ഷിക്കാഗോ: ഇല്ലിനോയി മലയാളി അസോസിയേഷന്റെ ഈവര്‍ഷത്തെ ഓണാഘോഷം സെപ്റ്റംബര്‍ മൂന്നാം തീയതി ഞായറാഴ്ച വൈകുന്നേരം 6 മണിക്ക് മോര്‍ട്ടന്‍ഗ്രോവ് സെന്റ് മേരീസ് ചര്‍ച്ച് (7800 W. Lyons, Mortongroove, IL 60053) ഓഡിറ്റോറിയത്തില്‍ വച്ചു നടത്തപ്പെടുന്നു.

ഉദ്ഘാടന കര്‍മ്മം നിര്‍വഹിക്കുന്നത് പൂഞ്ഞാര്‍ എം.എല്‍.എ പി.സി. ജോര്‍ജും, കൊടിക്കുന്നില്‍ സുരേഷ് എം.പിയുമാണ്. 20 സെറ്റ് സാരിയും, 10 കസവു മുണ്ടുകളും നറുക്കെടുപ്പിലൂടെ നല്‍കുന്നതാണ് ഈവര്‍ഷത്തെ ഓണാഘോഷങ്ങളുടെ പ്രത്യേകത.

വൈകുന്നേരം കൃത്യം 6 മണിക്ക് ആഘോഷ പരിപാടികള്‍ ആരംഭിക്കും. വിഭവസമൃദ്ധമായ ഓണസദ്യ, ചെണ്ടമേളം, താലപ്പൊലി എന്നിവയോടെ മാവേലി മന്നന്റെ വരവേല്‍പ്, പൊതുസമ്മേളനം, വിവിധ ഡാന്‍സ് സ്കൂളുകളില്‍ നിന്നുള്ള കുട്ടികള്‍ അവതരിപ്പിക്കുന്ന നൃത്തം, ഗാനമേള, കലാപരിപാടികള്‍ എന്നിവയാണ് ഓണാഘോഷങ്ങളുടെ മറ്റൊരു പ്രത്യേകത.

ഓണാഘോഷത്തിന്റെ സുഗമമായ നടത്തിപ്പിന് സിറിയക് കൂവക്കാട്ടില്‍ കണ്‍വീനറായുള്ള കമ്മിറ്റിക്ക് രൂപം നല്‍കിയതായി ഭാരവാഹികള്‍ അറിയിച്ചു.

ഇല്ലിനോയി മലയാളി അസോസിയേഷന്റെ വര്‍ണ്ണശബളമായ ഓണാഘോഷത്തിലേക്ക് എല്ലാ മലയാളി സുഹൃത്തുക്കളേയും സ്വാഗതം ചെയ്യുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്: സാം ജോര്‍ജ് (പ്രസിഡന്റ്) 773 671 6073. ജോസി കുരിശിങ്കല്‍ (സെക്രട്ടറി) 773 478 4357, സിറിയക് കൂവക്കാട്ടില്‍ (കണ്‍വീനര്‍) 630 673 3382.

ജോസി കുരിശിങ്കല്‍ അറിയിച്ചതാണിത്.

LEAVE A REPLY

Please enter your comment!
Please enter your name here