ന്യൂയോര്‍ക്ക്: നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫറന്‍സിനു വേണ്ടി പെന്‍സില്‍വേനിയയിലെ കലഹാരി റിസോര്‍ട്‌സ് ഒരുങ്ങുന്നു. കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്നവര്‍ക്ക് ആത്മീയ ഉണര്‍വ്വിനും വിനോദത്തിനും വേണ്ട എല്ലാ വിഭവങ്ങളും ഒരുമിച്ച് അണിയിച്ചൊരുക്കിയിരിക്കുന്ന ഇവിടെ അമേരിക്കയിലെ ഏറ്റവും വലിയ ഇന്‍ഡോര്‍ വാട്ടര്‍ പാര്‍ക്കാണ് ഉള്ളത്. ഫാമിലി കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്നവര്‍ക്ക് പ്രത്യേക ഫീസ് ഇല്ലാതെ തന്നെ റിസോര്‍ട്ടില്‍ ഇതൊക്കെ ആസ്വദിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. പ്രകൃതി രമണീയമായ പോക്കണോസ് മലനിരകള്‍ക്ക് സമീപമാണ് റിസോര്‍ട്ട് സ്ഥിതി ചെയ്യുന്നത്. അമേരിക്കയിലെ തന്നെ ആഡംബരതാസമത്തിന് ഏറ്റവും കൂടുതല്‍ റേറ്റിങ് ലഭിച്ചിട്ടുള്ള അപൂര്‍വ്വം റിസോര്‍ട്ടുകളിലൊന്നാണ് കലഹാരി.  220,000 സ്‌ക്വയര്‍ ഫീറ്റ് വിസ്തൃതിയിലുള്ള വാട്ടര്‍ പാര്‍ക്കാണ് റിസോര്‍ട്ടിന്റെ ഏറ്റവും വലിയ പ്രത്യേകത. ഇവിടെ താമസിക്കുന്ന ആരുടെയും മനം കവരുന്ന രീതിയില്‍ നിരവധി റൈഡുകള്‍ സഹിതമാണ് ഇതു സജ്ജീകരിച്ചിരിക്കുന്നത്. കുട്ടികളുടെയും മുതിര്‍ന്നവരുടെയും വിനോദവേളകളെ ആനന്ദകരമാക്കുന്ന നിരവധി വാട്ടര്‍ഷോകള്‍ കലഹാരിയിലെ വാട്ടര്‍പാര്‍ക്കില്‍ ഒരുക്കിയിരിക്കുന്നു. റെട്രാക്ടബിള്‍ റൂഫോടു കൂടിയ വാട്ടര്‍ പാര്‍ക്കില്‍ ബോഡി ബോര്‍ഡിങ്, സര്‍ഫിങ്, ഇന്‍ഡോര്‍/ ഔട്ട്‌ഡോര്‍ ഹോട്ട് ടബ്, വേവ് പൂള്‍ തുടങ്ങി ഒരു കുടുംബത്തിന് ആസ്വദിക്കാവുന്നതെല്ലാമുണ്ട്.

2015 ജൂലൈ ഒന്നിനാണ് കലഹാരി റിസോര്‍ട്ട് പെന്‍സില്‍വേനിയയില്‍ ആരംഭിക്കുന്നത്. 977 റൂമുകള്‍ ഉള്ള വന്‍ ഹോട്ടല്‍ സമുച്ചയമടങ്ങിയ കലഹാരിയില്‍ നിരവധി റസ്റ്ററന്റുകള്‍, സ്പാകള്‍, സലൂണുകള്‍, കണ്‍വന്‍ഷന്‍ സെന്ററുകള്‍ എന്നിവയുണ്ട്. ആധുനിക സുരക്ഷ സൗകര്യങ്ങള്‍ ഉള്ള ഇവിടെ സമയം ചെലവഴിക്കാന്‍ നിരവധി വിനോദപരിപാടികള്‍ക്ക് അവസരമുണ്ട്. ഗോറില്ല ഗ്രോവ് ട്രീടോപ്പ് അഡ്വഞ്ചര്‍ അത്തരത്തിലൊന്നാണ്. മിനി ബൗളിങ്, മിനി ഗോള്‍ഫ്, 5 ഡി തീയേറ്റര്‍ എന്നിവയ്ക്ക് പുറമേ വിവിധയിനം ആര്‍ക്കേഡ് ഗെയിമുകളും ഫ്രീ റോമിങ് വെര്‍ച്വല്‍ റിയാലിറ്റി അനുവങ്ങളും ഇവിടെ ആസ്വദിക്കാനാവും. വാട്ടര്‍ പാര്‍ക്ക് റിസോര്‍ട്ട് ശൃംഖലയാണ് കലഹാരി. ടോഡ് നെല്‍സണ്‍ എന്ന വ്യവസായി ആഫ്രിക്കന്‍ തീമുകളില്‍ അധിഷ്ഠിതമായി ആരംഭിച്ച റിസോര്‍ട്ടിന് പോക്കണോസ് മലനിരകള്‍ക്കു പുറമേ വിസ്‌കോണ്‍സിന്‍ ഡെല്‍സ്, സാന്‍ഡസ്‌കി എന്നിവിടങ്ങളിലും പ്രവര്‍ത്തിക്കുന്നുണ്ട്. ആഫ്രിക്കയിലെ ബോട്‌സ്വാനയിലെയും നമീബിയയിലുമായി പരന്നു കിടക്കുന്ന കലഹാരി മരുഭൂമിയുടെ പേരിലാണ് റിസോര്‍ട്ടുകളെല്ലാം അറിയപ്പെടുന്നത്. കലഹാരി റിസോര്‍ട്‌സിന്റെ നാലാമത് വാട്ടര്‍തീം പാര്‍ക്കും കണ്‍വന്‍ഷന്‍ സെന്ററും ടെക്‌സസിലെ റൗണ്ട് റോക്കില്‍ വൈകാതെ ആരംഭിക്കും. എല്ലാ റിസോര്‍ട്ടിലുമുള്ള മരങ്ങളും ചെടികളും മറ്റും കൃത്രിമ സംവിധാനങ്ങളും ആഫ്രിക്കന്‍ മണ്ണില്‍ നിന്നും അടര്‍ത്തിയെടുത്തതാണ്. ആഫ്രിക്കയിലെ പ്രാദേശിക കടകളില്‍ ലഭിക്കുന്ന അതേ വസ്തുക്കള്‍ തന്നെ ഇവിടെയും വില്‍പ്പനയ്ക്ക് ഒരുക്കിയിരിക്കുന്നതും കൗതുകകരമാണ്. ഒട്ടുമിക്ക വാട്ടര്‍ സ്ലൈഡുകള്‍ക്കും പേരിട്ടിരിക്കുന്നതു പോലും ആഫ്രിക്കന്‍ മൃഗങ്ങളായ റൈനോ, വൈല്‍ഡ് ബീസ്റ്റ് തുടങ്ങിയവയുടെ പേരിലാണ്. റൂമുകള്‍ക്കും, റസ്റ്ററന്റുകള്‍ക്കും സ്പാകള്‍ക്കും പോലും ഇങ്ങനെ ആഫ്രിക്കന്‍ ടച്ചുള്ള പേരുകളാണ് നല്‍കിയിരിക്കുന്നത്.

