പ്രകൃതി ദുരന്തത്തില്‍ വേദനിക്കുന്ന ഹൂസ്റ്റണ്‍ ജനങ്ങളോട് സീറോ മലബാര്‍ സഭ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതായും, അവര്‍ക്കുവേണ്ടി പിതാക്കന്മാര്‍ പ്രത്യേകം പ്രാര്‍ത്ഥിക്കുന്നതായും മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, രൂപതാ ചാന്‍സിലര്‍ ഫാ. ജോണിക്കുട്ടി പുലിശേരിക്ക് അയച്ച കത്തില്‍ പ്രസ്താവിച്ചു.

‘ഹാര്‍വി’ ഒരു പ്രതിസന്ധിയിലേക്ക് തള്ളിവിട്ട ഹൂസ്റ്റണിലെ ജനങ്ങളെ സാധിക്കുന്ന വിധത്തില്‍ സഹായിക്കാന്‍ രൂപതയിലെ അംഗങ്ങളും സന്മനസ്സുള്ള എല്ലാവരും മുന്നിട്ടിറങ്ങണമെന്ന് ഷിക്കാഗോ രൂപതാ സഹായ മെത്രാന്‍ മാര്‍ ജേക്കബ് അങ്ങാടിയത്തും, സഹായ മെത്രാന്‍ മാര്‍ ജോയി ആലപ്പാട്ടും ആവശ്യപ്പെട്ടു.

കൊടുങ്കാറ്റും വെള്ളപ്പൊക്കവും മൂലം ഉണ്ടായ നാശനഷ്ടങ്ങളാല്‍ കഷ്ടപ്പെടുന്ന ജനങ്ങള്‍ക്കുവേണ്ടി പള്ളികളിലും കുടുംബങ്ങളിലും പ്രത്യേക പ്രാര്‍ത്ഥന നടത്തണമെന്നും, പള്ളികളില്‍ പ്രത്യേക പിരിവ് നടത്തി സാമ്പത്തികമായി സഹായിക്കാനും ഇടവകാംഗങ്ങള്‍ സന്നദ്ധരാകണമെന്ന്, സെപ്റ്റം മൂന്നാം തീയതി പള്ളികളില്‍ വായിക്കാന്‍ നല്‍കപ്പെട്ടിരിക്കുന്ന സര്‍ക്കുലറിലൂടെ മാര്‍ ജേക്കബ് അങ്ങാടിയത്ത് അഭ്യര്‍ത്ഥിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here