United Nations Ambassador from U.S. Nikki Haley address U.N. Security Council meeting on Myanmar's Rohingya crisis, Thursday Sept. 28, 2017 at U.N. headquarters. (AP Photo/Bebeto Matthews)
ലെസ്ബിയന്‍, ഗെ, ബൈ- സെക്ക്ഷ്വല്‍, ട്രാന്‍സ്‌ജെന്റര്‍ തുടങ്ങിയ വിഭാഗത്തിന്  വധശിക്ഷ നല്‍കുന്നതിനെ അപപിക്കുന്ന യു എന്‍ പ്രമേയത്തെ അമേരിക്ക എതിര്‍ത്ത് വോട്ട് രേഖപ്പെടുത്തി.
ഇത്തരം പ്രവര്‍ത്തനങ്ങള്‍ കുറ്റ കൃത്യമായി കണക്കാക്കുകയും, വധശിക്ഷ നല്‍കുകയും ചെയ്യുന്ന ഇറാന്‍, സൗദ്യ അറേബ്യ, സുഡാന്‍, യെമന്‍, നൈജീരിയ സിറിയ തുടങ്ങിയ ആറ് രാഷ്ട്രങ്ങളുടെ നടപടിയെ അപലപിക്കുന്നതിനായിരുന്നു  ഹൂമണ്‍ റൈറ്റ്‌സ് കൗണ്‍സില്‍ യു എന്നില്‍ പ്രമേയം കൊണ്ട് വന്നത്.  അമേരിക്ക പ്രമേയത്തിന് എതിരായ വോട്ട് ചെയ്തുവെങ്കിലും നാല്‍പ്പത്തിയേഴ് അംഗ കൗണ്‍സിലില്‍ 27 പേര്‍ അനുകൂലിച്ച് പ്രമേയം പാസ്സായി. 13 രാഷ്ട്രങ്ങള്‍ എതിര്‍ത്ത് വോട്ട് രേഖപ്പെടുത്തി. സെപ്റ്റംബര്‍ 29 നായിരുന്നു വോട്ടെടുപ്പ്.
അമേരിക്കയുടെ നിലപാട് യു എന്‍ പ്രതിനിധി നിക്കി ഹെയ്‌ലിയാണ് യു എന്നില്‍ വിശദീകരിച്ചത്.
ട്രംമ്പ് അധികാരമേറ്റെടുത്ത ശേഷം എല്‍ ജി ബി ടി വിഭാഗത്തിന് ലഭിച്ചുകൊണ്ടിരുന്ന പല ആനുകൂല്യങ്ങളും നിര്‍ത്തല്‍ ചെയ്തിരുന്നു. യു എന്നില്‍ അമേരിക്ക സ്വീകരിച്ച നിലപാട് രാജ്യത്തിനകത്ത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. 

LEAVE A REPLY

Please enter your comment!
Please enter your name here