ചിക്കാഗോ: ചിക്കാഗോ കെ.സി.എസിന്റെ ആഭിമുഖ്യത്തില്‍ ജൂലൈ 8-ാം തീയതി മോര്‍ട്ടന്‍ ഗ്രോവിലുള്ള സെന്റ് പോള്‍ വുഡ്‌സ് പാര്‍ക്കില്‍ വച്ച് നടത്തപ്പെട്ട ഒളിമ്പിക്‌സ് ശ്രദ്ധേയമായി. കെ.സി.എസ്. സ്പിരിച്വല്‍ ഡയറക്ടര്‍ റവ. ഫാ. എബ്രഹാം മുത്തോലത്തും, സെന്റ് മേരീസ് ഇടവക വികാരി റവ. ഫാ. തോമസ് മുളവനാലും ചേര്‍ന്ന് ഒളിമ്പിക്‌സ് ഉദ്ഘാടനം ചെയ്തു. രാവിലെ കായികതാരങ്ങളുടെ മാര്‍ച്ച് പാസ്റ്റോടുകൂടി ആരംഭിച്ച ഒളിമ്പിക്‌സില്‍ കെ.സി.എസ്. പ്രസിഡന്റ് ബിനു പൂത്തുറ സലൂട്ട് സ്വീകരിച്ചു. ജനറല്‍ സെക്രട്ടറി ജോണിക്കുട്ടി പിള്ളവീട്ടില്‍ സ്വാഗതവും, ട്രഷറര്‍ ഷിബു മുളയാനിക്കുന്നേല്‍ നന്ദിയും പറഞ്ഞു. ജോയിന്റ് സെക്രട്ടറി ഡിബിന്‍ വിലങ്ങുകല്ലേല്‍, കെ.സി.സി.എന്‍.എ. വൈസ് പ്രസിഡന്റ് മേയമ്മ വെട്ടിക്കാട്ട്, റീജിയണല്‍ വൈസ് പ്രസിഡന്റ് ജെയ്‌മോന്‍ നന്ദികാട്ട് എന്നിവര്‍ സന്നിഹിതരായിരുന്നു.

ചിക്കാഗോയിലെ ക്‌നാനായ കുടുംബങ്ങളെ നാല് ഫൊറോനാ ഗ്രൂപ്പുകളായി തിരിച്ച് നടത്തിയ വാശിയേറിയ കായികമത്സരങ്ങള്‍ക്ക് കെ.സി.എസ്. ഔട്ട്‌ഡോര്‍ കമ്മറ്റി ചെയര്‍മാന്‍ ജോജോ ആലപ്പാട്ട്, കമ്മറ്റി അംഗങ്ങളായ കുഞ്ഞുമോന്‍ തത്തംകുളം, മോനിച്ചന്‍ പുല്ലാഴിയില്‍, ഉണ്ണി തേവര്‍മറ്റത്തില്‍, വിവിധ ഫൊറോനാ കോര്‍ഡിനേറ്റേഴ്‌സായ അജോമോന്‍ പൂത്തുറയില്‍, മാത്യു തട്ടാമറ്റം, ജീവന്‍ തോട്ടിക്കാട്ട്, നീല്‍ എടാട്ട്, ജോസ് മണക്കാട്, ആനന്ദ് ആകശാല, ഫെബിന്‍ കണിയാലില്‍, ജെയ്‌മോന്‍ നന്ദികാട്ട്, സിറിയക് കൂവക്കാട്ടില്‍, ജോയി തേനാകര, നിണല്‍ മുണ്ടപ്ലാക്കില്‍, ജെസ്‌മോന്‍ പുറമഠത്തില്‍, നിമി തുരുത്തുവേലില്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. വൈകുന്നേരം 8 മണിയോടുകൂടി സമാപിച്ച ഒളിമ്പിക്‌സില്‍ ഏകദേശം 600 ല്‍പ്പരം ആള്‍ക്കാര്‍ പങ്കെടുക്കുകയുണ്ടായി.

DSCN2978 DSCN3199 DSCN3214 IMG_3493 IMG_3676

LEAVE A REPLY

Please enter your comment!
Please enter your name here