ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കിലെ മലയാളി ക്രൈസ്തവ കൂട്ടായ്മയായ സെന്റ് തോമസ് എക്യൂമെനിക്കല്‍ ഫെഡറേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്കയുടെ നേതൃത്വത്തില്‍ ഈ വര്‍ഷവും ക്രിസ്മസ് പുതുവത്സരാഘോഷങ്ങള്‍ സംഘടിപ്പിക്കുന്നു. ജനുവരി മാസം ഏഴാം തീയതി ഞായറാഴ്ച്ച വൈകുന്നേരം നാലു മണിക്ക് സീഫോര്‍ഡിലുള്ള സിഎസ്‌ഐ പള്ളിയില്‍ വച്ച് നടത്തപ്പെടുന്ന യോഗത്തില്‍ മാര്‍ത്തോമ സഭയുടെ നോര്‍ത്ത് അമേരിക്ക യൂറോപ്പ് ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ. ഐസക് മാര്‍ ഫിലെക്‌സിനോസ് എപ്പിസ്‌കോപ്പ മുഖ്യ അതിഥി ആയിരിക്കും.

അഖിലലോക പ്രാര്‍ത്ഥനാദിനം, സെന്റ് തോമസ് ദിനം, സുവിശേഷ യോഗങ്ങള്‍, ഫെല്ലോഷിപ്പ് ഡിന്നര്‍, ഹൗസ് ടു ഹൗസ് കരോളിംഗ് എന്നിങ്ങനെ പ്രവര്‍ത്തനഭരിതമായ ഒരു വര്‍ഷത്തിലെ അവസാന പരിപാടിയാണിത്. 2017-ലെ ഭാരവാഹികളായി റവ.ഫാ.ജോണ്‍ തോമസ്(പ്രസിഡന്റ്), റവ.സജീവ് സുഗു ജേക്കബ്(വൈസ് പ്രസിഡന്റ്), ശ്രീ.പി.വി.വര്‍ഗീസ്(വൈസ് പ്രസിഡന്റ്), ശ്രീ.ഷാജി തോമസ് ജേക്കബ്(സെക്രട്ടറി), ശ്രീ.ഗീവര്‍ഗീസ് മാത്യൂസ്(ജോ.സെക്രട്ടറി), ശ്രീ.സുരേഷ് ജോണ്‍(ട്രഷറര്‍), ശ്രീ.തോമസ് വര്‍ഗീസ്(ജോ.ട്രഷറര്‍) എന്നിവര്‍ പ്രവര്‍ത്തിക്കുന്നു.

 ക്രിസ്മസ് പുതുവത്സരാഘോഷങ്ങളുടെ ഒരുക്കത്തിനായി റവ.സജീവ് സുഗു ജേക്കബ്, ശ്രീ.ജോണ്‍ താമരവേലില്‍, ശ്രീ.തോമസ് വര്‍ഗീസ്, ശ്രീ.വര്‍ഗീസ് കുര്യന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള വിപുലമായൊരു കമ്മിറ്റി പ്രവര്‍ത്തിച്ചു വരുന്നു.

മാര്‍ത്തോമ്മാ സഭ, ഓര്‍ത്തഡോക്‌സ് സഭ, യാക്കോബായ സഭ, സി.എസ്സ.ഐ സഭ, സീറോ മലങ്കര കത്തോലിക്ക സഭ, എന്നീ സഭകളുടെ ജീവ കാരുണ്യപ്രവര്‍ത്തനങ്ങളുമായി സഹകരിക്കുവാന്‍ കഴിഞ്ഞിട്ടുണ്ട്. ക്രിസ്തുവിന്റെ ജനനത്തിന്റെ സന്തോഷം ഒരിക്കല്‍ കൂടി ലോകത്തോട് വിളിച്ചു പറയുവാനുള്ള ഈ സന്ദര്‍ഭത്തില്‍ ഒന്നിച്ചുകൂടുവാന്‍ ന്യൂയോര്‍ക്കിലെ മലയാളി ക്രൈസ്തവ സമൂഹത്തെ എക്യൂമെനിക്കല്‍ ഫെഡറേഷന്‍ ക്ഷണിക്കുകയും എല്ലാവിധ സഹായ സാന്നിധ്യ സഹകരണങ്ങള്‍ അഭ്യര്‍ത്ഥിക്കുകയും ചെയ്യുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here