ന്യൂയോര്‍ക്ക്‌: കലഹാരി കണ്‍വെന്‍ഷന്‍ സെന്ററില്‍ ജൂലൈ 12മുതല്‍ 15 വരെ നടന്ന നോര്‍ത്ത്‌ ഈസ്റ്റ്‌ അമേരിക്കന്‍ ഭദ്രാസന ഫാമിലി ആന്‍ഡ്‌ യൂത്ത്‌ കോണ്‍ഫറന്‍സില്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും അവരുടെ പ്രായത്തിനും ഇഷ്‌ടത്തിനും ഇണങ്ങുന്നവിധം പ്രോഗ്രാമുകള്‍ ആസൂത്രണം ചെയ്‌തു എന്നത്‌ ഈ കോണ്‍ഫറന്‍സിന്റെ പ്രത്യേകതയായിരുന്നു. സണ്‍ഡേ സ്‌കൂള്‍, എം ജി ഓ സി എസ്‌ എം, യൂത്ത്‌, ഫോക്കസ്‌, വനിതാസമാജം,, ബസ്‌കിയാമ്മ ഗ്രൂപ്പ്‌, ക്ലര്‍ജി ഇങ്ങനെ എല്ലാ സംഘടനകളുടെയും യോഗങ്ങളും കോണ്‍ഫറന്‍സിനെ സജീവമാക്കി.

കുട്ടികളെ നിയന്ത്രിക്കുന്നതും സജീവമാക്കി നിര്‍ത്തുന്നതും കോണ്‍ഫറന്‍സുകള്‍ക്ക്‌ പലപ്പോഴും ഏറെ ശ്രദ്ധ ചെലുത്തേണ്ടതായ കാര്യമാണെങ്കിലും ഈ കോണ്‍ഫറന്‍സില്‍ കുട്ടികള്‍ക്ക്‌ അറിവും ആനന്ദവും നല്‍കുന്ന ഒട്ടനവധി പരിപാടികള്‍ നടത്താന്‍ കഴിഞ്ഞു.

കുട്ടികളുടെ മിഡില്‍ സ്‌കൂള്‍ സെഷനില്‍ 10 മുതല്‍ 13 വയസ്‌ വരെയുള്ള 70 വിദ്യാര്‍ഥികള്‍ പങ്കെടുത്തു. നാലു ഗ്രൂപ്പായി തിരിച്ച്‌ ചിന്നു മാത്യൂസ്‌, ആന്‍സി വര്‍ഗീസ്‌, ജോമോള്‍ വര്‍ഗീസ്‌, ജോയ്‌സനാ എബി, അജു തര്യന്‍ എന്നിവരുടെ നേതൃത്വത്തില്‍ ക്ലാസുകള്‍ നടന്നു. “ഉയരുക, വിളങ്ങുക” എന്ന ഗാനത്തോടെയാണ്‌ ക്ലാസുകള്‍ ആരംഭിച്ചത്‌.

പൊതുസെഷനില്‍ ഗീവറുഗീസ്‌ വറുഗീസ്‌ (ബോബി) ശെമ്മാശന്‍ മുഖ്യപ്രസംഗകനായിരുന്നു. കോണ്‍ഫറന്‍സിന്റെ മുഖ്യചിന്താവിഷയമായിരുന്ന “ അന്യോന്യം പ്രബോധിപ്പിക്കുക, അന്യോന്യം ശാക്തീകരിക്കുക” എന്ന വിഷയത്തെ ആസ്‌പദമാക്കി കുട്ടികള്‍ക്ക്‌ ഗ്രഹിക്കുന്ന വിധത്തില്‍ ശെമ്മാശന്‍ ക്ലാസെടുത്തു.

കുറെ പ്ലാസ്റ്റിക്‌ കപ്പുകള്‍ കുട്ടികള്‍ക്ക്‌ നല്‍കിയിട്ട്‌ ഒരു ഗോപുരം ഉണ്ടാക്കാന്‍ ശെമ്മാശന്‍ ആവശ്യപ്പെട്ടു. എല്ലാവരും ചേര്‍ന്ന്‌ പലവിധത്തില്‍ ശ്രമിച്ചുനോക്കിയെങ്കിലും മൊത്തത്തിലുണ്ടായ ആശയക്കുഴപ്പം കൊണ്ട്‌ ഗോപുര നിര്‍മാണം സാധ്യമായില്ല. ബാബേല്‍ ഗോപുരം പണിതപ്പോഴും ഇതു തന്നെയായിരുന്നു സംഭവിച്ചതെന്ന്‌ ശെമ്മാശന്‍ പറഞ്ഞു. ആശയവിനിമയത്തിലെ കുഴപ്പമാണ്‌ അവിടെയും സംഭവിച്ചത്‌. അതുകൊണ്ട്‌ ഏതു പ്രവര്‍ത്തിയും വിജയകരമാകണമെങ്കില്‍ നാം പരസ്‌പരം പ്രബോധിപ്പിക്കണമെന്ന്‌ ശെമ്മാശന്‍ പറഞ്ഞു. പ്രായോഗിക ഉദാഹരണത്തിലൂടെ വ്യക്തമാക്കിയപ്പോള്‍ കുട്ടികള്‍ക്ക്‌ കോണ്‍ഫറന്‍സ്‌ തീമിന്റെ അര്‍ഥവും ആഴവും ബോധ്യമായി.
പ്രശ്‌നങ്ങളും പ്രയാസങ്ങളും തിരിച്ചറിയുമ്പോള്‍ പരസ്‌പരം പ്രബോധിപ്പിക്കുകയും ആശ്വസിപ്പിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യേണ്ടതിന്റെ ആവശ്യകത ബോബി ശെമ്മാശന്‍ വളരെ ലളിതമായി കുട്ടികള്‍ക്ക്‌ പറഞ്ഞുകൊടുത്തു.

എലിമെന്ററി വിഭാഗത്തില്‍ അന്‍സാ തോമസും മിഡില്‍ സ്‌കൂള്‍ വിഭാഗത്തില്‍ അജു തര്യനുമായിരുന്നു കരിക്കുലം ചെയര്‍പേഴ്‌സന്‍സ്‌.

F&YC2017D3RLP-142

LEAVE A REPLY

Please enter your comment!
Please enter your name here