ഫിലാഡൽഫിയ : 1977 യിൽ ദൈവകൃപയാൽ ആരംഭിച്ച സെയിന്റ് പീറ്റേഴ്സ് സിറിയൻ ഓർത്തഡോക്സ് കത്തീഡ്രലിന്റെ നാൽപതാം വർഷ സ്ഥാപകാ ദിനാഘോഷം വൻ ജനാവലിയുടെ ആഭിമുഖ്യത്തിൽ ഫിലാഡൽഫിയ കത്തീഡ്രൽ പള്ളിയങ്കണത്തിൽ നടത്തപ്പെട്ടു . സഹോദരി ഇടവകളിൽ നിന്നും തങ്ങളുടെ ദേവാലയത്തിലെ സുശ്രുസകൾ മാറ്റിവച്ചും പുനക്രെമീകരിച്ചും മറ്റു ഇടവകകളിലെ അംഗങ്ങൾ ഈ ദിനത്തിൽ വന്നു സഹകരിച്ചപ്പോൾ അമേരിക്കയുടെയും ക്യാനഡയുടെയും മേത്രപോലിത്തായും ഇടവക മേത്രപോലിത്തായും പാത്രിയാർക്കൽ വികാരിയുമായ അഭിവന്ദ്യാ എൽദോ മോർ തീത്തോസ് തിരുമേനിയുടെ മുഖ്യ കാർമികത്തിൽ പുരോഹിതരായ ബഹുമാനപെട്ട . ചാക്കോസ് പുന്നൂസ് , ഇ.എം ഏബ്രഹാം , ജോസ് ഡാനിയേൽ ഇടവക വികാരിയായ ഗീവര്ഗീസ് ജേക്കബ് ചാലുശേരിയിൽ എന്നിവരുടെ മഹനീയ നേതൃത്ത്വത്തിൽ കുർബ്ബാന അർപ്പിക്കുകയും ഇടവകക്കുവേണ്ടി പ്രാർത്ഥിക്കുകയും ചെയ്തു .
തുടർന്ന് നടന്ന പൊതു സംമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിച്ചപ്പോൾ ഇടവക മേത്രപോലിത്താ ആദ്യ കാല സ്ഥാപകരെയും അവരുടെ പ്രയത്നങ്ങളെയും പ്ര കീർത്തിക്കുകയും ചെറുതും വലുതുമായാ അദ്ധ്വാനങ്ങൾ സ്മരിക്കുകയും പൊന്നാട അണിയിച്ചാദരിക്ക്കുകയും ച്ചദാരികയുകയും മരണപ്പെട്ട ഇടവകാംഗളേ സ്നേഹാദരവോടെ ഓർക്കുകയും അവർക്കുവേണ്ടി പ്രത്യേകം പ്രാത്ഥിക്കുകയും ചെയ്തു . തുടർന്ന് ഇടവകയിൽ നാളിതുവരേ സേവനമനുഷ്ട്ച്ച എല്ലാ വികാരിമാർക്കുമുള്ള ഇടവകയുടെ സ്നേഹോപഹാരങ്ങളോടു കൂടിയ ഫലകങ്ങൾ സമ്മാനിക്കുകയും ചെയ്തു
ഈ പൊതുസമ്മേളനത്തിൽ ഇടവക വികാരിയും ബഹുമാനപെട്ട ഗീവര്ഗീസ് ജേക്കബ് ബഹുമാനപെട്ട ജോസ് ഡാനിയേൽ ക്നാനായ ഭദ്രാസന സീനിയർ അച്ചനായ ബഹുമാനപെട്ട ചാക്കോസ് പുന്നൂസ് , ബഹുമാനപെട്ട . ഇ.എം ഏബ്രഹാം പള്ളി വനിതാ സമാജ സെക്രട്ടറി ശ്രീമതി . ലിസി ജോർജ് , സൺഡേ സ്ക്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി.അമ്മിണി മണിച്ചേരിയിൽ , സൈന്റ് പോൾസ് ഫെല്ലോഷിപ്പ് ഭാരവാഹി ശ്രീമാൻ പോൾ വർക്കി യൂത്ത് അസോസിയേഷൻ ഭാരവാഹി സാക്കറി സാബു എന്നിവരുടെ മഹനീയമായ വാക്കുകളാൽ ഇടവകക്ക് ആശംസകൾ അർപ്പിക്കുകയും തുടർന്ന് വിഭവാ സമൃദ്ധമായ ഒരു വൻ സ്നേഹ വിരുന്നോ ടെ സമ്മേളനം പര്യവസാനിക്കുകയും ചെയ്തു . പള്ളിക്കു വേണ്ടി സെക്രട്ടറി സരിൻ ചെറിയാൻ കുരുവിള അറിയച്ചതാണിയത്.