വാഷിംഗ്ടണ്‍: കേരളാ കള്‍ച്ചറല്‍ സൊസൈറ്റി ഓഫ് മെട്രോപ്പോളിറ്റന്‍ വാഷിംഗ്ടണിന്റെ (കെ.സി.എസ്.എം.ഡബ്ല്യു) മലയാള ഭാഷാ പഠനപദ്ധതിയായ കെ.സി.എസ് കളരിയുടെ വാര്‍ഷിക ദിനം “കളരിദിനം’ എന്ന പേരില്‍ മേരിലാന്റിലെ ബെത്തേസ്താ എലിമെന്ററി സ്കൂളില്‍ നവംബര്‍ നാലാംതീയതി ആഘോഷിച്ചു.

അമേരിക്കയിലെ മലയാള സാഹിത്യകാരനായ ബിജോ ജോസ് ചെമ്മാന്ത്ര ആയിരുന്നു മുഖ്യാതിഥി. കളരിയുടെ പ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടി വാഷിംഗ്ടണ്‍ മെട്രോ പ്രദേശത്തെ മലയാളി സമൂഹത്തിന്റെ സഹകരണം കാംക്ഷിക്കുന്നതായി കെ.സി.എസ്.എം.ഡബ്ല്യു പ്രസിഡന്റ് സന്ദീപ് പണിക്കര്‍ തന്റെ ആശംസാ പ്രസംഗത്തില്‍ അറിയിച്ചു. കളരിയുടെ വിവിധ ശാഖകളില്‍ നിന്നുള്ള കുട്ടികള്‍ അവതരിപ്പിച്ച കലാപരിപാടികളും കവിതാ പാരായണവും കളരിദിനത്തിന്റെ പ്രത്യേകതയായിരുന്നു.

കേരള സര്‍ക്കാരിന്റെ മലയാളം മിഷനുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്ന കെ.സി.എസ് കളരിയുടെ നാല് ശാഖകള്‍ മേരിലാന്റിലും വിര്‍ജീനിയയിലുമായി പ്രവര്‍ത്തിക്കുന്നുണ്ട്.

ലോകമെമ്പാടും മലയാള ഭാഷയും സംസ്കാരവും പ്രചരിപ്പിക്കുന്നതിനായി കേരള സര്‍ക്കാര്‍ ആരംഭിച്ച സംരംഭമാണ് മലയാളം മിഷന്‍. “എവിടെയെല്ലാം മലയാളി അവിടെയെല്ലാം മലയാളം’ എന്നതാണ് മിഷന്റെ ലക്ഷ്യം.

കെ.സി.എസ് കളരിയുടെ പ്രവര്‍ത്തനങ്ങളെപ്പറ്റിയും ക്ലാസുകളെപ്പറ്റിയുമുള്ള വിവരങ്ങള്‍ കെ.സി.എസ്.എം.ഡബ്ല്യു വെബ്‌സൈറ്റില്‍ ലഭ്യമാണ്. കേരളാ കള്‍ച്ചറല്‍ സൊസൈറ്റി ഓഫ് മെട്രോപ്പോളിറ്റന്‍ വാഷിംഗ്ടണ്‍ വെബ്‌സൈറ്റ്: https://kcsmw.org/

LEAVE A REPLY

Please enter your comment!
Please enter your name here