ന്യൂയോര്‍ക്ക്: ഫാമിലി യൂത്ത് കോണ്‍ഫറന്‍സുമായി ബന്ധപ്പെട്ട വിവരങ്ങള്‍ വിരല്‍ത്തുമ്പിലെത്തുന്നു. കോണ്‍ഫറന്‍സിനെ സംബന്ധിച്ച വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള മൊബൈല്‍ ആപ്ലിക്കേഷന്‍ അണിയറയില്‍ തയ്യാറായി. കോണ്‍ഫറന്‍സിന്റെ വിജയത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്ന വിവിധ കമ്മിറ്റികളെ പരസ്പരം ഏകോപിപ്പിച്ചു കൊണ്ടു മുന്നോട്ടു കൊണ്ടു പോകുന്നതിനാണ് മൊബൈല്‍ ആപ്ലിക്കേഷന്‍ മുന്‍തൂക്കം നല്‍കുന്നത്. കോണ്‍ഫന്‍സിനെ സംബന്ധിച്ചുള്ള വിവരങ്ങള്‍ ആപ്പില്‍ ലഭ്യമാക്കും.

ഈ വിവരങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ പങ്ക് വയ്ക്കാനുള്ള സൗകര്യവും ആപ്പിലുണ്ട്. കോണ്‍ഫറന്‍സുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍, കോണ്‍ഫന്‍സിനോടനുബന്ധിച്ചു പ്രസിദ്ധീകരിക്കുന്ന ബിസിനസ്സ് സുവനിയര്‍, കോണ്‍ഫറന്‍സ് ന്യൂസ് ലെറ്റായ കോണ്‍ഫറന്‍സ് ക്രോണിക്കിള്‍, കോര്‍ഡിനേറ്റര്‍, ജനറല്‍ സെക്രട്ടറി, ട്രഷറര്‍ എന്നിവരുമായി നേരിട്ടു ബന്ധപ്പെടാനുള്ള സൗകര്യങ്ങള്‍ എന്നിവയെല്ലാം തന്നെ ആപ്പില്‍ ഒരുക്കുന്നുണ്ട്. മലയാളം ബൈബിള്‍ ഡൗണ്‍ലോഡ് ചെയ്യാനുള്ള സൗകര്യവും ആത്മീയഗാനങ്ങള്‍ കേള്‍ക്കാനുള്ള ഓപ്ഷനും ഇതില്‍ ഒരുക്കിയിട്ടുണ്ട്. ആപ്പിള്‍ സ്റ്റോറിലും ആന്‍ഡ്രോയിഡ് പ്ലേ സ്റ്റോറിലും ആപ്പ് ലഭ്യമാക്കും. ആവശ്യക്കാര്‍ക്ക് ആപ്പിന്റെ ഡൗണ്‍ലോഡ് ലിങ്ക് ഇ-മെയ്‌ലിലൂടെ നേരിട്ട് അയക്കാനുള്ള സൗകര്യവും കോണ്‍ഫറന്‍സ് ഐ. ടി കമ്മിറ്റി ഒരുക്കുന്നുണ്ട്. ബോസ്റ്റണ്‍ സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് ഇടവകയിലെ ജീസ്‌മോന്‍ ജേക്കബിന്റെ പിന്തുണ കൊണ്ടാണ് വളരെ കുറഞ്ഞ സമയം കൊണ്ടും കുറഞ്ഞ പണച്ചെലവിലും ഇത്തരം മനോഹരമായ ഒരു ആപ്ലിക്കേഷന്‍ തയ്യാറാക്കാന്‍ കഴിഞ്ഞതെന്ന് ആപ് ക്രിയേറ്ററായ നിതിന്‍ എബ്രഹാം (ഡോവര്‍ സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് ഇടവക) പറഞ്ഞു. കോണ്‍ഫറന്‍സ് ഐടി കമ്മിറ്റിക്ക് നേതൃത്വം നല്‍കുന്നത് നിതിന്‍ എബ്രഹാമാണ്.

ശനിയാഴ്ച ഭദ്രാസന ആസ്ഥാനത്ത് ഭദ്രാസനാധ്യക്ഷന്‍ സഖറിയ മാര്‍ നിക്കോളോവോസ് മെത്രാപ്പോലീത്ത ആപ്പ് ലോഞ്ച് ചെയ്യും. ഇതോടു കൂടി എല്ലാവര്‍ക്കും ആപ്പ് ലഭ്യമാകും. ആപ്പിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക്- നിതിന്‍ എബ്രഹാം(845)-596-0122. nittinabraham@gmail.com

LEAVE A REPLY

Please enter your comment!
Please enter your name here