ഹൂസ്റ്റൺ: ഇന്ത്യൻ ക്രിസ്ത്യൻ എക്യൂമെനിക്കൽ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റന്റെ (ICECH) ആഭിമുഖ്യത്തിൽ നടത്തപെടുന്ന എക്യൂമെനിക്കൽ ക്രിസ്തുമസ് കരോൾ ഡിസംബർ 25 നു വിപുലമായ പരിപാടികളോടെ കൂടെ നടത്തുന്നതിന് ക്രമീകരന ങ്ങൾ പൂർത്തിയായി വരുന്നുവെന്ന് ഭാരവാഹികൾ അറിയിച്ചു.

ഹൂസ്റ്റണിലെ എപ്പിസ്കോപ്പൽ വിഭാഗങ്ങളിലുള്ള 18 ഇടവകളുടെ ഐക്യകൂട്ടായ്മയാണ് ICECH. ഈ മാസം 25 നു സ്റ്റാഫോർഡിലുള്ള ക്നാനായ കാതലിക് കമ്മ്യൂണിറ്റി സെന്ററിൽ വച്ച് വൈകുന്നേരം 5 മണിക്ക് ആഘോഷ പരിപാടികൾ ആരംഭിക്കും.

ഈ വർഷത്തെ ആഘോഷത്തിൽ മാർ തോമ സഭ നോർത്ത് അമേരിക്ക യൂറോപ്പ് ഭദ്രാസന അധ്യക്ഷൻ അഭിവന്ദ്യ ഡോ. ഐസക് മാർ ഫീലക്സിനോസ് എപ്പിസ്കോപ്പയും സീറോ മലബാർ കത്തോലിക്ക സഭയിലെ ബിഷപ്പ് അഭിവന്ദ്യ ബിഷപ്പ് മാർ ജോയ് ആലപ്പാട്ടും ക്രിസ്തുമസ് സന്ദേശങ്ങൾ നല്കുന്നതാണ്.

18 ഇടവകകളിൽ നിന്ന് ഗായകസംഘങ്ങൾ അവതരിപ്പിക്കുന്ന ശ്രുതി മധുരമായ ക്രിസ്തുമസ് ഗാനങ്ങൾ, തിരുപിറവിയുടെ സന്ദേശങ്ങൾ ഉൾപ്പെടുത്തിയ skits, സംഘ നൃത്തങ്ങൾ തുടങ്ങി വൈവിധ്യമാർന്ന പരിപാടികളാണ് ഒരുക്കിയിട്ടുള്ളതെന്നും ഈ അനുഗ്രഹീത സായംസന്ധ്യയിലേക്ക് ഏവരെയും ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നുവെന്നും ഭാരവാഹികൾ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്കു,

റവ. ഫിലിപ്പ് ഫിലിപ്പ് (പ്രസിഡന്റ്) – 713-408-7394

ടോം വിരിപ്പൻ (സെക്രട്ടറി) – 832-462-4596

ഡോ. അന്ന കെ. ഫിലിപ്പ് (പ്രോഗ്രാം) – 713-305-2772

റവ. കെ.ബി.കുരുവിള (പി ആർ ഓ ) – 281-636-0327

റിപ്പോർട്ട്: ജീമോൻ റാന്നി

LEAVE A REPLY

Please enter your comment!
Please enter your name here