ലോസ്ആഞ്ചലസ്: കാലിഫോര്‍ണിയയിലെ സാന്റാ അന്ന സെന്റ് തോമസ് സീറോ മലബാര്‍ കാത്തലിക് ഫൊറോനാ ദേവാലയത്തില്‍ ഇടവക മധ്യസ്ഥനായ മാര്‍ത്തോമാ ശ്ശീഹായുടെ തിരുനാള്‍ ഭക്ത്യാദരപൂര്‍വ്വം ആഘോഷിച്ചു.

തിരുനാളിനു തുടക്കംകുറിച്ചുകൊണ്ടുള്ള കൊടിയേറ്റ് ജൂണ്‍ 25 ഞായറാഴ്ച വികാരി ഫാ. ജയിംസ് നിരപ്പേല്‍ നിര്‍വഹിച്ചു. പ്രധാന തിരുനാള്‍ ദിനമായ ജൂലൈ 1 ശനിയാഴ്ച വൈകുന്നേരമുള്ള സമൂഹബലിയില്‍ റവ.ഫാ. കുര്യാക്കോസ് കുമ്പക്കീല്‍ മുഖ്യകാര്‍മികനായിരുന്നു. റവ.ഫാ. സെബാസ്റ്റ്യന്‍ വെട്ടിക്കല്‍ സി.എം.ഐ തിരുനാള്‍ സന്ദേശം നല്‍കി.

ഫാ. ജേക്കബ് തോമസ് വെട്ടത്ത് എം.എസ്, ഫാ. ബിജു മണ്ഡപം എസ്.വി.ഡി, ഫാ. ജയിംസ് നിരപ്പേല്‍ എന്നിവര്‍ സഹകാര്‍മികരായിരുന്നു.

ഇടവക ഗായകസംഘത്തിന്റെ ഭക്തിനിര്‍ഭരമായ ഗാനശുശ്രൂഷയോടെ ആരംഭിച്ച തിരുനാള്‍ കുര്‍ബാനയ്ക്കും ലദീഞ്ഞിനും ശേഷമുള്ള പ്രദക്ഷിണത്തില്‍ പൊന്നുംകുരിശും മുത്തുക്കുടകളും കൈകളിലേന്തി യുവതീയുവാക്കള്‍ മാതൃകയായി. വാര്‍ഡ് പ്രതിനിധികള്‍ വിശുദ്ധരുടെ രൂപങ്ങള്‍ വഹിച്ചു.

സ്‌നേഹവിരുന്നിനുശേഷം ഇടവകാംഗങ്ങള്‍ അവതരിപ്പിച്ച വിവിധ കലാപരിപാടികള്‍ പ്രശംസനീയമായിരുന്നു. മതബോധന ക്ലാസുകളിലെ കുട്ടികള്‍ക്കുള്ള അവാര്‍ഡുകള്‍ തദവസരത്തില്‍ ജയിംസ് അച്ചന്‍ നല്‍കുകയുണ്ടായി.

ജൂലൈ രണ്ടിന് ഞായറാഴ്ച രാവിലെ ദിവ്യബലിക്കുശേഷം തിരുനാള്‍കൊടിയിറക്കി. ജോവി ജോസഫ് തുണ്ടിയിലിന്റെ നേതൃത്വത്തില്‍ പാരീഷ് കൗണ്‍സില്‍ അംഗങ്ങള്‍ പള്ളിയും പരിസരങ്ങളും അലങ്കരിച്ച് കമീയമാക്കി.

കൈക്കാരന്മാരായ സജോ ജേക്കബ് ചൂരവടി, ജോര്‍ജുകുട്ടി പുല്ലാപ്പള്ളില്‍, ഷൈന്‍ ജോസഫ് മുട്ടപ്പള്ളില്‍, പാരീഷ് കൗണ്‍സില്‍ അംഗങ്ങള്‍, ഇടവകാംഗങ്ങള്‍ എന്നിവര്‍ ഒന്നായി പ്രവര്‍ത്തിച്ച് തിരുനാള്‍ വന്‍ വിജയമാക്കി. ജോര്‍ജുകുട്ടി പുല്ലാപ്പള്ളില്‍ അറിയിച്ചതാണിത്.

santaanna_perunal_pic3 santaanna_perunal_pic4 santaanna_perunal_pic5 santaanna_perunal_pic6 santaanna_perunal_pic7 santaanna_perunal_pic1

LEAVE A REPLY

Please enter your comment!
Please enter your name here