ഫ്ലോറിഡ: വംശീയ വിദ്വേഷത്തിന്റെ പേരിൽ രണ്ടു പേരെ വെടിവച്ചു കൊലപ്പെടുത്തിയ മാർക്ക് എസ്സെയുടെ(Mark Asay) വധശിക്ഷ ഫ്ലോറിഡ ജാക്ക്സൻ വില്ലയിൽ നടപ്പാക്കി. ഫ്ലോറിഡായുടെ 30 വർഷത്തെ ചരിത്രത്തിൽ ആദ്യമായാണ് കറുത്ത വർഗക്കാരനെ കൊലപ്പെടുത്തിയ കേസ്സിൽ വെളുത്ത വർഗ്ഗക്കാരന്റെ വധശിക്ഷ നടപ്പാക്കുന്നത്. ഈ വധശിക്ഷ നടപ്പാക്കിയതിൽ മറ്റൊരു പ്രത്യേകത കൂടി ഉണ്ടായിരുന്നതായി ജയിൽ അധികൃതർ പറഞ്ഞു.

അമേരിക്കയിൽ അദ്യമായാണ് പുതിയ വിഷ മിശ്രിതമായ ഇറ്റൊമിഡേറ്റ് (Etomidate) ഉപയോഗിച്ച് വധശിക്ഷ നടപ്പാക്കിയത്. വിഷമിശ്രിതം കുത്തിവച്ചു മിനിറ്റുകൾക്കകം 6.22 ന് പ്രതിയുടെ മരണം സ്ഥിരീകരിച്ചു.1988 ൽ റോബർട്ട് ലി ബുക്കർ, ഒരു വർഷം മുമ്പ് (1987) റോബർട്ട് മെക്ഡോവൽ എന്നിവരെയാണ് വംശീയ അധിക്ഷേപം നടത്തിയശേഷം വെടിവച്ചു കൊന്നത്.പ്രതികുറ്റം സമ്മതിച്ചിരുന്നു.

യുഎസ് സുപ്രീം കോടതി പ്രതിയുടെ അപ്പീൽ തള്ളി മണിക്കൂറുകൾക്കകം വധശിക്ഷ നടപ്പാക്കുകയായിരുന്നു. വധശിക്ഷ നടപ്പാക്കിയ പ്രതി മാർക്കിന് മുൻപ് 56 വെള്ളക്കാരുടെ വധശിക്ഷ നടപ്പാക്കിയിട്ടുണ്ടെങ്കിലും വംശീയ വിദ്വേഷത്തിന്റെ പേരിൽ കറുത്തവർഗക്കാരെ വധിച്ചതിന് ആദ്യമായാണ് ഒരു വെള്ളക്കാരന്റെ വധശിക്ഷ നടപ്പാക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here