജോസഫ് ജയിംസ് എന്നിവര്‍ വാര്‍ഷികത്തിന്‍റെ ക്രമീകരണങ്ങള്‍ ചെയ്തു. റോസില്ല എഡ്വേര്‍ഡ്, മെറിന്‍ ജോര്‍ജ് എന്നിവര്‍ എം. സി. മാരായി. സ്കൂള്‍ പ്രിന്‍സിപ്പാള്‍ ജേക്കബ് ചാക്കോ സ്വാഗതവും, അധ്യാപിക ജെന്നി ജെയിംസ് എല്ലാവര്‍ക്കും നന്ദിയും പ്രകാശിപ്പിച്ചു. ജോസ് പാലത്തിങ്കല്‍ ശബ്ദവും, വെളിച്ചവും നിയന്ത്രിച്ചു.
ഫോട്ടോ: ജോസ് തോമസ്

Class performance (3) Saru & Lisa - speech Faithfest winners (3) Class performance (5) Class performance (5)(1) Faithfest2017 Inauguration (3) Fr. Vinod inaugurates Bible Jeopardy Winners FAITHFEST Winners Action song 1 Action song 2 Best Students Award (1) Bible Jeopardy Winners(1) Class performance (1) Class performance (2)

 

LEAVE A REPLY

Please enter your comment!
Please enter your name here