മറാക്കേഷ് മാര്‍ക്കറ്റ് എന്ന ആഫ്രിക്കന്‍ ഷോപ്പിങ് അനുഭവമാണ് ഒരു പുതുമ. പിസാ പബ്, വാട്ടര്‍പാര്‍ക്ക് ഡൈനിങ്, കഫേ മിറാഷ്, ജാവ മഞ്ചാരോ, ദി ലാസ്റ്റ് ബൈറ്റ്, ഫെലിക്‌സ് ബാര്‍,  ഐവറി കോസ്റ്റ് റസ്റ്ററന്റ്, ഗ്രേറ്റ് കരോ മാര്‍ക്കറ്റ് പ്ലേസ് ബുഫേ, സോര്‍ട്ടിനോസ് ഇറ്റാലിയന്‍ കിച്ചന്‍, ബ്രാന്‍ഡ്ബര്‍ഗ്, ഡബിള്‍ കട്ട് ഗ്രില്‍ തുടങ്ങിയ റസ്റ്ററന്റുകള്‍ ഓരോ താമസക്കാരനും നല്‍കുന്നത് രുചിയുടെ വ്യത്യസ്ത രസക്കൂട്ടുകള്‍. കോണ്‍ഫറസില്‍ പങ്കെടുക്കുന്നവര്‍ക്ക് പ്രത്യേക ഭക്ഷണ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ജൂലൈ 12 മുതല്‍ 15 വരെ കലഹാരിയുടെ കണ്‍വന്‍ഷന്‍ സെന്ററിലാണ് കോണ്‍ഫറന്‍സ് നടക്കുന്നത്. 

ന്യൂയോര്‍ക്കിലെ ജോര്‍ജ് വാഷിങ്ടണ്‍ ബ്രിഡ്ജില്‍ നിന്നും രണ്ടു മണിക്കൂര്‍ താഴെ സമയം കൊണ്ട് കലഹാരിയിലെത്താം. 98 മൈല്‍ ദൂരമുണ്ട് ഇവിടേക്ക്. ഫിലഡല്‍ഫിയയില്‍ നിന്നും കണ്‍വന്‍ഷന്‍ സെന്ററിലെത്താനും ഇത്രയും സമയം മതി. 1000 പേര്‍ക്ക് താമസിക്കാന്‍ സൗകര്യമുള്ള 8 നിലകള്‍ ചേര്‍ന്ന ഈസ്റ്റ് വിങ് മുഴുവന്‍ ഫാമിലി കോണ്‍ഫറന്‍സിനു വേണ്ടി മാറ്റി വച്ചിരിക്കുന്നു. വിശാലമായ പാര്‍ക്കിങ് ഏരിയയ്ക്കു പുറമേ, സൗകര്യപ്രദമായ തുറസ്സായ ഇടങ്ങളാണ് മറ്റൊരു സവിശേഷത. കലഹാരിയിലെ താമസം ഓരോ അതിഥിയ്ക്കും ഒരു പുത്തന്‍ അനുഭവമായിരിക്കുമെന്ന് മാര്‍ക്കറ്റിങ് ഡയറക്ടര്‍ മൈക്കിള്‍ ലെവീന്‍ അറിയിച്ചു

കൂടുതല്‍ വിവരങ്ങള്‍ക്ക്:

Family conference website – www.fyconf.org

Conference Site – https://www.kalahariresorts.com/Pensnylvania

Kalahari2 Kalahari1Kalahari1

LEAVE A REPLY

Please enter your comment!
Please enter your name here