ഹ്യൂസ്റ്റന്‍: ഹ്യൂസ്റ്റന്‍ ക്നാനായ കാത്തലിക് സൊസൈറ്റിയുടെ 2017 ലെ ഓണം കേരള തനിമയിലും പൊലിമയിലും അത്യന്തം വര്‍ണ്ണാഭവും പ്രൗഢഗംഭീരവുമായി. ഹ്യൂസ്റ്റനിലെ മിസൗറി സിറ്റിയിലുള്ള ക്നാനായ കാത്തലിക് കമ്മ്യൂണിറ്റി സെന്‍ററില്‍ വച്ച് ഐതീഹ്യങ്ങളിലെ നാടുകാണാനെത്തിയ പ്രജാവല്‍സലനായ മാവേലി തമ്പുരാന്‍റെ മഹനീയ സാന്നിദ്ധ്യത്തില്‍ തനി കേരളീയ ഗൃഹാതുര പരിപാടികളോടെയാണ് ഓണം ആഘോഷിച്ചത്. ഓഡിറ്റോറിയത്തില്‍ വിവിധ വാര്‍ഡുകളിലെ വനിതകള്‍ അതിമനോഹരമായി തീര്‍ത്ത അത്തപ്പൂക്കളം ഏവരേയും ഹഠാതാകര്‍ഷിച്ചു. കേരളീയ വസ്ത്രധാരികളായ ആബാലവൃദ്ധം ജനങ്ങളാല്‍ ഓഡിറ്റോറിയം ജനനിബിഡമായിരുന്നു.

കമ്മ്യൂണിറ്റിയിലെ കലാകാരികളും കലാകാരന്മാരും വൈവിദ്ധ്യമേറിയ കേരളീയ കലാപ്രകടനങ്ങള്‍കൊണ്ട് ഓണാഘോഷങ്ങളെ സമ്പുഷ്ടമാക്കി. വൈസ് പ്രസിഡന്‍റ് ഷാജു ചക്കുങ്കല്‍ പ്രോഗ്രാം കോ-ഓര്‍ഡിനേറ്ററായിരുന്നു. രേഷ്മ ആറ്റുപുറം, ജനിഫര്‍ തൊട്ടിയില്‍ എന്നിവര്‍ പരിപാടികളുടെ അവതാരകരായിരുന്നു. ജോയിന്‍റ് സെക്രട്ടറി ടിജി പള്ളിക്കിഴക്കേതില്‍ നന്ദി രേഖപ്പെടുത്തി പ്രസംഗിച്ചു. ട്രഷറര്‍ സൈമണ്‍ തോട്ടപ്ലാക്കല്‍ തുടങ്ങിയവര്‍ കോ-ഓര്‍ഡിനേറ്റേഴ്സായി പ്രവര്‍ത്തിച്ച് ഓണാഘോഷ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. പരിപാടിയിലെ അവസാന ഇനം അതിവിഭവ സമൃദ്ധമായ തനി നാടന്‍ ഓണസദ്യയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here