ടെക്‌സസ്: ആണ്‍കുട്ടികളായ വിദ്യാര്‍ഥികള്‍ക്ക് മുടി വളര്‍ത്തുന്നതിന് സ്‌കൂള്‍ അധികൃതര്‍ നിശ്ചയിച്ച മാനദണ്ഡം ലംഘിച്ചു എന്ന കുറ്റത്തിന് നാലു വയസുകാരനെ സ്‌കൂളില്‍ നിന്നും പറഞ്ഞുവിട്ട സംഭവം ടെക്‌സസിലെ ബാര്‍ബേഴ്‌സ് ഹില്‍ സ്‌കൂളില്‍ ഡിസ്ട്രിക്റ്റില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.

മുടി നീട്ടി വളര്‍ത്തുന്നതിന്റെ കാരണം തിരക്കി സ്‌കൂള്‍ അധികൃത:ര്‍ വിദ്യാര്‍ഥിയുടെ മാതാവിന് അയച്ച കത്തിന് മറുപടി തയ്യാറാക്കുന്നതിനിടയിലാണ് കുട്ടിയെ സ്‌കൂളില്‍ നിന്നും മടക്കി അയച്ചത്. ജനിച്ചതു മുതല്‍ മകന്റെ മുടി വെട്ടിയിട്ടില്ലാ എന്നാണ് മാതാവ് ജെസ്സിക്ക് ഓട്ട്‌സ് പറഞ്ഞത്.

സ്‌കൂള്‍ അധികൃതര്‍ നിശ്ചയിച്ച ഡ്രസ് കോഡില്‍ വിധേയമായി മുടിവെട്ടിയതിനുശേഷമേ ഇനി സ്‌കൂളില്‍ പ്രവേശനം അനുവദിക്കുകയുള്ളൂ എന്നും അധികൃതര്‍ ശഠിക്കുന്നു. കണ്ണിനും ചെവിക്കും കഴുത്തിനും മുകളിലിരിക്കണം മുടി എന്നാണ് ഡ്രസ് കോഡ് അനുശാസിക്കുന്നത്.

തിരഞ്ഞെടുക്കപ്പെട്ട ബാര്‍ബേഴ്‌സ് ഹില്‍ ഭരണ സമതി അംഗീകരിച്ച നിയമങ്ങള്‍ മാത്രമാണ് ഞങ്ങള്‍ നടപ്പാക്കിയിരിക്കുന്നത്. എന്നാല്‍ വിദ്യാര്‍ഥിയുടെ മാതാവ് ഈ തീരുമാനത്തിനെതിരെ നിയമ നടപടിക്കൊരുങ്ങു കയാണ്. മുടി വളര്‍ത്തിയതിന്റെ പേരില്‍ മറ്റു കുട്ടികള്‍ക്ക് ലഭിക്കുന്ന വിദ്യാഭ്യാസം മകന് നിഷേധിക്കുന്നത് നീതിയല്ല എന്നാണ് ജെസ്സിക്ക ഓട്ട്‌സിന്റെ അഭിപ്രായം.

LEAVE A REPLY

Please enter your comment!
Please enter your name here