ഹൂസ്റ്റണ്‍: ഹാര്‍വി ചുഴലിയിലും കനത്ത വെള്ളപ്പൊക്കത്തിലും കിടപ്പാടം ഉള്‍പ്പടെ സര്‍വതും നഷ്ടപ്പെട്ടവര്‍ക്കു അഭയം നല്‍കുന്നതിനും ഭക്ഷണം ഉള്‍പ്പടെ പ്രധാന ആവശ്യങ്ങള്‍ നിറവേറ്റുന്നതിനും ഹൂസ്റ്റണ്‍ ഉള്‍പ്പടെ ടെക്‌സസിലെ 25 മുസ്ലീം മോസ്കുകളുടെ വാതിലുകള്‍ സെപ്റ്റംബര്‍ ഒന്നിനു തുറന്നു കൊടുത്തതായി ഭാരവാഹികള്‍ അറിയിച്ചു.

ഹജ്ജിനുശേഷം നടന്ന മുസ്ലീങ്ങളുടെ ഏറ്റവും വലിയ പെരുന്നാളായ ഈഅല്‍അദ്ദയില്‍ മോസ്കില്‍ നിസ്കാരത്തിനായി എത്തിയവര്‍ക്ക് പുതിയ അതിഥികളെ സ്വീകരിക്കുവാന്‍ കഴിഞ്ഞതില്‍ അതീവ സംതൃപ്തിയുണ്ടെന്ന് ഇസ്ലാമിക് സൊസൈറ്റി ഓഫ് ഗ്രേറ്റര്‍ ഹൂസ്റ്റണ്‍ പ്രസിഡന്‍റ് എം.ജെ. ഖാന്‍ പറഞ്ഞു.

ദൈവം സൃഷ്ടിച്ച മനുഷ്യരെയെല്ലാം ഒന്നായി കാണുന്നതിനും അവരുടെ ആവശ്യങ്ങളില്‍ പരസ്പരം സഹായിക്കുന്നതിനും കഴിയുന്നതാണ് ഏറ്റവും വലിയ ദൈവസ്‌നേഹമെന്നും ഖാന്‍ അഭിപ്രായപ്പെട്ടു. ഹൂസ്റ്റണില്‍ ഏകദേശം 250,000 മുസ്ലീമുകള്‍ വിവിധ സിറ്റികളിലായി താമസിക്കുന്നുണ്ടെന്നും അവരുടെ മോസ്കുകളും ചാരിറ്റി പ്രവര്‍ത്തനങ്ങളുമാണ് ഹാര്‍വി ദുരിതബാധിതരെ സംരക്ഷിക്കുന്നതിന് ആദ്യമായി മുന്നോട്ടുവന്നതെന്നും ഖാന്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here