ഫിലാഡല്‍ഫിയ: എക്യൂമെനിക്കല്‍ ഫെല്ലോഷിപ്പ് ഓഫ് ഇന്ത്യന്‍ ചര്‍ച്ചസിന്റെ ആഭിമുഖ്യത്തില്‍ ഒക്‌ടോബര്‍ എട്ടാം തീയതി ഞായറാഴ്ച സെന്റ് ഗ്രിഗോറിയോസ് മലങ്കര ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ വച്ച് ഇദംപ്രഥമമായി നടത്തിയ ഗോസ്പല്‍ ക്വയര്‍ ഫെസ്റ്റിവല്‍ ആധുനിക സാങ്കേതിക മികവുകൊണ്ടും, പുതുമനിറഞ്ഞ അവതരണശൈലി കൊണ്ടും ലോകമെമ്പാടുമുള്ള മലായളികളുടെ മനസ്സില്‍ ഇടംനേടിയ ഫ്‌ളവേഴ്‌സ് ടിവിയിലെ അമേരിക്കന്‍ ലൈഫ് സ്റ്റൈല്‍ എന്ന പരിപാടിയിലൂടെ അര മണിക്കൂര്‍ എപ്പിസോഡായി സംപ്രേഷണം ചെയ്യുന്നു.

ഒക്‌ടോബര്‍ 14-നു ശനിയാഴ്ച രാവിലെ 9 മണി (ഇ.എസ്ടി), 10.30 പി.എം. (ഇ.എസ്.ടി), 15-നി ഞായറാഴ്ച രാവിലെ 8.30 (ഐ.എസ്.ടി), 5 പി.എം (ഇ.എസ്.ടി) എന്നീ സമയങ്ങളിലാണ് സംപ്രേഷണം ചെയ്യുന്നത്.

ഈ പരിപാടിയുടെ സ്‌പോണ്‍സേഴ്‌സ് കാഷ്മീര്‍ ഗാര്‍ഡന്‍ ഇന്ത്യന്‍ ഗ്രോസറീസ്, സജീവ് ശങ്കരത്തില്‍ (റിയാലിറ്റി മാര്‍ക്ക് അസോസിയേറ്റ്‌സ്, അസോസിയേറ്റ് ബ്രോക്കര്‍) എന്നിവരാണെന്നു ജീമോന്‍ ജോര്‍ജ് (റീജണല്‍ മാനേജര്‍), റോജിഷ് സാമുവേല്‍ (പ്രോഗ്രാം കോര്‍ഡിനേറ്റര്‍) എന്നിവര്‍ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here